Connect with us

Video Stories

നെല്‍ കര്‍ഷകരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണം

Published

on

സ്വതവേ ബലഹീന, പുറമെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണിപ്പോള്‍ സംസ്ഥാനത്തെ നെല്‍ കര്‍ഷകരുടെ ജീവിതം. കേരളത്തിന്റെ നെല്ലറകളെന്ന് വിളിപ്പേരുള്ള പാലക്കാടും കുട്ടനാടുമടക്കം നെല്‍ കൃഷിയെ തകര്‍ത്തുതരിപ്പണമാക്കിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി വീശിയടിച്ചശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മടങ്ങിപ്പോയത്. ഇതിനിടെ സംസ്ഥാനത്ത് സംഭവിച്ചത് കോടിക്കണക്കിന് രൂപയുടെ വിളനാശമാണ്. വാഴ, തെങ്ങ്, കവുങ്ങ് മുതലായവക്കു പുറമെ കേരളത്തിന്റെ അത്യാവശ്യ ആഹാരമായ നെല്ലിന് സംഭവിച്ച നാശനഷ്ടം ഇനിയും തിട്ടപ്പെടുത്തിപ്പെടുത്തിവരുന്നതേയുള്ളൂ. മൂന്നരക്കോടി മലയാളികളില്‍ പത്തു ശതമാനം പേര്‍ക്കെങ്കിലും അന്നമൂട്ടുന്ന നാമമാത്ര-ചെറുകിട നെല്‍ കര്‍ഷകരെതേടി സര്‍ക്കാരും അതിന്റെ ഭാഗമായ കൃഷിവകുപ്പും കാര്യമായി ഒരുനീക്കവും നടത്തുന്നില്ലെന്നതാണ് നമ്മെയാകെ അലോസരപ്പെടുത്തേണ്ട വസ്തുത.
പാലക്കാട് ജില്ലയില്‍ മാത്രം ഇക്കഴിഞ്ഞ മഴയില്‍ നെല്‍കൃഷിമേഖലയില്‍ നൂറുകോടിയിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച നല്ല മഴ ലഭിച്ചെന്ന് ആശ്വസിക്കുമ്പോള്‍ തന്നെയാണ് കാലംതെറ്റി വന്ന പേമാരി നെല്‍കൃഷി മേഖലയില്‍ വിപത്തുകള്‍ പെയ്തുതീര്‍ത്തത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കൊയ്‌തെടുത്ത നെല്ല് സംഭരിക്കുന്നതിലും അടിയന്തിരമായ നടപടികളാണ് കേരളം കാത്തിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും കൊയ്ത്തുകാലമാണ് ചിങ്ങം, കന്നി മാസങ്ങള്‍. ആലത്തൂര്‍, കൊല്ലങ്കോട്, ചിറ്റൂര്‍ താലുക്കൂകളിലാണ് കൊയ്ത്ത് നടന്നുവരുന്നത്. ഏതാണ്ട് അമ്പത് ശതമാനം സ്ഥലത്തും കൊയ്ത്ത് നടക്കുമ്പോള്‍ വീശിയടിച്ച കനത്ത മഴയാണ് പാകമായ നെല്‍കൃഷിയെ വെള്ളത്തില്‍ മുക്കിക്കളഞ്ഞത്. മണ്ണാര്‍ക്കാട് താലൂക്കിലും കനത്ത വിളനാശമാണ് സംഭവിച്ചിരിക്കുന്നത്. പാലക്കാട്ട് കുറച്ചുകാലമായി തൊഴിലാളികളുടെ കുറവും കൂലിച്ചെലവിലെ അമിത ഭാരവും മൂലം കര്‍ഷകര്‍ കൊയ്ത്തിനായി യന്ത്രങ്ങളെ ആശ്രയിച്ചുവരികയായിരുന്നു. മഴയില്‍ കതിരണിഞ്ഞ പാടങ്ങള്‍ കൂട്ടത്തോടെ വെള്ളത്തില്‍ നിലംപതിക്കുകയും ചായുകയും ചെയ്തത് കൃഷിയന്ത്രം ഉപയോഗിക്കുന്നതിന് വിഘാതമായിരിക്കയാണ്. പതിനായിരക്കണക്കിന് രൂപ മുതല്‍മുടക്കി മാസങ്ങളുടെ അധ്വാനവും കൂടിച്ചേര്‍ത്ത് ഒരുക്കിയെടുത്ത് പാടങ്ങളുടെ ഈ ദയനീയാവസ്ഥ കര്‍ഷകനെ സംബന്ധിച്ചിടത്തോളം നെഞ്ചിലെ തീയാണ്. പല കര്‍ഷകരും നേരത്തെതന്നെ അമിതചെലവുമൂലം നെല്‍കൃഷിമേഖലയില്‍ നിന്ന് പിന്തിരിഞ്ഞുകഴിഞ്ഞപ്പോള്‍ വരുമാനത്തിന് മറ്റു മാര്‍ഗമില്ലാത്തവരാണ് ശരിക്കും ഉള്ള തുകയും മുടക്കി ഫലം കിട്ടാത്ത അവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ നാല്‍പത്തയ്യായിരത്തോളം നെല്‍കര്‍ഷകരുണ്ടെന്നാണ് കണക്ക്. ഇവരുടെ പകുതിയോളം കൃഷിയും മഴയില്‍ മുങ്ങിക്കഴിഞ്ഞു. ഇനി അവ കൊയ്‌തെടുക്കാന്‍ വലിയ ചെലവാണ് വേണ്ടിവരുന്നത്. ഇതിന് തയ്യാറായാല്‍ വലിയ നഷ്ടമായിരിക്കും അനുഭവിക്കാന്‍ പോകുന്നത്.
നെല്‍ കൃഷിയിലെ ഈ കെടുതിക്കുപുറമെയാണ് നെല്ലുസംഭരണം ഇനിയും ആരംഭിക്കാന്‍ തയ്യാറാകാത്ത കൂനിന്മേല്‍ കുരു. ഒന്നാം വിളയുടെ സംഭരണം കൃഷിവകുപ്പിന്റെ പതിവുരീതിയനുസരിച്ച് ആഴ്ചകള്‍ക്കുമുമ്പുതുടങ്ങേണ്ടതാണ്. എന്നാല്‍ അതിനിയും ആരംഭിച്ചിട്ടില്ലെന്നതോ പോകട്ടെ എന്ന് തുടങ്ങുമെന്നുപോലും അധികൃതര്‍ക്ക് അറിയിക്കാന്‍ കഴിയുന്നില്ല. മുപ്പതിനായിരം ഹെക്ടറിലാണ് നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. 1500 ഹെക്ടര്‍ കൃഷി വെള്ളത്തില്‍ നശിച്ചുവെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.ഇതില്‍ മുപ്പത്തെട്ടായിരം കര്‍ഷകരാണ് പാലക്കാട് ജില്ലയില്‍ കൃഷിവകുപ്പില്‍ പേരു രജിസ്റ്റര്‍ ചെയ്ത് സംഭരണത്തിനായി കാത്തിരിക്കുന്നത്. സ്വകാര്യ മില്ലുടമകള്‍ നെല്ലെടുക്കാന്‍ വിസമ്മതിക്കുന്നതും സര്‍ക്കാര്‍ അനുരഞ്ജനത്തിന് കാലതാമസം വരുത്തുന്നതുമാണ് പ്രശ്‌നം. മില്ലുടമകളുടെ ആവശ്യം പരിഗണിക്കാന്‍ ആവില്ലെന്നാണ് കൃഷിവകുപ്പിന്റെ പക്ഷം. നെല്ല് സംഭരണത്തിന്റെ ചുമതല വഹിക്കുന്ന സപ്ലൈകോ ഇതുവരെയും ജില്ലയില്‍ നിന്ന് ഒരുമണിനെല്ലുപോലും സംഭരിച്ചിട്ടില്ല. സ്വന്തമായി നെല്ലളക്കുമെന്ന സര്‍ക്കാരിന്റെ വീരവാദം മാത്രമേ കര്‍ഷകര്‍ ഇതുവരെയും കേള്‍ക്കുന്നുള്ളൂ. മഴകാരണം ഉണക്കക്കുറവ് കാട്ടി സ്വകാര്യ മില്ലുകാര്‍ തക്കം മുതലാക്കി കര്‍ഷകരുടെ കണ്ണീരിന് വില പറയുന്ന കാഴ്ചയാണിപ്പോഴുള്ളത്. താങ്ങുവില 23.30 രൂപയായിരിക്കെ ഇരുപതു രൂപക്ക് താഴെയായാണ് കിലോക്ക് മില്ലുടമകള്‍ നെല്ലെടുക്കുന്നത്. കടക്കെണിയില്‍ നട്ടം തിരിയുന്ന കര്‍ഷകനാകട്ടെ കിട്ടിയത് മെച്ചമെന്നു കരുതി ഉണക്കാന്‍ സൗകര്യമില്ലാത്ത നെല്ല് വില്‍ക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ 14.70 രൂപ വിഹിതവും കേരള വിഹിതവും ചേര്‍ത്ത് മിക്കവാറും സമയത്തുതന്നെ നെല്ല് സംഭരിക്കുകയും അതിന്റെ പ്രതിഫലം കൊടുത്തുതീര്‍ക്കുകയും ചെയ്തിരുന്നു. ഇക്കൊല്ലം കേന്ദ്ര വിഹിതം 15.50 ആക്കിയെങ്കിലും കേരളം അനങ്ങിയിട്ടില്ല. അല്‍പം തുക വൈകിയതിന് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ ഇപ്പോള്‍ നെല്‍ കര്‍ഷകന്റെ കണ്ണീര്‍ കണ്ട മട്ട് കാട്ടുന്നില്ല.
കഴിഞ്ഞവര്‍ഷം കാലവര്‍ഷം ചതിച്ചതുമൂലം കാല്‍ ശതമാനം, സ്ഥലത്തുമാത്രമാണ് നെല്‍കൃഷി നടന്നത്. രണ്ടാം വിളയുടെ കാര്യം പറയാനുമില്ല. രണ്ടാംവിള നെല്ല് സംഭരിച്ച വകയില്‍ ഇനിയും ഏതാനും കര്‍ഷകര്‍ക്ക് കുടിശ്ശിക തീര്‍ത്തുനല്‍കാനുമിരിക്കുന്നു. ഇന്നലെ കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ മുന്‍കയ്യെടുത്ത് പാലക്കാട്ട് നെല്ലു സംഭരണവുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തെങ്കിലും സംഭരണം എന്നുതുടങ്ങുമെന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. വരുന്ന ആഴ്ചയെങ്കിലും സംഭരണം തുടങ്ങിയില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരിക്കും ഫലം. മറ്റു സംസ്ഥാനങ്ങളൊക്കെ കര്‍ഷകകടാശ്വാസ -കുടിശിക എഴുതിത്തള്ളല്‍ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കാശില്ലെന്ന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കര്‍ഷകരെ പരിഹസിക്കുകയാണിപ്പോഴും. ഭാഗ്യവശാല്‍ അങ്ങിങ്ങ് ചില കര്‍ഷക ആത്മഹത്യകളേ ഇപ്പോള്‍ കേള്‍ക്കുന്നുള്ളൂവെങ്കിലും 2013ലെ വരള്‍ച്ചാകാലത്തേതുപോലുള്ള വ്യാപകമായ ദുരന്തവാര്‍ത്തകള്‍ക്ക് നാം കാത്തിരിക്കരുത്. ഇന്നലെ അല്‍പം വെയിലുദിച്ചത് നെല്‍കര്‍ഷകരുടെ മനസ്സില്‍ കുളിരായിട്ടുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും വേണം നെല്ലുണക്കാന്‍. അതുകഴിഞ്ഞ് ഒക്ടോബര്‍ ഒന്നിനെങ്കിലും സംഭരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ മില്ലുടമകളും സര്‍ക്കാരും ഒരേസമയം ജാഗ്രത കാണിച്ചേ മതിയാകൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് യഥേഷ്ടം അരി ലഭിക്കുമ്പോള്‍ എന്തിന് കേരളത്തിലെ നെല്ലെടുത്ത് സര്‍ക്കാരിന്റെ ഇംഗിതത്തിന് കാത്തിരിക്കണമെന്ന മില്ലുടമകളുടെ മനോഭാവം തങ്ങള്‍ കഴിക്കുന്ന അന്നത്തെക്കരുതി മാറിയേ തീരൂ. താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കണം.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending