Connect with us

Video Stories

ഓണ്‍ലൈനില്‍ തുറക്കണം നിക്ഷേപ ഏകജാലകം

Published

on

കേരളത്തില്‍ വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയത് 2018 ഏപ്രില്‍ ഏഴിനാണ്. 14 വകുപ്പുകളുടെ അനുമതികള്‍ ലഭ്യമാക്കാനുള്ള സംയോജിത സംവിധാനമായ കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് നിയമസഭ പാസാക്കി ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ട് 11 മാസമായെങ്കിലും അതിനെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല.
ആക്ടിനായി നിലവിലുള്ള പത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെങ്കില്‍ 30 ദിവസത്തിനകം നിക്ഷേപ സംരംഭക പദ്ധതിക്ക് പഞ്ചായത്ത് അനുമതി നല്‍കണം. അതിനകം അറിയിപ്പു കിട്ടിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥ ആക്ടിലുണ്ടെങ്കിലും പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ പണം മുടക്കാന്‍ നിക്ഷേപകര്‍ ധൈര്യപ്പെടാത്ത സാഹചര്യമാണുള്ളത്.
കേരളം എന്തുകൊണ്ടു വ്യവസായ നിക്ഷേപത്തില്‍ പിന്നാക്കമായെന്ന പഴയ ചോദ്യത്തിന് ഇനിയും പ്രസക്തിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സമഗ്ര പദ്ധതികളും ആസൂത്രണങ്ങളുമാണ് ഇന്നു കാണുന്ന രീതിയില്‍ സംസ്ഥാനത്തെ വളര്‍ച്ചയിലെത്തിച്ചത്. വിദേശ സ്വദേശ നിക്ഷേപത്തിലൂടെ ഫലപ്രദമായി സംരംഭങ്ങള്‍ സാധ്യമാണെന്ന് സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളിലൂടെ രാജ്യത്തിന് കാണിച്ചുതന്ന ചിത്രങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അന്നത്തെ ദീര്‍ഘ വീക്ഷണപദ്ധതികളുടെ ബാക്കി പത്രമാണ് ഇന്നുള്ള വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയും. പുതിയ സര്‍ക്കാര്‍ വ്യവസായ മേഖലയോട് അനുഭാവ നയമല്ല കാണിക്കുന്നത് എന്നതിന്റെ തെളിവാണ് കേരളത്തിലെ ഈ മേഖല നേരിടുന്ന പ്രതിസന്ധി. വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമെതിരെ സമരം നയിച്ചിരുന്ന വിഭാഗം അതേ നിഷേധ സമീപനമാണ് നിക്ഷേപകരോടും കാണിക്കുന്നത്. സ്ഥലലഭ്യത, സംരംഭത്തിനുള്ള അനുമതി തുടങ്ങിയവ നൂലാമാലകളില്‍ പെട്ട് വൈകുന്നതടക്കമുള്ള സാഹചര്യങ്ങള്‍ പൂര്‍വാധികം ശക്തിയായി തുടരുമ്പോള്‍ മാറിയ സാഹചര്യങ്ങളും സംവിധാനങ്ങളും അവഗണിക്കപ്പെടുകയാണ്.
വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം ഇത്രകാലമായിട്ടും ഫലപ്രദമായിട്ടില്ല എന്നത് ആ മേഖലയിലെ നേട്ടത്തെ പിന്നോട്ടടടിപ്പിക്കുന്നതാണ്. ഒട്ടേറെ അനുമതികള്‍ക്കു പുറമെ ലൈസന്‍സ് പുതുക്കാന്‍ ഓരോവര്‍ഷവും ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും വേണം. പഞ്ചായത്തില്‍ ചെല്ലുമ്പോള്‍ കെട്ടിടനമ്പറും മറ്റും കിട്ടാനുള്ള പ്രയാസവും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനുള്ള കാലതാമസവുമൊക്കെ കേരളത്തില്‍ എത്രയോ നിക്ഷേപകരുടെ മനംമടുപ്പിച്ചിട്ടുണ്ട്.
നിക്ഷേപകരോടുള്ള നിഷേധാത്മക സമീപനം മൂലം കേരളം വേള്‍ഡ് ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ശ്രേണിയില്‍ 21ാം സ്ഥാനത്ത് തുടരുന്നതിന്റെ കാരണം ഈ രീതിയിലുള്ള കാലതാമസമാണ്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയിലും ഗുജറാത്തിലും മറ്റും നിക്ഷേപകര്‍ അപേക്ഷ നല്‍കിയാല്‍ ഒട്ടുംവൈകാതെ എല്ലാ അനുമതികളും ലഭിക്കുന്ന രീതിയുണ്ട്. പുതിയ സംരംഭങ്ങള്‍ക്കുള്ള അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ കേരളത്തിലും ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകള്‍ വന്നെങ്കിലും നിക്ഷേപസൗഹൃദമായിട്ടില്ല. ഓരോവകുപ്പിലും കയറിയിറങ്ങി അപേക്ഷ നല്‍കുന്നതും താമസമുണ്ടാകുന്നതും ഒഴിവാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും കെട്ടുപാടുകള്‍ നീങ്ങുന്നില്ല.
നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതും സൗകര്യമൊരുക്കുന്നതും ഉദ്ദേശിച്ചതിലും അധികം നേട്ടമാണ് തിരിച്ചുനല്‍കുകയെന്നതിന് മറ്റു സംസ്ഥാനങ്ങള്‍ മാതൃകകളാണ്. ഓണ്‍ലൈന്‍ സങ്കേതങ്ങളിലൂടെ അനുമതിയൊരുക്കുന്നത് കാലതാമസം ഒഴിവാക്കാനും നിക്ഷേപകര്‍ക്ക് പ്രോല്‍സാഹനമാവാനും കഴിയുമെന്ന് നിരവധി ശുപാര്‍ശകളില്‍ ചൂണ്ടിക്കാട്ടിയതാണ്. ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയെന്നും ഉടന്‍ നിലവില്‍ വരുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇന്‍വെസ്റ്റ്‌മെന്റ് കഌയറന്‍സ് ബോര്‍ഡ് വഴി ലഭിക്കുന്ന അപേക്ഷകള്‍ക്ക് കാലതാമസം കൂടാതെ അനുമതികള്‍ നല്‍കുമെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുകയാണ് ആവശ്യം.
വ്യവസായ സംരംഭകന്‍ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി പതിനഞ്ച് ദിവസത്തിനകം അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായി മറുപടി നല്‍കിയില്ലെങ്കില്‍ കല്പിതാനുമതി നല്‍കിയതായി കണക്കാക്കി സംരംഭത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നാണ് ചട്ടം. വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, മുന്‍സിപാലിറ്റി ആക്ട് അടക്കമുള്ള ഏഴു വകുപ്പുകളിലെ പത്ത് നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് ചട്ടം രൂപീകരിച്ചത്. പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്‍കുന്നതിന് മുമ്പ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുകയും സംരംഭകന് തെറ്റുതിരുത്താന്‍ സമയം നല്‍കുകയും വേണം. ആസ്പത്രി, ലാബോറട്ടറി, പാരാമെഡിക്കല്‍, ക്ലിനിക്ക് തുടങ്ങിയവയ്ക്ക് മാത്രം ഡി എം ഒ ക്ലിയറന്‍സ് മതി. മറ്റ് വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമില്ല. സംരംഭകരെ വിശ്വാസത്തിലെടുത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിഗണന നല്‍കേണ്ടത്. കെട്ടിടാനുമതി, പാരിസ്ഥിതികാനുമതി വൈദ്യുതി, വെള്ളം, തുടങ്ങിയവ ലഭിക്കുന്നതിനുള്ള കാലതാമസം, കയറ്റിറക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷേ അപേക്ഷകന് മാത്രം ഒരു പരിഗണനയും വകുപ്പുകള്‍ നല്‍കിയില്ല.
ലോകബാങ്കും വ്യവസായ പ്രോല്‍സാഹന, നയരൂപീകരണ മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കിയ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ എന്ന നിക്ഷേപസൗഹൃദ മാനദണ്ഡങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ കേരളത്തിന് വ്യവസായ വളര്‍ച്ചാ രംഗത്ത് ഉന്നത സ്ഥാനം നേടാനാവുമെന്നതില്‍ തര്‍ക്കമില്ല. നിക്ഷേപകര്‍ക്കു തടസ്സം നില്‍ക്കുന്ന നിയമങ്ങളെല്ലാം ഒറ്റയടിക്ക് എടുത്തുകളഞ്ഞാണ് ചൈന 30 വര്‍ഷംകൊണ്ടു വന്‍ സാമ്പത്തിക ശക്തിയായി മാറിയത്. വ്യവസായമായാലും സേവനമേഖലയായാലും കാര്യങ്ങള്‍ എളുപ്പം നടത്തിക്കൊണ്ടുപോകാന്‍ കഴിയുമോ എന്നതാണ് നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകം. അതിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പദ്ധതികളൊന്നും ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന ഉറപ്പാണ് നിക്ഷേപകര്‍ക്കു വേണ്ടത്. അതിനുള്ള നടപടികള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

kerala

വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…

വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

Published

on

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.

വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.

സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….

Continue Reading

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

Trending