Connect with us

Video Stories

അനില്‍ അംബാനി പാപ്പരാവുമ്പോള്‍

Published

on

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്‍ എത്തിനില്‍ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്‍ വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്‍ ഈ പാപ്പര്‍ ഹരജി നിര്‍ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തി നില്‍ക്കുന്ന അനില്‍ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്‍ പോര്‍വിമാന ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയാക്കി മോദിസര്‍ക്കാര്‍ അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി ബന്ധത്തിന്റെ പിന്നാമ്പുറം തെളിഞ്ഞുവരുന്നത്.
പാപ്പരത്ത ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുന്ന, കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. റഫാല്‍ കരാര്‍ റിലയന്‍സിന് സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണാത്മക ലേഖനം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. കരാറില്‍ റിലയന്‍സിന്റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്‍ 2012ല്‍ യു.പി.എ സര്‍ക്കാര്‍ നടത്തിയ ആഗോള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കായി മോദി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ അടക്കമുള്ളവ ഒഴിവാക്കി കരാറിന്റെ സ്വഭാവം തന്നെ മാറ്റുകയും ദസോയെയും റിലയന്‍സിനെയും കരാറില്‍ വാണിജ്യ പങ്കാളികളാക്കുകയും ചെയ്തു.
റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടിരുന്നു. ദസോ ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം. ഇത് പ്രധാനമന്ത്രിയുടെ താല്‍പര്യത്തോടെയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റഫാല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. റഫാല്‍ പോര്‍വിമാന ഇടപാടു വഴി അനില്‍ അംബാനിയുടെ കമ്പനിക്ക് കിട്ടുക 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടാണ്.
സാമ്പത്തികമായും രാഷ്ട്രീയമായും മുന്നില്‍നില്‍ക്കുന്ന കമ്പനിയെന്ന നിലയിലാണ് റിലയന്‍സ് കരാറില്‍ ഇടംപിടിച്ചതെന്ന ധാരണയാണ് ഇപ്പോള്‍ തകിടം മറിഞ്ഞത്. പാപ്പര്‍ ഹരജി കൂടി വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയാവുകയാണ് എന്ന് വേണം കരുതാന്‍. രാഷ്ട്രീയഇടനാഴികളില്‍ കോര്‍പറേറ്റ് തന്ത്രങ്ങള്‍ വിരിയിച്ചെടുത്ത അടവുകളായിരുന്നു കോടികളുടെ കച്ചവടമായി മാറിയതെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസമാണ് അനില്‍ അംബാനിയുടെ ആര്‍.കോം എന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കമ്പനി നിയമ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്‍ ആരും തയ്യാറാകാത്തതുമാണ് കാരണമായി പറയുന്നത്.
ആസ്തികള്‍ വിറ്റ് കടം വീട്ടാന്‍ നോക്കിയിട്ട് നടക്കുന്നില്ലെന്നും മുന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി തയ്യാറാവാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അടിസ്ഥാന സൗകര്യത്തിലും സ്‌പെക്ട്രത്തിലും മുകേഷിന്റെ ജിയോ കമ്പനിയുമായുണ്ടാക്കിയ ധാരണ നടന്നതുമില്ല. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് തരാനുള്ള 550 കോടി രൂപ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജിയോക്ക് സ്‌പെക്ട്രം വിറ്റാല്‍ 975 കോടി രൂപ കിട്ടുമെന്നും ഇതില്‍നിന്ന് എറിക്‌സണ്‍ കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമുള്ള വാക്ക് പാലിക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതും ഇതേ തുടര്‍ന്ന് പാപ്പര്‍ ഹരജിയിലേക്ക് നീങ്ങിയതും. സാമ്പത്തിക ബാധ്യതകള്‍ അടച്ചുതീര്‍ക്കാത്തവരെ തൂക്കിക്കൊല്ലാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിയമമില്ലാത്തതിനാല്‍ കടം വാങ്ങിയവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. പണം കൊടുത്തവര്‍ക്കാണ് വേവലാതി. മാത്രമല്ല പണം തട്ടിച്ച് നാട്ടില്‍നിന്നും മുങ്ങിയ പ്രമുഖരുടെ കഥകള്‍ അറബിക്കഥപോലെ ജനപ്രിയവുമാണ്.
എല്ലാ അനുകൂല വഴികളും തന്നിലേക്കടുപ്പിച്ച് വ്യവസായ സാമ്രാജ്യം വളര്‍ത്തിയ പ്രമുഖരില്‍ മുമ്പനായ അനില്‍ അംബാനിയുടെ റിലയന്‍സ് നേരത്തെയും ഇത്തരം സാമ്പത്തിക ബാധ്യതകളില്‍ കൈകഴുകി രക്ഷപ്പെടാന്‍ ഒരുങ്ങിയതാണ് ചരിത്രം. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാര്‍ പ്രകാരം കോസ്റ്റ് ഗാര്‍ഡിന് 14 അതിവേഗ പട്രോള്‍ ബോട്ടുകള്‍ നല്‍കാന്‍ കരാറുണ്ടാക്കി കാശു വാങ്ങിയ റിലയന്‍സ് ഡിഫന്‍സ് ആന്റ് എഞ്ചിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലാണ്. കാശു വാങ്ങിയെങ്കിലും ബോട്ടുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് കമ്പനി തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ കേസില്‍ പ്രതിസ്ഥാനത്താണ്. മുംബൈയിലെ വൈദ്യുതി ബിസിനസുകാര്‍ റിലയന്‍സായിരുന്നു. തകര്‍ച്ചയെ തുടര്‍ന്ന് കമ്പനിയെ നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ ഈ ഇടപാടിനു പറയാനുണ്ട്.
കടക്കെണിയുടെ പേരിലും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചും ബിസിനസിലെ വിശ്വാസ്യത തകര്‍ത്തവരുടെ പട്ടിക വളരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലും തട്ടിപ്പിലൂടെയും തഴച്ചുവളരുന്നവര്‍ക്ക് ബാധ്യതകള്‍ മാത്രമാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും ഇവര്‍ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ വളരെ വലുതാണ്. ബോധപൂര്‍വം ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറി വ്യവഹാരങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയെന്ന കോര്‍പറേറ്റ് നയത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവര്‍ അതേ ആശ്വാസത്തിലാണ് കടലാസ് കമ്പനികളുമായെത്തി രാജ്യത്തിന്റെ തന്ത്രപ്രധാന ഇടപാടുകളില്‍ ഇടം നേടിയതും. ഇതിന് രാഷ്ട്രീയ സ്വാധീനവും ഭരണ പിന്തുണയും ചൂട്ടുപിടിക്കാനുണ്ടെങ്കില്‍ കാര്യം കുശാലായി. അങ്ങനെയൊക്കെയല്ലേ ജനാധിപത്യം വ്യവസായികള്‍ക്ക് അനുകൂലമാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending