Connect with us

Video Stories

ഫാ.ടോമിന്റെ മോചനവും എട്ടുകാലി മമ്മൂഞ്ഞുമാരും

Published

on

നൊബേല്‍ സമ്മാന ജേതാവും ഭാരതരത്‌നവുമായ മദര്‍തെരേസയുടെ ഉപവിയുടെ സഹോദരി( മിഷനറീസ് ഓഫ് ചാരിറ്റി) മാരുടെ ഗണത്തില്‍പെടുന്ന സലേഷ്യന്‍ സഭാപാതിരിയായ കോട്ടയം പാലാ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ യെമനിലെ ഭീകരരുടെ തടവില്‍നിന്ന് മോചിതനാക്കിയെന്ന വാര്‍ത്ത മനുഷ്യസ്‌നേഹികളായ എല്ലാവരിലും അളവറ്റ ആശ്വാസവും ആഹ്ലാദവും ഉളവാക്കിയിരിക്കുന്നു. ചൊവ്വാഴ്ച തലസ്ഥാനമായ മസ്‌കറ്റില്‍ ഒമാന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കാത്തോലിക്കരുടെ ആത്മീയാകേന്ദ്രമായ റോമിലെ വത്തിക്കാന്‍ ഭരണകൂടത്തിന്റെ അപേക്ഷപ്രകാരം ഫാ. ടോമിനെ മോചിപ്പിച്ചുവെന്നാണ് അറിയിപ്പ്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഫാ.ടോമിന്റെ മോചനവിവരം വെളിപ്പെടുത്തിയ ട്വിറ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പയുടെയോ വത്തിക്കാന്റെയോ ശ്രമഫലമായാണ് മോചനമെന്ന ഒരുസൂചനയും കണ്ടില്ല. ആരുമുഖേനയായാലും ഇന്ത്യയിലെയും വിദേശത്തെയും നിരവധി ക്രിസ്ത്യന്‍ മിഷണറിമാരുടെയും നന്മ നിറഞ്ഞ മനസ്‌കരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഒന്നരവര്‍ഷത്തോളം നീണ്ട കാരാഗൃഹവാസത്തിനുശേഷം മലയാളിയായ സമൂഹസേവകന് ജീവനോടെ മടങ്ങാന്‍ കഴിയുന്നത് എന്നത് ആശ്ചര്യവും പ്രതീക്ഷാനിര്‍ഭരവുമാണ്.
2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിലേക്ക് ഭീകരപ്രവര്‍ത്തകര്‍ കടന്നുകയറി തുരുതുരാ വെടിവെച്ച് നാല് കന്യാസ്ത്രീകളടക്കം 16പേരെ വധിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ ഭാഗമായ ചാപ്പലില്‍ പ്രാര്‍ഥിക്കുകയായിരുന്നു തല്‍സമയം മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍. എട്ടുവര്‍ഷമായി ഏദനില്‍ സേവനം അനുഷ്ഠിച്ചുവരുന്ന ഫാദര്‍ ടോം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തൃണവല്‍ഗണിച്ചും ഭീരരുടെ തോക്കിനേക്കാള്‍ നിരാലംബരായ മനുഷ്യരുടെ രോദനം അകറ്റുകയെന്ന ലക്ഷ്യമിട്ടാണ് കലാപകലുഷിതമായ യെമനിലേക്ക് വിമാനം കയറിയത്. ആശങ്കപ്പെട്ടതുപോലെ തന്നെയായിരുന്നു 557 ദിവസം മുമ്പ് സംഭവിച്ച ഏദനിലെ ആ ദുരന്തം. വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ പാതിരിയെ പിടിച്ചുകെട്ടി തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തെക്കുറിച്ച് കേരളത്തിലടക്കം വലിയ ആശങ്കകളുയര്‍ന്നു. ഇന്ത്യന്‍ സര്‍ക്കാരിലേക്ക് തുരുതുരെ ആപല്‍സന്ദേശങ്ങളും രക്ഷാഅഭ്യര്‍ഥനകളും പ്രവഹിച്ചു.
ക്രിസ്ത്യന്‍ സഭകളുടെ മേലാധികാരികളായ കേരളത്തിലെ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരുമായും വത്തിക്കാനുമായും നിരന്തരമായി ബന്ധപ്പെട്ട് ഫാ.ടോമിന്റെ മോചനത്തിന് കഠിനപരിശ്രമം തന്നെനടത്തിയെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പതിവുപോലെ ട്വിറ്റര്‍ നയതന്ത്രവുമായി കാലം കഴിക്കുന്ന കാഴ്ചയാണ് നിര്‍ഭാഗ്യവശാല്‍ കാണാനായത്.
യെമനില്‍ ഇന്ത്യക്ക് നയതന്ത്ര കാര്യാലയം ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഒഴികഴിവ്. ഒടുവില്‍ ഇന്ത്യയുടെ സഹായമില്ലാതെ ക്രിസ്ത്യന്‍ സഭക്ക് നേരിട്ടുതന്നെ വിഷയത്തില്‍ ഇടപെട്ട് ഇന്ത്യന്‍ പാതിരിയുടെ ജീവന്‍ രക്ഷിക്കേണ്ട അവസ്ഥവന്നു. യെമനുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തിവരുന്ന ഒമാനുമായി കൂടിയാലോചിച്ചായിരുന്നു വത്തിക്കാന്റെ ഓരോനീക്കവും. സര്‍വസംഗപരിത്യാഗിയായ ഒരു സാമൂദായികസേവകന്റെ മോചനം തങ്ങളുടെ കര്‍ത്തവ്യമാണെന്ന തിരിച്ചറിവില്‍ അധിഷ്ഠിതമായിരുന്നു ഒമാന്‍ ഭരണകൂടത്തിന്റെ തുടര്‍ന്നുള്ള ഓരോ ചലനങ്ങളും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നേതൃത്വപരമായ കഴിവാണ് ഈ മോചനത്തില്‍ പ്രതിഫലിച്ചതെന്നതിന് അവരുടെ മികച്ച നയന്ത്രനീക്കങ്ങള്‍ തെളിവാണ്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യാഭരണകൂടം തീര്‍ത്തും ഒറ്റപ്പെടുകയും നയതന്ത്രരംഗത്ത് വലിയ പാളിച്ചക്ക് കാരണമാവുകയും ചെയ്തിരിക്കുന്നുവെന്നാണ് വിഷയം പഠിക്കുന്ന ആര്‍ക്കും ബോധ്യമാകുക. കഴിഞ്ഞ മേയില്‍ സ്വയം മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫാ. ടോമിന്റെ അവശനിലയിലുള്ള വീഡിയോദൃശ്യം ഭീകരര്‍ പുറത്തുവിടുന്നതുവരെയും ഇദ്ദേഹത്തിന്റെ റാഞ്ചലിനെക്കുറിച്ചുപോലും ജ്ഞാനമില്ലാതിരുന്ന സര്‍ക്കാരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യല്ലോ.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2004ല്‍ അന്നത്തെ വിദേശകാര്യസഹമന്ത്രിയായ ഇ.അഹമ്മദ് ഇറാഖില്‍ ബന്ദികളാക്കപ്പെട്ട മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ കാര്യത്തില്‍ നടത്തിയ അതിസൂക്ഷ്മവും പക്വവുമായ നയതന്ത്രനീക്കങ്ങളും സിഖ് യുവഡ്രൈവര്‍മാരുടെ മോചനത്തിന് വഴിവെച്ചതും നാമിപ്പോള്‍ സ്മരിക്കുന്നത് ഉചിതമാകുമെന്ന ്‌തോന്നുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിനെയാണ് പ്രതിസന്ധിപരിഹാരസമിതി തലവനായി നിയോഗിച്ചത്. ഒന്നരമാസം നീണ്ട അഹമ്മദിന്റെ കഠിനപരിശ്രമത്തിന്റെ ഫലമായുണ്ടായ മോചനം അന്ന് അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. ഒമാനിലെ ഇന്ത്യന്‍ പ്രതിനിധി തല്‍മീസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക നയതന്ത്ര വിദഗ്ധരെ ഉള്‍പെടുത്തിയാണ് ആ ഓപ്പറേഷന്‍ അഞ്ചുപൈസ മോചനദ്രവ്യം നല്‍കാതെ രാജ്യം വിജയിപ്പിച്ചെടുത്തത്. അതേസമയം കൂടെ റാഞ്ചപ്പെട്ട കുവൈത്ത് ഡ്രൈവര്‍മാര്‍ക്കുവേണ്ടി മൂന്നുലക്ഷം ഡോളര്‍ ഇനാം നല്‍കിയിരുന്നുവെന്നത് ഓര്‍ക്കുക. എന്നാല്‍ സര്‍വരാലും ആദരിക്കപ്പെടുന്ന ഒരു ഇന്ത്യന്‍പൗരന്റെ കാര്യത്തില്‍ രാജ്യത്തെ ഭരണകൂടത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് നമ്മെ സംബന്ധിച്ചിടത്തോളം നാണക്കേടല്ലാതെന്തുപറയാന്‍.
ലോകം ചുറ്റും വാലിപനായി വിലസുന്ന പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയംഗത്വം നേടിയെടുക്കുന്നതിനോ പാക്കിസ്താനിലെ ഇന്ത്യന്‍ ഹിറ്റ്‌ലിസ്റ്റിലുള്ള ഭീകരരെ വിടുവിക്കുന്നതിനോ മല്ല്യയെ പോലുള്ള സാമ്പത്തിക തട്ടിപ്പുവീരന്മാരെ മടക്കിക്കൊണ്ടുവരുന്നതിനോ കഴിയാതിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയില്‍ വര്‍ഷങ്ങളായി ജീവാഭയം തേടിയിരിക്കുന്നവരെ ആട്ടിയോടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നാം നിര്‍ലജ്ജം കേള്‍ക്കേണ്ടിവന്നത്. മ്യാന്മറിലെ രോഹിംഗ്യകളുടെ കാര്യത്തില്‍ കഴിഞ്ഞദിവസമാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ ഇന്ത്യയെ കടുത്തഭാഷയില്‍ ശാസിച്ചത്. പാക്കിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തിലും ഇതുവരെയും മോചനത്തിന് പോയിട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരംപോലും അനുവദിക്കപ്പെട്ടിട്ടില്ല. യെമനില്‍നിന്ന് പാതിരിയെ മോചിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗത കാരണം അന്താരാഷ്ട്രരംഗത്ത് ഇന്ത്യക്ക് കിട്ടുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കി. മോചനശേഷം ഫാ.ടോമിനെ മസ്‌കറ്റിലേക്കും വത്തിക്കാനിലേക്കും കൊണ്ടുപോയി എന്നത് ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആശ്വാസത്തോടൊപ്പം ലജ്ജാകരവുമാണ്. ഇതെല്ലാം രാജ്യസ്‌നേഹത്തെക്കുറിച്ച് മിഥ്യാമേനി നടിക്കുന്ന ഭരണക്കാര്‍ക്ക് ഭൂഷണമാണോ എന്ന് ചിന്തിച്ചുനോക്കുക. എട്ടുകാലി മമ്മൂഞ്ഞ് നിലപാടിനു പകരം ബുദ്ധിപരവും തലയെടുപ്പുള്ളതുമായ നയതന്ത്രനയമാണ് ഇന്ത്യ ആരായുന്നത്.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending