Connect with us

Video Stories

ഭീതിതമാകുന്ന സി.പി.എമ്മിന്റെ മതേതര പൊയ്മുഖം

Published

on

മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാംമമതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് യുവതിക്ക് അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പുറത്തുവന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സി.പി.എമ്മിന്റെ കപടമായ മതേതരമുഖത്തെയാണ്. അത് പിച്ചിച്ചീന്തിയതാകട്ടെ മറ്റാരുമല്ല, ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസിന്റെ കീഴില്‍ ആറു മാസത്തിലധികം കഴിയേണ്ടിവന്ന ഇരുപത്തഞ്ചുകാരിയായ ഹോമിയോവിദ്യാര്‍ത്ഥി ഹാദിയ തന്നെയാണ്.
പഠനം തുടരാനായി തിങ്കളാഴ്ച സുപ്രീംകോടതി സേലത്തേക്ക് പറഞ്ഞയച്ച ഹാദിയയുടെ അഭിമുഖം ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്. അതില്‍ ഹാദിയ പറയുന്നതിങ്ങനെ: താന്‍ പിതാവിന്റെ സംരക്ഷണയില്‍ (ഹൈക്കോടതി നിര്‍ദേശപ്രകാരം) കഴിഞ്ഞസമയത്ത് തന്നെ കാണാന്‍ കൗണ്‍സലിങ് എന്ന പേരില്‍ ചിലര്‍ വന്നിരുന്നു. പൂര്‍ണമായും ഇസ്‌ലാമിക വിശ്വാസിയായ തന്നോട് അവര്‍ സനാതന മതത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ തന്നോട് സ്വന്തം മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് കാട്ടി വാര്‍ത്താസമ്മേളനം നടത്താനും ചിലര്‍ ആവശ്യപ്പെട്ടു. ഏറെ മാനസിക പ്രയാസമാണ് ഇതുമൂലം അനുഭവിച്ചത്. ആരോപണവിധേയമായ തൃപ്പൂണിത്തുറയിലെ ശിവശക്തിയോഗ കേന്ദ്രത്തിലെ ആളുകളാണ് തന്നെ കാണാന്‍ വന്നതെന്നും ഹാദിയ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ഒരു കാര്യം ഇതിലൂടെ വ്യക്തമാകുകയാണ്. പിതാവിന്റെ സംരക്ഷണയില്‍ കോടതി വിട്ടയച്ച യുവതിയെ ചില സങ്കുചിത താല്‍പര്യക്കാര്‍ക്ക് വേണ്ടി വിട്ടുകൊടുത്തത് കേരളത്തിലെ ഭരണകൂടമാണ് എന്നതാണത്. വനിതാപൊലീസടക്കം കേരളപൊലീസിലെ നാലു പേരാണ് ഹാദിയയുടെ മുറിക്കകത്തും വീടിനു പുറത്തുമായി കാവല്‍ നിന്നിരുന്നത്. ഈ സമയത്ത് എന്തുകൊണ്ട് മാതാപിതാക്കളല്ലാത്ത ചിലര്‍ക്ക് ഹാദിയയെ കാണാന്‍ പൊലീസ് അവസരം നല്‍കിയെന്ന ചോദ്യം മുമ്പേ ഉയര്‍ന്നതാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലും ഹാദിയയെ കണ്ട് സമാശ്വസിപ്പിക്കാനും മൊഴിയെടുക്കാനും തയ്യാറാകാതിരുന്നപ്പോള്‍ ഹിന്ദുത്വവാദിയായ രാഹുല്‍ ഈശ്വറിനെപോലുള്ളവര്‍ക്ക് യഥേഷ്ടം അവളുടെ മുറിയില്‍വരെ കടന്നുചെന്ന് സംവദിക്കാനും തിരികെ മതംമാറാന്‍ നിര്‍ബന്ധിക്കാനും കഴിഞ്ഞു?
തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തെക്കുറിച്ച് അവിടുത്തെ സി.പി.എം നിയമസഭാപ്രതിനിധിക്ക് തന്നെ ഏറെ അറിവുള്ളതാണ്. ഈ കേന്ദ്രത്തില്‍ നിന്ന് നിരവധി മുസ്‌ലിം കുട്ടികളെ തിരികെ ഹിന്ദുമതത്തിലേക്ക് ‘ഘര്‍വാപസി’ നടത്തിക്കാന്‍ മര്‍ദനോപാധികളോടെ ശ്രമമുണ്ടായതായി അവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ കോടതിയിലടക്കം മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്രം പൂട്ടുന്നതിനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനോ തുനിയാതിരുന്ന സി.പി.എമ്മും ഇടതുപക്ഷസര്‍ക്കാരും ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ തടയിടാന്‍ ശ്രമിച്ചുവെന്നത് ചില്ലറ കാര്യമല്ല. ഇതിന് ഇതുവരെയും മറുപടി പറയാന്‍ സി.പി.എമ്മോ പൊലീസോ തയ്യാറായിട്ടുമില്ല.
ഇതുമാത്രമല്ല, സി.പി.എമ്മിന്റെ മേതതര പൊയ്മുഖം പിച്ചിക്കീറുന്ന നിരവധി സംഭവ പരമ്പരകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലാകെ നടന്നുകൊണ്ടിരിക്കുന്നത്. നേതാക്കള്‍ മതേതരത്വം പുരപ്പുറത്തുകയറി പ്രസംഗിക്കുമ്പോള്‍ തന്നെയാണ് അണികളും പാര്‍ട്ടി ഘടക ഭാരവാഹികളും സംഘ്പരിവാറിനെ വെല്ലുന്ന രീതിയിലുള്ള ഹിന്ദുത്വ അജണ്ടകളുമായി നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. പാര്‍ട്ടിക്ക് നിര്‍ണായക അംഗങ്ങളുള്ള പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ ബി.ജെ.പിക്ക് കേരളത്തിലെ ഏക നഗരസഭാഭരണം അപ്രാപ്യമാകുമെന്ന് വ്യക്തമായിട്ടും അതിന് തയ്യാറാകാത്തവര്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിംലീഗ് ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ഹീനനീക്കം ഇതിനകം സി.പി.എമ്മിന്റെ മതേതര മുഖത്തിനേറ്റ മറ്റൊരു അടിയാണ്. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് അസ്പര്‍ശ്യമാകുമ്പോള്‍ മുസ്‌ലിംലീഗിനെതിരെ കോണ്‍ഗ്രസ് പ്രിയതരമാകുന്നതാണ് കരുവാരക്കുണ്ടിന്റെ വര്‍ത്തമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നഗരസഭയുള്‍പ്പെടെ പലയിടത്തും മുസ്‌ലിംലീഗിനെ തറപറ്റിക്കാന്‍ സി.പി.എം നടത്തിയ രാഷ്ട്രീയനയം മറന്നുള്ള തറവേലകള്‍ മുസ്‌ലിംലീഗണികളും നാട്ടുകാരും ഇനിയും മറന്നിട്ടില്ല. മതേതര ശക്തികളെ ചെറുതായൊന്ന് താങ്ങിക്കൊടുത്താല്‍ പൊട്ടിവീഴുന്ന അത്യുന്നത മതേതരമരമാണ് സി.പി.എമ്മിന്റേതെന്ന് ഇവിടങ്ങളിലൊക്കെ തെളിയിച്ചുകഴിഞ്ഞതാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് എന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയുമായി ഒരു നിലക്കും കൂട്ടുകൂടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എം നേതാക്കളുടേതാണ് ഇക്കാണുന്ന യഥാര്‍ഥ മതേതര പൊയ്മുഖം.
ഈ ദിശയിലെ മറ്റൊരു സംഭവമാണ് പാലക്കാട് കണ്ണാടിയിലെ സി.പി.എമ്മിന്റെ തീവ്ര വര്‍ഗീയമുഖം. വര്‍ഷങ്ങളായി അര ഡസനോളം കുടുംബങ്ങളുടെ വീടുകള്‍ക്കുമുകളില്‍ കിഴുക്കാംതൂക്കായി ആടിനിന്ന ആല്‍മരത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് സി.പി.എം പ്രാദേശിക നേതൃത്വം കാണിച്ച തറക്കളി ജില്ലാനേതൃത്വം ഇടപെട്ട് മൂടിവെക്കാന്‍ ശ്രമിക്കുകയാണ്. പരാതിപ്രകാരം ആര്‍.ഡി.ഒ ഉത്തരവിട്ടിട്ട് പോലും മുറിച്ചുമാറ്റാതിരുന്ന ആല്‍മരത്തിന്റെ അപകടകരമായ ശിഖരങ്ങളിലൊന്ന് വീണ് കഴിഞ്ഞയാഴ്ച ഒരുമുസ്‌ലിം കുടുംബിനി മരണമടഞ്ഞപ്പോഴാണ് സി.പി.എം മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമാണ് ആല്‍ത്തറ സംരക്ഷണ സമിതിയുടെ ഭാരവാഹിയായിരുന്നുവെന്നത് വ്യക്തമാകുന്നത്. സമീപത്തെ കുടുംബങ്ങളോടുള്ള രാഷ്ട്രീയവൈരം തീര്‍ക്കാന്‍ ബി.ജെ.പി രീതിയിലുള്ള അതിവര്‍ഗീയതയാണ് സി.പി.എം നേതാക്കള്‍ ഇവിടെ കാണിച്ചത്. ഹാദിയയുടെ കേസില്‍ ബി.ജെ.പി സര്‍ക്കാരിന്റെ താളത്തിന് തുള്ളിയ എന്‍.ഐ. എയുടെ രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്ന കേരള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും ഇതോടൊപ്പം കൂട്ടിവായിക്കണം. ഇസ്‌ലാമിലേക്ക് മാറിയ മലപ്പുറം കൊടിഞ്ഞി ഫൈസലിന്റെയും കാസര്‍കോട്ടെ റിയാസ് മൗലവിയുടെയും വധവും പറവൂരില്‍ ഇസ്‌ലാംമത പ്രബോധനം നടത്തിയവരെ തുറുങ്കിലടച്ചതുമെല്ലാം സി.പി.എം ഭരിക്കുന്ന മതനിരപേക്ഷ കേരളത്തിലായിരുന്നുവെന്നത് ഇവിടുത്തെ മതേതര വിശ്വാസികളും മതന്യൂനപക്ഷങ്ങളും ആ പാര്‍ട്ടിയെപോലെ സൗകര്യപൂര്‍വം മറക്കണം! ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് നാടുമുഴുവന്‍ അലമുറയിടുമ്പോള്‍ മൗനംപാലിച്ച ഇടതുകക്ഷികളുടെയും പോഷകസംഘടനകളുടെയും ഉള്ളിലിരിപ്പ് അപ്പോഴാണ് വൈകിയെങ്കിലും അവളിലൂടെതന്നെ പുറത്തുവരുന്നത്. കേരളത്തിലെ യു.ഡി.എഫിന്റെ മതേതര ശക്തിദുര്‍ഗത്തെ തടയാന്‍ ബി.ജെ.പി മതി എന്ന ഗൂഢരാഷ്ട്രീയനയമാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നത്. നാലു വോട്ടിനുവേണ്ടി മുസ്‌ലിംകളാദി മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കുന്ന മതേതര നയത്തെത്തെക്കുറിച്ച് ഇനിയൊരക്ഷരം ഉരിയാടാനുള്ള ത്രാണി സി.പി.എമ്മിനില്ല.

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

സി.പി.എം എന്ന വർഗീയതയുടെ കാളിയൻ

രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Published

on

മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.

സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.

ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading

Video Stories

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു

ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം.

Published

on

നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര  വിധിയെഴുതുന്നു. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ.

ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

 

Continue Reading

Trending