Connect with us

Video Stories

കൂടുപൊളിച്ച തത്ത

Published

on

00സെന്‍ട്രല്‍ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് അല്ല; ഇന്‍വെസ്റ്റിഗേഷന്‍ തന്നെയാണ്. ജസ്റ്റ് റിമമ്പര്‍ ദാറ്റ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമൊന്നുമല്ല. വലതുകൈ ഉയര്‍ത്തി വലതുതിരിഞ്ഞ് ഷൂകൊണ്ട് നാലുചവിട്ടുചവിട്ടി സി ബി.ഐയുടെ 27-ാമത് തലവന്‍ അലോക്‌വര്‍മയാണ് പറയുന്നത്. തന്നെ നിയമിച്ചതും കാലാവധി തികയും മുമ്പേ പുറത്താക്കിയതുമായ അധികാരകേന്ദ്രത്തെ തുറിച്ചുനോക്കി. 22-)ം വയസ്സില്‍ ഐ.പി.എസ്. പട്ടം. അരുണാചല്‍പ്രദേശ്-ഗോവ-മിസോറാം കേഡറിലെ 1979 ബാച്ച് ഐ.പി.എസ്. ഓഫീസര്‍. നീണ്ട 35 കൊല്ലത്തെ കാക്കിജീവിതത്തില്‍ ഇതുവരെയും കറപുരണ്ടതായി കേട്ടുകേള്‍വിയില്ല. ഇപ്പോള്‍ വിരമിക്കാന്‍ നാളുകളുള്ളപ്പോഴാണ് എല്ലാത്തിന്റെയും വരവ്. കൂട്ടിലിടാന്‍ ശ്രമിച്ച പരമാധികാരിയെ കൂടുതുറന്നുചെന്ന് കൊത്തിയിരിക്കുകയാണിപ്പോള്‍ കക്ഷി. വിരമിക്കാന്‍ കഷ്ടി നൂറുദിവസം ബാക്കിയിരിക്കെയാണ് 2018 ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക്‌വര്‍മയെ മോദിസര്‍ക്കാര്‍ ഡയറക്ടര്‍പദവിയില്‍നിന്ന് കറിവേപ്പിലപോലെ പുറത്തിട്ടത്. തിരിച്ചുവന്നപ്പോള്‍ രണ്ടാമതായി 20 ദിവസം മുമ്പും.
സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കൊടുത്ത അഴിമതിക്കേസില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷനെ ഉപയോഗിച്ചായിരുന്നു അവധിയില്‍പോകാന്‍ പറഞ്ഞത്. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അലോകും. തൊട്ടടുത്തദിനം സുപ്രീംകോടതിയിലേക്ക് വെച്ചുപിടിച്ചു; കളി ഗുജറാത്തില്‍മതിയെന്ന്. മോദി ചിരിച്ചുതള്ളി. മാറ്റിയതല്ല, അവധിയില്‍പോകാന്‍ പറഞ്ഞതാണെന്നൊക്കെ സര്‍ക്കാര്‍ വക്കീലിനെക്കൊണ്ട് ന്യായം പറഞ്ഞുനോക്കിയിട്ടും രക്ഷ നഹി. വേലിയിലിരുന്ന പാമ്പിനെ തോളിലിട്ടെന്ന് മോദി മനസ്സിലാക്കിയത് കൃത്യം 77-ാംദിവസമാണ്. അലോകിനെ പറഞ്ഞയച്ച തസ്തികയിലേക്ക് തിരിച്ചിരുത്തൂ എന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് അടങ്ങുന്ന മൂന്നംഗസുപ്രീംകോടതിബെഞ്ച്. സുപ്രധാനനയങ്ങള്‍ എടുക്കാന്‍ വരട്ടെയെന്ന് വര്‍മയോടും. വര്‍മക്കെതിരായ ആരോപണത്തെക്കുറിച്ച് മോദിയും പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ഗാര്‍ഖെയും ചീഫ്ജസ്റ്റിസും അടങ്ങുന്ന ഉന്നതതലസമിതിയോട് ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ജനാധിപത്യമായിപ്പോയില്ലേ. പാലിക്കുകയല്ലേ നിവൃത്തിയുള്ളൂ. ഒന്നല്ല രണ്ടുതവണ യോഗം ചേര്‍ന്നു. രണ്ടാംദിവസം 36-ാം മണിക്കൂറില്‍ വീണ്ടും ഡയറക്ടറെ വലിച്ചിട്ടു. കേന്ദ്രഅഗ്നിശമനസേനാഡയറക്ടര്‍ ജനറലായാണ് പകരം ലാവണം കൊടുത്തത്.
അങ്ങേരുണ്ടോ കേള്‍ക്കുന്നു, പഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറിക്ക് രാജിക്കത്തെഴുതിക്കൊടുത്ത് നേരെ വീട്ടിലേക്ക്. സി.ബി.ഐയുടെ സ്വാതന്ത്ര്യം തകര്‍ക്കരുതെന്നും പറഞ്ഞ്.
സേവിക്കാന്‍ ദിവസങ്ങളിലിരിക്കവെ ഓഫീസില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നാല്‍ അതങ്ങ് തീരാനേയുള്ളൂ. എന്തിന് വെറുതെ പെന്‍ഷനും ഗ്രാറ്റ്വിവിറ്റിയും കളയണം. ഇതൊന്നുമല്ല അലോക് തീരുമാനിച്ചത്. വിധിയുടെ പിറ്റേന്ന് സി ബി.ഐ ആസ്ഥാനത്തെത്തി പഴയ കസേരയിലിരുന്ന ഏമാന്‍ ആദ്യംചെയ്തത് തന്റെ മുന്‍ഗാമി നാഗേശ്വര്‍റാവു ഇട്ട സ്ഥലംമാറ്റ ഉത്തരവുകള്‍ ഒന്നൊന്നായി റദ്ദാക്കലാണ്. ഒപ്പം മോദിയുടെ വിശ്വസ്ഥന്‍ ഗുജറാത്തുകാരന്‍ അശോക്കുമാര്‍ സിംഗിനെയും പിടിച്ച് സ്ഥലംമാറ്റിക്കളഞ്ഞു. അസ്താനയുടെ മേലുള്ള അഴിമതിക്കേസ് അന്വേഷിക്കുന്ന ചുമതലയില്‍നിന്നാണ് എ.കെ ശര്‍മയെ മാറ്റിയത് .മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കലാപത്തിലടക്കം മോദിയുടെ വ്യാജഏറ്റുമുട്ടല്‍ വിദഗ്ധനാണ് കക്ഷി. വിജയ്മല്യയെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചവരിലൊരാള്‍. പ്രധാനമന്ത്രിയായ ഉടന്‍ മോദി ആദ്യംചെയ്ത പണി ഈ ശര്‍മയെ സിബി.ഐയുടെ ഡെപ്യൂട്ടിഡയറക്ടറായി നിയമിക്കുകയായിരുന്നു എന്നതുമതി ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിയാന്‍. ഏതായാലും മോദിയുടെ ഉറക്കംകെടുത്താന്‍ തന്നെയാണ് അലോക് .
അസ്താന ഉള്‍പ്പെട്ട അഴിമതിക്കേസില്‍ മുഖംനോക്കാതെ നടപടിയെടുത്തതാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും സ്വയമ്പനൊരു സാധനവും കക്ഷത്തുവെച്ച് നടക്കുകയാണ് കക്ഷി. നാല്‍പതിനായിരം കോടിയുടെ റഫാല്‍ യുദ്ധവിമാനഅഴിമതിയുടെ വിവരങ്ങള്‍ കൂടുതല്‍ പുറത്തെടുക്കുമോ എന്നാണ് ഈ പുലിയെ അറിയാവുന്നവരിപ്പോള്‍ സംശയിക്കുന്നത്. മൂര്‍ഖനെയാണല്ലോ ഭഗവാനേ താന്‍ ഇത്രകാലം പാലുകൊടുത്ത് വളര്‍ത്തിയതെന്നാണ് ഡല്‍ഹിയുടെ ഇടനാഴികകളില്‍ ഇന്നലെയും ചിലര്‍ കേട്ടതത്രെ. തിളക്കം എന്നാണ് അലോകിന്റെ അര്‍ത്ഥം. ഡല്‍ഹി പൊലീസ് കമ്മീഷണറായിരുന്ന അലോക്‌വര്‍മ ഇവിടെതന്നെയാണ് ജനിച്ചുവളര്‍ന്നതും ചരിത്രത്തില്‍ മാസ്റ്റര്‍ബിരുദം നേടിയതും. 2017 ഫെബ്രുവരിഒന്നിനാണ് സിബി.ഐയില്‍ ഡയറക്ടറായെത്തിയത്.
മിസോറാം,പുതുച്ചേരി എന്നിവിടങ്ങളില്‍ ഡി.ജി.പിയായി 15 കൊല്ലംമുമ്പേ രാഷ്ട്രപതിയുടെ മെഡല്‍തേടിയെത്തി. അലോക്‌വര്‍മയുടെ പുതിയെ വെടികള്‍ കാത്തിരിപ്പാണ് നാടിപ്പോള്‍. ഒന്നും നേടാനല്ല, രാജ്യത്തെ അത്യുന്നത കുറ്റാന്വേഷണഏജന്‍സിയെ അങ്ങനെ അധികാരികള്‍ക്ക് തട്ടിക്കളിക്കാനുള്ളതല്ലെന്ന് പഠിപ്പിക്കണമെന്നേ ഉള്ളൂ. രാഹുല്‍ഗാന്ധി മാത്രമല്ല, ഏപ്രിലിലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വിറപ്പിക്കാന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍മാരെ കൂടാതെ അറുപത്തൊന്നുകാരനായ അലോകിനെകൂടി കിട്ടിയിരിക്കുകയാണ് മോദിക്കിപ്പോള്‍. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലെന്നല്ലേ കാരണവന്മാര്‍ പറയുന്നത

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending