Views
മുഖ്യമന്ത്രി സ്വയം ചെളി തെറിപ്പിക്കരുത്

‘എന്തടിസ്ഥാനത്തിലാണ് (മനുഷ്യാവകാശ) കമ്മീഷന്‍ ആ നിലപാടെടുത്തതെന്നറിയില്ല. കമ്മീഷന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് ആ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്‍മ വേണം. നേരത്തെയുള്ള രാഷ്ട്രീയനിലപാടിന്റെ ഭാഗമായി കാര്യങ്ങള്‍ പറയുകയല്ല വേണ്ടത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പല പ്രസ്താവനകളും..കമ്മീഷന്‍ ചെയര്‍മാന്‍ സ്വന്തം പണിയെടുത്താല്‍ മതി.’ കൊച്ചി വരാപ്പുഴയില്‍ ശ്രീജിത് എന്ന ഇരുപത്താറുകാരന്‍ പൊലീസ് കസ്റ്റഡിയിലെടുക്കപ്പെട്ട ശേഷം ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായി മരിച്ച സംഭവത്തിലാണ് സംസഥാനത്തെ ഉന്നതഭരണാധികാരിയുടെ മേല്‍പ്രസ്താവന. ശ്രീജിത്തിന്റെ മരണം പൊലീസിന്റെ മര്‍ദനത്താലാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയും എസ്.പിയെ സ്ഥലം മാറ്റുകയും എസ്.ഐ അടക്കം നാലു പൊലീസുകാരെ കൊലക്കുറ്റത്തിന് ജയിലിലാക്കുകയും ചെയ്തിരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വയംഅവമതിപ്പുളവാക്കുന്ന ആത്മപ്രതിരോധം. ഭരണാധികാരികളുടെ പ്രശംസയേക്കാള്‍ അവരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നതിന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ അധ്യക്ഷന് തീര്‍ച്ചയായും അഭിമാനിക്കാം. ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത്് ശക്തമായും സധൈര്യമായും നിലയുറപ്പിച്ചിരിക്കുന്നതിന് മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനത്തേക്കാള്‍ വലിയ സാക്ഷ്യപത്രം വേണ്ട. സ്വന്തം ചുമതലയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തുമായിരുന്നില്ല.
ചോരത്തിളപ്പുള്ള ഒരുയുവാവിനെ പിണറായിവിജയന്റെ പൊലീസ് കൊലപ്പെടുത്താന്‍ കാരണമായത് അവന്‍ കേരളത്തിലെ വരാപ്പുഴയില്‍ ജനിച്ചുവെന്നതുകൊണ്ടുമാത്രമായിരുന്നു. ഏപ്രില്‍ ആറിന് സ്ഥലത്ത് വീടുകയറി ആക്രമിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇതിലൊരിടത്തും ഭാഗഭാക്കാകാത്ത ശ്രീജിത്തടക്കമുള്ള ഏതാനുംപേരെ കസ്റ്റഡിയിലെടുക്കുന്നത്. വെള്ളി രാത്രി പതിനൊന്നോടെ പൊലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതശരീരമാണ് തിങ്കളാഴ്ച കൊച്ചിയിലെ ആസ്പത്രിയില്‍ ബന്ധുക്കള്‍ക്ക് കാണാന്‍കഴിഞ്ഞത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കുറ്റാന്വേഷണത്തിനും തെളിവുശേഖരണത്തിനും ശാസ്ത്രീയമായ നൂറുകൂട്ടം മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നിരിക്കെയാണ് പൊലീസുദ്യോഗസ്ഥരുടെ അഹന്തക്കും അക്രമത്തിനും പാത്രീഭൂതനായി യുവാവ് കൊലചെയ്യപ്പെടുന്നത്. പതിനാറ് മുറിവുകളടക്കം കടുത്ത മര്‍ദനമുറകളാണ് യുവാവിന്റെ ശരീരത്തില്‍ പൗരന്മാരെ സംരക്ഷിക്കേണ്ട പൊലീസ് അടിച്ചേല്‍പിച്ചത്. നെഞ്ചിലും വാരിയെല്ലിലും തുടയിലും വൃഷണത്തിലുമൊക്കെ ഏറ്റ കനത്ത ആഘാതമാണ് മരണത്തിലെത്തിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
നമ്മുടെ സംസ്ഥാനത്ത് ഭരണഘടനാപരമായി ചുമതലയേറ്റിരിക്കുന്ന മനുഷ്യാവകാശകമ്മീഷന് സ്വാഭാവികമായും പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. തിങ്കളാഴ്ച എറണാകുളം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍നിന്ന് ആസ്റ്റര്‍മെഡിസിറ്റിയിലേക്ക് മാറ്റിയപ്പോള്‍ തന്നെ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് അബോധാവസ്ഥയിലായിരുന്ന യുവാവിനെ സന്ദര്‍ശിച്ച് ഐ.സി.യുവിലെയും മറ്റും ഡോക്ടര്‍മാരോട് വിവരം തിരക്കി. കസ്റ്റഡി മരണമാണ് ശ്രീജിത്തിന്റേതെന്ന് സംശയിക്കുന്നതായി മോഹന്‍ദാസ് പറയുകയും ചെയ്തു.ശ്രീജിത്തിന്റെ ഭാര്യയും ചെയര്‍മാനോട് തന്റെ ഭര്‍ത്താവിനേറ്റ കൊടുംമര്‍ദനത്തെക്കുറിച്ച് പറയുകയും പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ വയറുവേദനയെക്കുറിച്ചും വെള്ളം ചോദിച്ച് കൊടുക്കാതിരുന്നതിനെക്കുറിച്ചും വ്യക്തമാക്കുകയുമുണ്ടായി. അവര്‍ സ്വമേധയാ കേസെടുത്തു. വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ ജി.എസ് ദീപക്കിനെ 23ന് മൊഴിയെടുക്കലിന് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. എസ്.പി തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പിറ്റേന്നുതന്നെ ഉത്തരവ് നല്‍കി. പൊലീസടക്കമുള്ളവരുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കമ്മീഷന്‍ എത്രയും പെട്ടെന്നുതന്നെ വിഷയത്തില്‍ നടപടിയെടുത്തത് പ്രശംസിക്കപ്പെടേണ്ടതാണ്. സംസ്ഥാന സര്‍ക്കാരാകട്ടെ ക്രൂരമര്‍ദനംനടത്തിയ എസ്.ഐയെ ആദ്യം രക്ഷിക്കുന്നതിനാണ് പരിശ്രമിച്ചത്. പകരംയുവാവിനെ ആദ്യം കസ്റ്റഡിയിലെടുത്ത റാപ്പിഡ് ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരെ പ്രതിയാക്കുകയാണ് ചെയ്തത്. ശ്രീജിത്തിന്റെ കുടുംബാംഗങ്ങളും കേരളമൊട്ടാകെയും കനത്ത പ്രതിഷേധവുമായി രംഗത്തുവന്നതോടെയായിരുന്നു ദീപക്കിന്റെ പ്രതിചേര്‍ക്കല്‍. ആര്‍.ടി.എഫിനെ നിയോഗിച്ച ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ അക്കാരണത്താലാണ് പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയത്. മറിച്ച് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ എറണാകുളം റെയ്ഞ്ച് ഐ.ജിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആഭ്യന്തരവകുപ്പിന്റേത്.
പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതാണ് മനുഷ്യാവകാശകമ്മീഷനെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തുവരാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇതുവരെയെടുത്ത നടപടിയുടെ വിശ്വാസ്യത തകര്‍ത്ത്, സ്വയം ചെളിതെറിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇത്തരമൊരു അവസരത്തില്‍ പൊലീസില്‍നിന്നും സര്‍ക്കാരില്‍നിന്നും നീതി ലഭിക്കില്ലെന്ന് ശ്രീജിത്തിന്റെ ബന്ധുക്കളും കമ്മീഷനും സംശയിച്ചതില്‍ തെറ്റ് കാണാനാവില്ല. കൊച്ചി നഗരത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോയ ആര്‍ജവവമുള്ള പൊലീസുദ്യോഗസ്ഥനാണ് ജോര്‍ജ്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയും ഇതിനുപിന്നില്‍ സംശയിക്കണം. സ്വാഭാവികമായും എസ്.പിയുടെ സ്ഥലംമാറ്റത്തെ വിമര്‍ശിക്കാന്‍ മനുഷ്യാവകാശകമ്മീഷനും തയ്യാറായി. കമ്മീഷനെ സംബന്ധിച്ച് മനുഷ്യാവകാശലംഘനം സംസ്ഥാനഭൂപരിധിക്കുള്ളില്‍ എവിടെ നടന്നാലും അതിലിടപെട്ട് ഭരണഘടനാപരമായിതന്നെ ഇരകള്‍ക്ക് നീതി വാങ്ങിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. പൗരന് മനുഷ്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍ കയ്യും കെട്ടി നോക്കിയിരിക്കലല്ലല്ലോ ഖജനാവില്‍നിന്ന് ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിരിക്കുന്ന കമ്മീഷനുകളുടെ ജോലി. എന്തിനും റാന്‍ മൂളുന്ന രാഷ്ട്രീയാധികാരം വെച്ചുനീട്ടുന്ന യുവജനകമ്മീഷനല്ല മനുഷ്യാവകാശകമ്മീഷനെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
കമ്മീഷന് അനുകൂലമായി ശ്രീജിത്തിന്റെ കുടുംബവും രംഗത്തുവന്നത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. തുടക്കം മുതല്‍ കമ്മീഷന്റെ ജാഗ്രത ഉണ്ടായതുകൊണ്ടാണ് ഇത്രയും മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന ശ്രീജിത്തിന്റെ മാതാവിന്റെ വാക്കുകള്‍ പിണറായിവിജയനും കോടിയേരി ബാലകൃഷ്ണനും കാതുതുറന്നുകേള്‍ക്കണം. താന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതികരിച്ചതെന്നും സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നില്ലെന്നും മോഹന്‍ദാസ് പറയുമ്പോള്‍ അത് യാഥാര്‍ത്ഥ്യം മാത്രമേ ആകുന്നുള്ളൂ. സി.പി.എമ്മുകാര്‍ക്ക് മരണത്തില്‍ പങ്കുള്ളതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാരും ഇത്രയായിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതെന്ന ആരോപണം ശരിവെക്കുന്നതാണ് കോടിയേരിയുടെയും പ്രസ്താവന. ഭരണവും പൊലീസും മര്‍ദനോപാധികളാണെന്ന സ്വന്തംനേതാവ് കാള്‍ മാര്‍ക്‌സിന്റെ ആശയമെങ്കിലും ഒരുതവണ വായിച്ചിട്ടുണ്ടെങ്കില്‍ സ്വന്തം പ്രജ കടുത്ത പീഡനമേറ്റുവാങ്ങി മരണത്തിന് കീഴടങ്ങേണ്ടിവന്ന സംഭവത്തില്‍ ഇത്രയും വാദകോലാഹലങ്ങള്‍ക്ക് നില്‍ക്കാതിരിക്കലായിരുന്നു ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ ബുദ്ധി.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
film14 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ