Connect with us

Video Stories

ആളിയാര്‍ വെള്ളം: ഉറക്കം വെടിയണം

Published

on

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തമിഴ്‌നാട്ടില്‍നിന്ന് ലഭിക്കാത്തതുമൂലം കേരളത്തിന്റെ വലിയൊരു ഭാഗത്തെ നെല്‍കൃഷി മേഖല വന്‍തോതിലുള്ള വിളനാശ-കുടിവെള്ള ഭീഷണി നേരിടുകയാണ്. പാലക്കാട്ടെ കേരളത്തിന്റെ നെല്ലറയുടെ പകുതിയോളം വരുന്ന പ്രദേശത്തെ നെല്ല്, തെങ്ങ്, വാഴ മുതലായ കൃഷിവിളകളെയും വലിയൊരു ജനസഞ്ചയത്തിന്റെ കുടിവെള്ള സ്രോതസ്സുമാണ് ഇതോടെ നിരാശ്രയമായിത്തീര്‍ന്നിരിക്കുന്നത്. കരാര്‍ പാലിക്കപ്പടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉദ്യോഗസ്ഥരും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വവും ഉറക്കം നടിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കിലും ഇനിയും സമയം തീര്‍ന്നിട്ടില്ല എന്നതാണ് അധികാരവൃന്ദത്തെ ഓര്‍മിപ്പിക്കാനുള്ളത്.
പ്രതിവര്‍ഷം 7.25 ടി.എം.സി വെള്ളമാണ് ആളിയാര്‍ വഴി കേരളത്തിലെ ചിറ്റൂര്‍ പുഴയിലേക്ക് തമിഴ്‌നാട് അനുവദിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രസ്തുത കരാര്‍ ഒപ്പിട്ടിട്ട് വര്‍ഷം അറുപതിനോട് അടുക്കുമ്പോള്‍ കേരളം ഇപ്പോഴും കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളത്തെക്കുറിച്ച് മാത്രമാണ് വേവലാതിപ്പെടുന്നത് എന്നത് വൈപരീത്യമായി തോന്നാം. കരാര്‍ പ്രകാരം വെള്ളംതരുന്നതിന് തമിഴ്‌നാട് ഭരണകൂടങ്ങള്‍ പതിറ്റാണ്ടുകളായി കാട്ടുന്ന അനാസ്ഥക്കെതിരെ ചെറുവിരലനക്കാന്‍ നമുക്കാവുന്നില്ല എന്നതാണ് ഗൗരവതരമായിട്ടുള്ളത്. കരാര്‍ പ്രായോഗികമല്ലാതായിട്ട് മുപ്പത്തൊമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്നതാണ് തമിഴ്‌നാട് പറയുന്ന ന്യായം. കേരളത്തിന്റെ സ്വന്തം ഭൂമിക്കകത്ത് പ്രവര്‍ത്തിച്ചുവരുന്ന അണക്കെട്ടുകളാണ് പറമ്പിക്കുളം, ആളിയാര്‍ തുടങ്ങിയ പത്തോളം വരുന്ന അമൂല്യമായ പശ്ചിമഘട്ട മലനിരയുടെ നീര്‍ഖനികള്‍. ഇവയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളുമാണ് തമിഴ്‌നാടിന് നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ ഇരുഭാഗത്തായി വിഭജിക്കപ്പെട്ടപ്പോള്‍ തയ്യാറാക്കപ്പെട്ട കരാര്‍ പ്രകാരമാണ് കേരളത്തിന് ഒരു ജല വര്‍ഷം -ജൂണ്‍ മുതല്‍ ജൂണ്‍ വരെ- നിശ്ചിത അളവില്‍ വെള്ളം വിട്ടുനല്‍കണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്തതെങ്കിലും കരാര്‍ പുതുക്കുന്നതിന് 1988ല്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് പ്രശ്‌നത്തിന്റെയെല്ലാം പുതിയ കാരണം. മൂലത്തറ ഡാമില്‍ ബുധനാഴ്ച ലഭിച്ചത് നൂറ് കുസെക്‌സ് വെള്ളം മാത്രമാണ്. ഇതാകട്ടെ അര്‍ഹതപ്പെട്ടതിന്റെ നാലിലൊന്നു പോലും ആകുന്നില്ല. പാലക്കാട്ട് മലമ്പുഴയില്‍നിന്ന് സമയാസമയം ജലമെത്താതിരുന്നതുമൂലം ഏക്കര്‍കണക്കിന് നെല്‍പാടങ്ങള്‍ കരിഞ്ഞുണങ്ങിയിരിക്കുമ്പോഴാണ് മറ്റൊരു പ്രഹരത്തിന് നാം കയ്യുംകെട്ടി കാത്തിരിക്കുന്നത്. ജനുവരി 19ന് ചേര്‍ന്ന സംയുക്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ഫെബ്രുവരി 16 വരെ വെള്ളം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നത്. ഇനി പതിനഞ്ചിനാണ് ചെന്നൈയില്‍ ചര്‍ച്ച വെച്ചിരിക്കുന്നത്. അതുവരെ നെല്‍പാടങ്ങള്‍ അധികൃതരുടെ ഔദാര്യവും കാത്തിരിക്കുമെന്ന് കരുതാന്‍ വയ്യ.
ഇതുവരെയും കരാര്‍ പ്രകാരം കേരളത്തിന് തരേണ്ട 7.25 ടി.എം.സി വെള്ളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അഞ്ച് ടി.എം.സിയില്‍ താഴെമാത്രം ലഭിച്ചിരുന്ന വെള്ളം പൊടുന്നനെ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചിരിക്കുകയുമാണ് തമിഴ്‌നാട് ഇപ്പോള്‍. ബുധനാഴ്ചയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പൊടുന്നനെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. വേനല്‍ തുടങ്ങാനിരിക്കുകയും ഭാരതപ്പുഴയുടെ കൈവഴികളില്‍ വെള്ളം ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് പാലക്കാട് പ്രത്യേകിച്ചും ചിറ്റൂര്‍ പ്രദേശത്തെ നെല്‍കൃഷിക്കാരെ വറുതിയിലേക്കും കനത്ത നഷ്ടത്തിലേക്കുമാണ് എത്തിക്കുക. ഇരുപത്തയ്യായിരത്തോളംഏക്കര്‍ നെല്‍ കൃഷിയാണ് ചിറ്റൂര്‍ മേഖലയില്‍ വെള്ളം കാത്തുകഴിയുന്നത്. അവയെല്ലാം ഇപ്പോള്‍ നിര്‍ണായകമായ പുട്ടില്‍ പരുവത്തിലുമാണ്. ഇവയുടെ സംരക്ഷണം അടിയന്തിര ആവശ്യമായിരിക്കവെ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും കൃഷി, ജലസേചന വകുപ്പുകളും ഇക്കാര്യത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
രണ്ടാം വിളക്കാലത്ത് പതിവായി ചിറ്റൂര്‍ താലൂക്ക് പോരാട്ടത്തിനായി ഇറങ്ങേണ്ട അവസ്ഥയായിട്ട് കുറച്ചുകാലമായി . സ്ഥലം എം.എല്‍.എ കൂടിയായ ഭരണപക്ഷത്തെ സാമാജികനുപോലും പ്രശ്‌നത്തില്‍ തൃപ്തികരമായ മറുപടി ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. പ്രദേശവാസികളും കര്‍ഷകരും പ്രക്ഷോഭത്തിന്റെ പാതയിലിറങ്ങിയിട്ട് നാളുകളായി. പറമ്പിക്കുളം-ആളിയാര്‍ ജലസംരക്ഷണ സമിതിയും സമരസമിതിയും രണ്ടായി പ്രക്ഷോഭത്തിന്റെ നടുവിലാണ്. മേഖലയില്‍ ഹര്‍ത്താലും നടക്കുകയുണ്ടായി. ഇതെല്ലാം പക്ഷേ സര്‍ക്കാരിന്റെയും ഭരണമുന്നണിയുടെയും ബധിര കര്‍ണങ്ങളില്‍ മിഥ്യാനാദങ്ങളായി തുടരുകയാണിപ്പോഴും.
യഥാര്‍ത്ഥത്തില്‍ പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് വെള്ളം വിട്ടുതരുന്നതിന് നമ്മുടെ ഉദ്യോഗസ്ഥര്‍ ഒരിക്കലും ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടില്ല. ഇവര്‍ക്കെതിരെ അഴിമതിയുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ചിറ്റൂരിലും പാലക്കാട്ടും അങ്ങാടിപ്പാട്ടാണ്. അഴിമതിപ്പണം ഉന്നതങ്ങളിലേക്ക് എത്തുന്നുവെന്നതും പുതിയ ആരോപണമല്ല. ഇതൊക്കെ അറിയാമായിരുന്നിട്ടും കര്‍ഷകരുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും പാര്‍ട്ടി ഭരിക്കുമ്പോള്‍ കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാണ്.
ഭാരതപ്പുഴ സംരക്ഷണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും എണ്ണമറ്റ സെമിനാറുകള്‍ സംഘടിപ്പിക്കുകയും പ്രബന്ധങ്ങളും കവിതകളും രചിക്കുകയും ചെയ്യുന്നവരാണിപ്പോഴും നാം. എന്നാല്‍ കേരളത്തിന്റെ നാല്‍പത്തിനാല് നദികളിലെ രണ്ടാമത്തെ ഏറ്റവും വലിയതും മൂന്നു ജില്ലകളുടെ കുടിവെള്ള-കാര്‍ഷിക സ്രോതസ്സുമായ നിളയുടെ കാര്യത്തില്‍ നാം വെളിച്ചത്ത് ഇനിയും എത്തിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ചിറ്റൂര്‍ പുഴയുടെ കാര്യത്തിലെ അവസ്ഥ. സത്യത്തില്‍ തമിഴ്‌നാട്ടിലെ വാള്‍പാറയില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഭാരതപ്പുഴയുടെ അടിസ്ഥാന വേരുകളാണ് ചിറ്റൂര്‍ പുഴയും ഗായത്രിപ്പുഴയും മറ്റും. മൂലത്തറ, കമ്പാലത്തറ, മീങ്കര, ചുള്ളിയാര്‍, പോത്തുണ്ടി, മലമ്പുഴ, മംഗലം ഡാം തുടങ്ങി നിരവധി പുഴകളുടെയും അണക്കെട്ടുകളുടെയും അക്ഷയഖനിയാണ് പറമ്പിക്കുളം വനപ്രദേശങ്ങളും അവിടുന്ന് ഒഴുകിയെത്തുന്ന നീല സ്വര്‍ണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരുറവകളും. ഇതൊന്നും കരാറുകളുടെ പിന്‍ബലത്തോടെ നിവര്‍ത്തിക്കപ്പെടേണ്ടുന്ന ആവശ്യങ്ങളല്ലെന്ന് അറിയാത്തവരല്ല നാമെല്ലാം. എങ്കിലും മുപ്പതുവര്‍ഷം മുമ്പ് നാമാവശേഷമായ കരാര്‍ പുതുക്കുന്നതിനോ കരാര്‍ പ്രകാരം വെള്ളം തരണമെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാന സമിതിയെ സമീപിക്കുന്നതിനോ നാം തയ്യാറല്ല. നിയമപ്രകാരം കേരള മുഖ്യമന്ത്രിയാണ് തമിഴ്‌നാട്- കേരള അന്തര്‍ സംസ്ഥാന നദീജലതര്‍ക്ക പരിഹാര സമിതിയുടെ തലവന്‍. മുഖ്യമന്ത്രി കാലാകാലം കര്‍ഷകര്‍ക്ക് നല്‍കുന്ന വൃഥാവാക്കുകള്‍ക്കപ്പുറം ഒന്നും നടക്കുന്നില്ല. വേണ്ടിവന്നാല്‍ ശുരുവാണിയടക്കം നാം ഇപ്പോള്‍ തമിഴ്‌നാടിന് നല്‍കിവരുന്ന വെള്ളം നിര്‍ത്തിവെക്കാന്‍ കഴിയും. അതിന് തക്ക സമ്മര്‍ദം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുതിര്‍ന്നില്ലെങ്കില്‍ കേരളത്തിന്റെ നെല്ലറയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടേതുപോലുള്ള കഴുമരങ്ങള്‍ ഉയര്‍ന്നുവരുമെന്ന് മറക്കരുത്.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending