Views
അന്തര്‍ധാര സജീവമായിരുന്നു…

ജര്‍മനിയില്‍ ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്‍ന്ന് ജര്‍മനിയില്‍ ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്‍ ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടു.
അതിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്‍ ജര്‍മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്‍കുന്ന പാഠമാണ്. ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. പാലക്കാട് എലപ്പുള്ളി നായര്‍ തറവാട്ടംഗമായ പ്രകാശ് കാരാട്ട് ഇതുപോലൊരു അബദ്ധമാണ് കേരളത്തിലെ സഖാക്കള്‍ക്കൊപ്പം ചേര്‍ന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ചെയ്തത്. ആയിരം ഫണം വിടര്‍ത്തി നില്‍ക്കുന്ന സംഘ്പരിവാര്‍ ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ വോട്ടിനിട്ട് എതിര്‍ത്ത് തോല്‍പിച്ചിരിക്കുകയാണ് കാരാട്ട്.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സി.പി.എം 1977ല്‍ ജനസംഘംകൂടി ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു. ജനസംഘം നേതാക്കളായ എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും മന്ത്രിപദമേറിയത് സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു. പിന്നീട് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് വി.പി സിങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയതും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഭരണ ചര്‍ച്ചാവിരുന്നുകളില്‍ അഭിരമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ദിരാഗാന്ധിയില്‍ കണ്ട ഏകാധിപത്യമോ രാജീവ് ഗാന്ധിയില്‍ ദര്‍ശിച്ച നവ ലിബറല്‍ നയങ്ങളോ ഒന്നുമല്ല, നരേന്ദ്രമോദിയിലൂടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോകുകയെന്ന ചരിത്ര വിഡ്ഢിത്തമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ ജ്യോതിബസുവിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വന്നു നിന്നപ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. പിന്നീട് ഈ തീരുമാനത്തെ ചരിത്ര വിഢിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഴിയില്‍ അത് വ്യക്തമായ നാഴികക്കല്ലാവുമായിരുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു അന്ന് ജ്യോതിദാദയെ പ്രധാനമന്ത്രിയല്ലാതാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റു കണ്ടെത്തും. കാല്‍ നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണെന്ന് മാത്രം.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളടക്കം 19 ഇടത്ത് ഭരണം ഉറപ്പിച്ച ബി.ജെ.പി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളും നേടിക്കഴിഞ്ഞു. രാജ്യസഭയില്‍കൂടി ഭൂരിപക്ഷം നേടുന്നതോടെ ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ അധികാരം പൂര്‍ണമായി കൈപിടിയിലൊതുക്കുന്ന നരേന്ദ്രമോദി സംഘം ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി വിഴുങ്ങുകയോ വശത്താക്കുകയോ ചെയ്യുന്നതിന്റെ നിരങ്ങലും മൂളലുമാണ് സുപ്രീംകോടതിയില്‍ നിന്നായാലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നായാലും മാധ്യമങ്ങളുടെ ഭാഗത്തുനിന്നായാലും കേട്ടുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെകുറിച്ച് മോദിയും സംസാരിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇന്നത്തെ അവസ്ഥയിലായിരിക്കുമോ എന്ന് ഒരു തിട്ടവുമില്ല. എ.ബി വാജ്‌പേയിയുടെ കാലത്തു തന്നെ ഭരണഘടനാ പരിഷ്‌കരണത്തെകുറിച്ച് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിച്ചുവെങ്കില്‍ ഭരണഘടന മാറ്റാനാണ് ഞങ്ങള്‍ അധികാരത്തില്‍ വന്നതെന്ന് കേന്ദ്രമന്ത്രിമാര്‍ മുതല്‍ പേര്‍ പ്രഖ്യാപിക്കുന്നു. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയാണ് മതേതരത്വം എടുത്തുമാറ്റുമെന്ന് പറഞ്ഞത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെകുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നു. ഇടയ്ക്കിടെ നിയമസഭാതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതുമൂലം ജനങ്ങളെ ആകെ കഷ്ടത്തിലാക്കുന്ന പല തീരുമാനങ്ങളും കൈകൊള്ളാനാവുന്നില്ലെന്ന വ്യഥയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. ഏതെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ അസാധ്യമായാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ അവിടെ കേന്ദ്രഭരണമാകുമെന്നര്‍ഥം.
ഈ ഭീതിത സാഹചര്യത്തിലാണ് ഫാഷിസത്തിനെതിരെ വിശാലമായ ജനാധിപത്യ മതേതര മുന്നണി എന്ന ആശയം സി.പി.എംഅംഗീകരിച്ചത്. അതു തന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത്. ഇതിനെ തള്ളിക്കളയുന്ന രേഖയുമായെത്തിയിരിക്കുകയാണ് പഴയ ജെ.എന്‍.യു താരം പ്രകാശ് കാരാട്ട്. പാലക്കാട് എലപ്പുള്ളിക്കാരന്‍ നായരുട്ടി പ്രകാശ് രാഷ്ട്രീയ പാഠങ്ങള്‍ എ.കെ.ജിയില്‍നിന്ന് നേരിട്ട് പഠിക്കുകയായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിക്കൊപ്പം പാര്‍ട്ടിയെ കണ്ട കാരാട്ട് വശം ഇന്നുള്ളത് ലോക്‌സഭയില്‍ രണ്ടക്കം തികക്കാത്ത പാര്‍ട്ടിയാണെന്നത് മറന്നുപോകുന്നു. മിക്കയിടത്തും മരുന്നിന് പോലും കിട്ടാത്ത ഒന്നായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിയിരിക്കുന്നു. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം നിയമസഭാ പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസിനും താഴെ മൂന്നാമതാണ്. ബര്‍മയില്‍ ജനിച്ച പ്രകാശ് ബാല്യം ചെലവിട്ടത് പാലക്കാട്ടാണ്. പിന്നീട് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രമുഖ മാര്‍ക്‌സിയന്‍ ചിന്തകനായ വിക്ടര്‍ കിര്‍നാന്റെ ശിഷ്യനായി. 1970ല്‍ തിരിച്ചെത്തി ഡല്‍ഹി ജെ.എന്‍.യുവില്‍ ചേര്‍ന്നതോടെയാണ് സി.പി.എമ്മിലേക്ക് വഴിവെച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റായ പ്രകാശ് പോളിറ്റ് ബ്യൂറോവിലേക്ക് ഡയരക്ട് റിക്രൂട്ട്‌മെന്റായിരുന്നു. ഇദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി 2005-2015 കാലത്താണ് സി.പി.എം ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്. ഇനിയും അദ്ദേഹം പഠിച്ചില്ല ഒരു പാഠവും. അതോ യെച്ചൂരിയെ പഠിപ്പിക്കുകയോ?
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി