Connect with us

Video Stories

ആദിവാസികളെ ഒഴിപ്പിക്കും മുമ്പ്

Published

on

രാജ്യത്തെ ഇരുപതു ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ അവര്‍ കാലങ്ങളായി വസിച്ചുവന്നിരുന്ന വന പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിക്കണമെന്ന കോടതി വിധി വലിയ ആശങ്കയാണ് ആ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധിപ്രകാരം 2006ലെ വനാവകാശ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരല്ലെന്ന കാരണം പറഞ്ഞാണ് ഇത്രയുംപേരെ വരുന്ന അഞ്ചു മാസത്തിനകം ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുകളുടെയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുടെയും വീഴ്ചയിലാണ് ഈ അത്യാഹിതം സംഭവിക്കാന്‍ പോകുന്നതെന്നതാണ് ഖേദകരം. ആദിവാസികളുടെ ആവാസ കേന്ദ്രവും ജീവിത വ്യവസ്ഥയും നിലനിര്‍ത്തുന്നതിന് നാളിതുവരെ പരിഷ്‌കൃത സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്ന വാദമുഖങ്ങളുടെയെല്ലാം മുഖത്തേറ്റ കനത്ത പ്രഹരമായേ വിധിയെ കാണാനാകൂ. വനസമ്പത്ത് സംരക്ഷിക്കുന്നതിന്റെ പേരില്‍ ഇത്തരമൊരു വിധി വരുത്തിവെച്ചതിനുത്തരവാദികളായവര്‍തന്നെ അതിനെ നിയമപരമായി മറികടക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചേ മതിയാകൂ. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ പുരോഗമനാത്മകമായ വനാവകാശനിയമത്തിന്റെ എല്ലാ ആനുകൂല്യവും ആദിവാസികള്‍ക്ക് ഉറപ്പുവരുത്തുകതന്നെ വേണം. അട്ടപ്പാടിയില്‍ കടുത്തവിശപ്പ് സഹിക്കാതെ ഒരുനേരത്തെ അന്നം മോഷ്ടിക്കേണ്ടിവന്ന ഹതഭാഗ്യനായ യുവാവിനെ കല്ലെറിഞ്ഞുകൊന്നവര്‍ക്കിടയിലാണ് ഒരു ജനാധിപത്യനിയമം കാട്ടാളരൂപം പ്രാപിച്ചിരിക്കുന്നതെന്നത് നമ്മെയാകെ ഉത്കണ്ഠപ്പെടുത്തേണ്ടതാണ്. രാജ്യത്തെ ജൈവ വ്യവസ്ഥ നിലനില്‍ക്കേണ്ടത് എല്ലാവരുടെയും ആവശ്യവും കടമയുമാണെന്നിരിക്കെ എല്ലാവിധ ജൈവ സമ്പത്തിനെയും നാട്ടിലെ പരിഷ്‌കൃതരെന്നഭിമാനിക്കുന്ന ജനത പരമാവധി ചൂഷണം ചെയ്യുകയും, മറുഭാഗത്ത് ആ ജൈവ വ്യവസ്ഥയെ അത്രയൊന്നും ബാധിക്കാതെ വനവിഭവങ്ങളെ ആശ്രയിച്ചുമാത്രം ജീവിച്ചുവരുന്ന ആദിവാസികളെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന ദു:സ്ഥിതി ഒരുനിലക്കും സമ്മതിക്കപ്പെട്ടുകൂടാത്തതാണ്.
42.17 ലക്ഷം ആദിവാസികളാണ് തങ്ങളുടെ നിലവിലെ താമസസ്ഥലങ്ങളില്‍തന്നെ ജീവിക്കാനുള്ള തുടരാവകാശം ലഭിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. അതില്‍ 18.89 ലക്ഷം ആദിവാസി കുടുംബങ്ങളുടെ അപേക്ഷ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂവെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ സംരക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2005 കാലാവധി നിശ്ചയിച്ചുകൊണ്ടാണ് ആദിവാസികളെ വനത്തില്‍നിന്ന് കുടിയൊഴിപ്പിക്കുന്നതിനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നത്. ഇതുവഴി വനസംരക്ഷണവും ജൈവവൈവിധ്യവും സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും ജീവിക്കാനുള്ള സാധാരണക്കാരും പാവപ്പെട്ടവരുമായ പൗരന്മാരുടെ മൗലികാവകാശത്തിന്മേലാണ് ഈ നടപടി കത്തിവെച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. ആദിവാസികള്‍ യാതൊരുവിധ ചൂഷണോപാധികളുമില്ലാതെയാണ് കാലങ്ങളായി ഇത്തരം പ്രദേശങ്ങളില്‍ താമസിച്ചുവന്നിരുന്നത്. നിയമപ്രകാരം ഗ്രാമസഭകളിലും അപ്പീല്‍ അതോറിറ്റികളിലും തങ്ങളുടെ കുടിയവകാശം സ്ഥാപിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇതിന് കാരണമായിരിക്കുന്നത്. വരുന്ന ജൂലൈ 12നകം 17 സംസ്ഥാനങ്ങളിലെ 21 ലക്ഷം പേരെയാണ് സര്‍ക്കാരുകള്‍ കുടിയൊഴിപ്പിച്ച് ജൈവാവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതെന്നാണ് കോടതിയുടെ കല്‍പന. കോടതികളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന നിലക്ക് അവരെയല്ല ഇതിന് കുറ്റപ്പെടുത്തേണ്ടത്. മറിച്ച് പൗരന്മാരുടെ ജനിച്ച സ്ഥലത്ത് ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകൊടുക്കാനുത്തരവാദിത്തപ്പെട്ട ജനാധിപത്യസര്‍ക്കാരുകളെതന്നെയാണ്. ഇതിനുപിന്നില്‍ വന്‍കിട കുത്തക ഖനിമാഫിയകളുടെ പങ്കുള്ളതായി ഉയര്‍ന്നിരിക്കുന്ന വിമര്‍ശനത്തെ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയാത്ത അവസ്ഥയാണ്. അത്രകണ്ട് വനങ്ങളെയും അതിലെ സമ്പത്തിനെയും ചൂഷണംചെയ്യുന്ന സാമ്പത്തിക ശക്തികള്‍ രാജ്യത്തുണ്ടെന്നുള്ളതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ ഇതിനകം കല്‍ക്കരി ഖനനത്തിലും മറ്റും നാം കണ്ടറിഞ്ഞതാണ്.കേസിന്റെ അന്തിമ വാദത്തിലടക്കം കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ ഹാജരാകാതിരുന്നതിനെ എന്ത് പറഞ്ഞാണ് മോദി സര്‍ക്കാര്‍ ന്യായീകരിക്കുക. അക്ഷന്തവ്യമായ അപരാധമെന്ന് മാത്രമല്ല, കുറ്റകരവും മന:പൂര്‍വവുമായ അനാസ്ഥയാണെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. പരിസ്ഥിതി സംഘടനകളുടെ പേരില്‍ കോര്‍പറേറ്റ് മാഫിയയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതും അതിന് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഒത്താശ ചെയ്തതും. അധികാരത്തിലേറിയതുമുതല്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി നാടിന്റെ ജൈവ സമ്പത്തിനെയും ഖജനാവിനെയും നിയമങ്ങളെയും ഭരണഘടനാസ്ഥാപനങ്ങളെയും ധനകാര്യ മാനേജ്‌മെന്റിനെയുമൊക്കെ തീറെഴുതിക്കൊടുത്ത നരേന്ദ്രമോദി സര്‍ക്കാര്‍ ആദിവാസികളുടെ കാര്യത്തില്‍ അങ്ങനെ പ്രവര്‍ത്തിച്ചതില്‍ അല്‍ഭുതത്തിന് അവകാശമില്ലെങ്കിലും ഇക്കാര്യത്തില്‍ സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍കൃത സമൂഹത്തിന് നീതി വാങ്ങികൊടുക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനും ജനകീയസംഘടനകള്‍ക്കും ജനാധിപത്യ സമൂഹത്തിനുമുണ്ടെന്ന കാര്യം മറക്കരുത്. ഇത്തരം നിയമങ്ങളും നിയമത്തിനതീതമായ ചൂഷണസംവിധാനങ്ങളുമാണ് വനങ്ങളില്‍ ആദിവാസികളുടെ പേരുപറഞ്ഞ് സര്‍ക്കാരുകള്‍ക്കെതിരെ ആയുധമെടുക്കാന്‍ തീവ്രവാദികളെ പ്രോല്‍സാഹിപ്പിക്കുന്നതെന്ന വസ്തുതയും മറന്നുകൂടാത്തതാണ്.
കേരളത്തില്‍ 900 ത്തോളം കുടുംബങ്ങളാണ് സുപ്രീംകോടതി വിധിയിലൂടെ കുടിയൊഴിപ്പിക്കേണ്ടത്. വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് വിധിയിലൂടെ കൂടുതല്‍ ഇരയാകേണ്ടിവരുന്നത് എന്നാണ് കണക്ക്. നിലവില്‍തന്നെ ആദിവാസികളുടെ ഭൂമി പലവിധേന അന്യരുടെ കൈകളില്‍ എത്തിപ്പെട്ട് പട്ടിണിക്ക് വിധേയരാകേണ്ട അവസ്ഥയുള്ള കേരളത്തിലെ ആദിവാസി മേഖലയില്‍നിന്ന് ശേഷിക്കുന്നവരെകൂടി ഒഴിപ്പിക്കുന്നത് ആരെയാണ് സഹായിക്കുക എന്ന് പരിശോധിക്കപ്പെടണം. ആദിവാസികളുടെ പരാധീനതകളെ ചൂഷണം ചെയ്ത് സായുധവിപ്ലവം സ്വപ്‌നം കണ്ടിരിക്കുന്ന അല്‍പബുദ്ധികളുള്ള നാട്ടില്‍ പുതിയ പരിതസ്ഥിതി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. ജൈവവ്യവസ്ഥക്ക് കോട്ടംതട്ടുന്ന രീതിയില്‍ വല്ല പ്രദേശത്തും ആദിവാസികളുടെ വാസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ആയത് പരിശോധിച്ച് സ്ഥാപിതതാല്‍പര്യങ്ങള്‍ക്കിടം കൊടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തി സമാധാനപരമായ രീതിയില്‍ അത്തരം കുടുംബങ്ങളെ പുരവധിവസിപ്പിക്കാവുന്നതാണ്. അക്കാര്യത്തില്‍ നിലവിലെതന്നെ വന്യജീവി സങ്കേത സംരക്ഷണ നിയമങ്ങള്‍ വിജയകരമായി നടപ്പാക്കപ്പെട്ടതാണ്. കാലങ്ങളായി താമസിച്ചുവരുന്ന ആദിവാസികളെ പറമ്പിക്കുളത്തും കര്‍ണാടകയിലെ നാഗര്‍ഹോളയിലും സമാനമായി പുനരധിവസിപ്പിച്ചത് ഉദാഹരണം. കോടതിവിധി നടപ്പാക്കാന്‍ അഞ്ചു മാസത്തോളം ബാക്കിനില്‍ക്കെ ഇതിനെതിരെ അപ്പീലിലൂടെ വീണ്ടും നീതിപീഠത്തെ സമീപിച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരുകള്‍ താല്‍പര്യം കാട്ടുകയാണ് വേണ്ടത്. അതുകഴിഞ്ഞ് മതി പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പര്യാലോചിക്കാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ടിബറ്റിലുണ്ടായ ഭൂചലനം മരണസംഖ്യ 120 കടന്നു

7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്

Published

on

ലാസ: ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ 126 പേര്‍ മരിച്ചതായും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.

ടിബറ്റിലെ തീര്‍ഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നേപ്പാളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിലുണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സര്‍വസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് ടിബറ്റില്‍ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.

Continue Reading

kerala

കെഎഫ്സി അഴിമതി; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍സിഎഫ്എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്.

Published

on

കെഎഫ്സിക്കെതിരായ 60 കോടിയുടെ അഴിമതി ആരോപണത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍സിഎഫ്എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്.

കെഎഫ്സി പണം നിക്ഷേപിച്ച് സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂവെന്ന് വി ഡി സതീശന്‍ പറഞ്ഞു.

റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതല്‍ അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്‌സി നിക്ഷേപം നടത്തിയത്. 2019ല്‍ ആര്‍സിഎഫ്എല്‍ പൂട്ടി.

ഇതോടെ കെഎഫ്‌സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശന്‍ രംഗത്തെത്തുന്നത്.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍

 

  • സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ടിലെ സെക്ഷന്‍ 34 പ്രകാരം കെ.എഫ്.സി നടത്തുന്ന നിക്ഷേപങ്ങള്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നിരിക്കെ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെഎഫ്സി നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ?
  • റിലയന്‍സില്‍ (ആര്‍സിഎഫ്എല്‍) കെഎഫ്സി നിക്ഷേപം നടത്തുന്നതിന് മുന്‍പ് ആര്‍സിഎഫ്എല്ലിന്റെ മാതൃ സ്ഥാപനമായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ ?
  • അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെഎഫ്സി 60.80 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളില്‍ 50000 കോടിയുടെ ബാധ്യത ഉണ്ടെന്ന വസ്തുത വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത ആയിട്ടും കെഎഫ്സിയും സര്‍ക്കാരും അറിഞ്ഞില്ലേ?
  • കെയര്‍(CARE) എന്ന റേറ്റിംഗ് ഏജന്‍സി ആര്‍സിഎഫ്എല്ലിനെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ‘Credit watch with developing implications’ എന്ന ആശങ്ക രേഖപ്പെടുത്തിയത് കെഎഫ്സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
  • അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018 ലെയും, 2019 ലെയും കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ മറച്ചുവച്ചതിന്റെ കാരണം വിശദമാക്കാമോ? ഇതു സംബന്ധിച്ച് നിയമസഭയില്‍ മുന്‍പ് രണ്ടു തവണ ചോദ്യം വന്നിട്ടും ഇതുവരെ മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്?

Continue Reading

kerala

മുക്കിയവരും മുങ്ങിയവരും

സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

Published

on

കേരളത്തില്‍ സി.പി.എമ്മുകാര്‍ അവരുടെ ആസ്ഥാന ബുദ്ധി ജീവിയാക്കി വെച്ചിരുന്ന പഴയ ധനമന്ത്രി കയറു പിരി ശാസ്ത്രജ്ഞന്‍ പറയുന്നതത്രയും അബദ്ധമായിരുന്നെന്ന് മലയാളികള്‍ മുമ്പേ അനുഭവത്തില്‍ പഠിച്ചതായിരുന്നു. അതിപ്പോള്‍ കിഫ്ബിയാണെങ്കിലും മസാല ബോണ്ടാണെങ്കിലും ഡാമില്‍ നിന്നും മണലൂറ്റുന്നതാണെങ്കിലും ലാഭത്തേക്കാളും നഷ്ടക്കച്ചവടം മാത്രമാണ് പറയാനുള്ളത്. ഇപ്പോള്‍ ഇതുപോലൊരു അനുഭവമാണ് കെ.എഫ്.സിയുടെ കാര്യത്തിലും പുറത്തു വരുന്നത്. സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച ശേഷമാണ് ബോര്‍ഡ് യോഗത്തില്‍ പോലും ഇക്കാര്യം അവതരിപ്പിച്ചത്. സുതാര്യത അല്ലാതെന്ത് പറയാന്‍. സി.പി.എം വനിതാ നേതാവിന്റെ മകന്‍ നടത്തിയ ഈ നീക്കത്തിന് സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നു. അംബാനിക്കെതിരെയെന്ന് വിരവാദം പറയുമ്പോഴും അംബാനിയെ സഹായിക്കാനായി സി.പി.എമ്മും അംബാനിക്കമ്പനിയുമായുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒരു വശത്തു അംബാനിയെ ചീത്ത വിളിക്കും. മോദിയുടെ ആളാണെന്നും പറഞ്ഞ്. മറുവശത്തു അംബാനിക്ക് എല്ലാ സഹായങ്ങളും ചെയ്യും. അതാണെടാ സി.പി.എം. നിക്ഷേപം നടത്തിയ ശേഷമാണ് ഇക്കാര്യം കെ.എഫ്.സി ബോര്‍ഡ് പോലും അംഗീകരിച്ചത്. അത്ര നിഷ്‌കളങ്കമായിരുന്നില്ല കെ.എഫ്.സിയിലെ ഇടപാട്. ഇതിലൂടെ ഖജനാവിന് നഷ്ടമായത് നൂറു കോടി രൂപയാണ്.

ന്യായീകരണം എന്ന വാക്ക് തന്നെ കണ്ടെത്തിയത് തനിക്ക് വേണ്ടിയാണെന്ന് പലവുരു തെളിയിച്ച മുന്‍ ധനമന്ത്രി ഐസക് സഖാവും നിലവിലെ ധനമന്ത്രി ബാലഗോപാലും അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപം നിയമപരമാണെന്നാണ് വാദിക്കുന്നത്. എല്ലാ തട്ടിപ്പുകളും ചമക്കുന്ന പതിവ് ന്യായം ധനമന്ത്രി ബാലഗോപാല്‍ ഇത്തവണയും ചുമന്നിട്ടുണ്ട്. ബിസിനസില്‍ ലാഭവും നഷ്ടവും ഉണ്ടാകാം. നിക്ഷേപിക്കുന്ന സമയം ഉയര്‍ന്ന റേറ്റിംഗില്‍ ആയിരുന്നു ആര്‍.സി.എഫ്.എല്‍. യെസ് ബാങ്ക്, കാനറാ ബാങ്ക്, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് തുടങ്ങി മുന്‍ നിര സ്ഥാപനങ്ങള്‍ 8000 കോടിയോളം നിക്ഷേപം നടത്തിയ കമ്പനിയാണ് റിലയന്‍സ് കമ്പനിയെന്നാണ് ബാലഗോപാല്‍ പറയുന്നത്. ഈ ബാങ്കുകള്‍ വിജയ് മല്യ മുതല്‍ സകല ഉഡായിപ്പുകള്‍ക്കും വായ്പയും നല്‍കിയിരുന്നെന്ന കാര്യം ബാല ഗോപാല്‍ അറിഞ്ഞോ ആവോ?. 60 കോടി നിക്ഷേപിച്ചു, അ തില്‍ 8 കോടി രൂപ തിരിച്ചു കിട്ടി, ബാക്കി കിട്ടാനുള്ള ചര്‍ച്ച ഇപ്പോഴും നടക്കുന്നു, നഷ്ടമാണോ അല്ലെ എന്ന് ചര്‍ച്ച കഴിഞ്ഞാ ലേ അറിയൂ എന്നാണ് കയറുപിരി ശാസ്ത്രജ്ഞന്റെ തിയറി. എങ്ങനുണ്ട്. അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന പതിവ് പരിപാടി തന്നെ.

2018 ഏപ്രില്‍ 16നാണ് റിലയന്‍സ് കമ്പനിയില്‍ കെ.എഫ്.സി നിക്ഷേപം നടത്തിയത്. അതേസമയം 2018 വര്‍ഷത്തെ ആദ്യ ബോര്‍ഡ് മീറ്റിങ് നടന്നത് ജൂണ്‍ 18നാണെന്ന് കെ.എഫ്.സി. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തവുമാണ്. ബോര്‍ഡിന്റെ അംഗീകാരം പോലും ഇല്ലാതെയാണ് റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ഇതില്‍നിന്ന് പകല്‍ പോലെ വ്യക്തം. എന്തിനാണ് അറുപത് കോടിയിലധികം ബോര്‍ഡ് അനുമതിയില്ലാതെ പൊളിഞ്ഞ് പാളീസായ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദമാകട്ടെ റിലയന്‍സ് കമ്പനിക്ക് റേറ്റിങ് ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, മൂന്നു വര്‍ഷ ത്തെ ബാലന്‍സ് ഷീറ്റ് പോലും ആകുന്നതിനു മുന്‍പാണ്, മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയില്‍ കെ.എഫ്.സി. 60 കോടി 80 ലക്ഷം നിക്ഷേപിച്ചത്. ഇതിനു പിന്നില്‍ കമ്മിഷന്‍ മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്.

മന്ത്രിമാര്‍ പറയുന്നതുപോലെ ഇത്രയും സുതാര്യത ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 4398, 4400 ആയി കെ.എഫ്.സി.യുടെ റിലയന്‍സ് നിക്ഷേപ വിവരങ്ങള്‍ ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്തത് ഇതിലെ കള്ളക്കളി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കു വായ്പകള്‍ നല്‍കാനാണു കെ.എഫ്.സി രൂപീകരിച്ചത്. എന്നാല്‍ 2018 ഏപ്രില്‍ 26ന് അ നില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു. കെ.എഫ്.സിയുടെ ആസ്തി വായ്പാ പരിപാലന സമിതിയുടെ തീരുമാനപ്രകാരമാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് മറച്ചു വച്ചു ബാങ്കില്‍ ടേം നിക്ഷേപം എന്നാണ് ചൂണ്ടിക്കാട്ടിയത്.

2019 -20ലെ ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണെങ്കില്‍ എന്‍.സി.ഡിയിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമപ്രകാരം റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളു. ബോണ്ടിലുള്ള നിക്ഷേപം ആണെങ്കില്‍ അത് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാന ത്തില്‍ ആയിരിക്കണം. ഒരു ബാങ്കിങ് ഇതര സ്ഥാപനമായതു കൊണ്ടുതന്നെ നിയമപരമായി അംബാനിക്കമ്പനിയില്‍ കെ.എഫ്.സിക്ക് നിക്ഷേപിക്കാന്‍ സാധിക്കില്ല. വലിയ റേറ്റിങ്ങുണ്ടെന്ന് രണ്ട് പാര്‍ട്ടി ബുദ്ധിജീവികള്‍ അവകാശപ്പെടുന്ന കമ്പനിയായ ആര്‍.സി.എഫ്.എല്‍ കമ്പനി 2019ല്‍ പിരിച്ചുവിടപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല. ആര്‍.സി.എഫ്.എല്‍. ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. പലിശയുള്‍പ്പെടെ 101 കോടി രൂപ ഈ നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയത് പകല്‍ക്കൊള്ളയാണ്.

 

Continue Reading

Trending