Connect with us

Video Stories

മുസ്്‌ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം

Published

on

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിനുമുമ്പ് രാജ്യം ഇന്ന് അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന അതിഭയാനകമായ അക്രമ പരമ്പരകളും അരക്ഷിതാവസ്ഥയും ആയത് ജനസഭകളില്‍ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷ കക്ഷികള്‍ കൂലങ്കഷമായ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. മാട്ടിറച്ചിയുടെ പേരില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ കാപാലിക സംഘങ്ങള്‍ വ്യാപകമായ അക്രമവും കൊലപാതകങ്ങളും അഴിച്ചുവിടുന്നു. അവയെല്ലാം തല്‍സമയം പിടിച്ച് സമൂഹ മാധ്യമത്തിലിടുന്നു. മധ്യവയസ്‌കന്‍ മുഹമ്മദ് അഖ്‌ലാഖ് മുതല്‍ പതിനാറുകാരന്‍ ജുനൈദ്ഖാന്‍ വരെ ഏതൊരു മുസല്‍മാനും ഏതുനേരവും കൊലചെയ്യപ്പെടുമെന്ന ഭീതിതാവസ്ഥ. ഉനയിലും ഷഹാരന്‍പൂരിലും ഹൈദരാബാദിലും കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും ഹരിയാനയിലുമൊക്കെ ഈ നരാധമന്മാര്‍ സവര്‍ണബ്രാഹ്മണിസത്തിന്റെ രാക്ഷസകാഹളം മുഴക്കുന്നു. പശു മാത്രമല്ല, പോത്തും കാളയുമൊക്കെ ഇവരുടെ പേക്കൂത്തുകള്‍ക്ക് ഹേതുവാകുന്നു. ഇതിനൊക്കെ അകമേ പിന്തുണക്കുന്ന ഗോമാതാരാധകരും.
ഇതിനിടെയാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെ അപലപിച്ചത്. 2016 ആഗസ്തിലും ഈവര്‍ഷം ജൂണ്‍ മുപ്പതിന് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലും വിഷയം മോദി ജനശ്രദ്ധയില്‍പെടുത്തുകയുണ്ടായി. ഗോ രക്ഷയുടെ പേരിലുള്ള അതിക്രമം രാജ്യത്തിന് മോശം പ്രതിഛായ സൃഷ്ടിക്കുമെന്നാണ് മോദി പറയുന്നത്. തന്റെ സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും പ്രതിഛായ കളങ്കപ്പെടുത്തുന്നതിലാണ്, അല്ലാതെ കൊല്ലപ്പെടുന്ന പൗരന്മാരുടെ കാര്യത്തിലല്ല അദ്ദേഹത്തിന്റെ വേവലാതി. ദലിതുകളില്‍ നല്ലൊരുപങ്കും തന്റെ സര്‍ക്കാരിനെതിരായെന്ന വസ്തുത മനസ്സിലാക്കിയ ശേഷമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ആ വിഭാഗത്തില്‍ നിന്നുള്ള ആളെ മോദിയും കൂട്ടരും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ നാടകമെല്ലാം നടന്നുകൊണ്ടിരിക്കെതന്നെയാണ് പശുവിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പുമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അധ്യക്ഷനായി സെക്രട്ടറിതല സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത് എന്നതും കൗതുകകരമായിരിക്കുന്നു.
സ്വാഭാവികമായും തദ്‌വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കപ്പെടേണ്ടതും അവ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടവയുമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതാകട്ടെ രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ ജനകീയവും ഭരണഘടനാപരവുമായ ഉത്തരവാദിത്തപ്പെട്ടതില്‍പെട്ടതുമാണ്. എന്നാല്‍ പ്രധാനമന്ത്രി പ്രസംഗിച്ചോട്ടെ, ഇതൊന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന തീര്‍ത്തും പ്രതിലോമകരമായ നിലപാടാണ് ഭരണകക്ഷിക്കാര്‍ ഇന്നലെ കൈക്കൊണ്ടത്. സര്‍വകക്ഷി സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെതന്നെ തള്ളിപ്പറയുന്ന തരത്തിലായി ഭരണകക്ഷിക്കാരുടെ ഈ അസഹിഷ്ണുതാപ്രകടനം. അസഹിഷ്ണുത ഗോ രക്ഷകര്‍ക്കുമാത്രമല്ല, സര്‍ക്കാരിനും ഭരണകക്ഷിക്കും കൂടിയാണെന്നു വ്യക്തമാക്കുന്നതായി രാജ്യസഭയിലെ ബി.ജെ.പി അംഗങ്ങളുടെ പ്രകടനം.
ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് ബഹുജന്‍സമാജ് പാര്‍ട്ടി അംഗം മായാവതി രാജ്യസഭയില്‍ നിന്ന് രാജിവെച്ചത് രാജ്യത്തെ ജനമന:സാക്ഷിയുടെ പ്രതിഫലനമാണെന്ന കാര്യത്തില്‍ സംശയമില്ല. ദലിതുകളുടെ പേരില്‍ വോട്ടുചോദിക്കുകയും വിജയിക്കുകയും ചെയ്ത പാര്‍ട്ടിയാണ് മായാവതിയുടേത്. നിലവില്‍ 15 എം.പിമാര്‍ ആ പാര്‍ട്ടിക്കുണ്ട്. ഉത്തര്‍പ്രദേശിലെ ഷഹാരന്‍പൂരില്‍ ദലിതുകള്‍ കൂട്ടത്തോടെ പീഡനത്തിനിരയാകുകയും തിങ്കളാഴ്ച സുല്‍ത്താന്‍പൂരില്‍ രാംജിത് സച്ചന്‍ എന്ന നാല്‍പത്തേഴുകാരന്‍ സവര്‍ണരാല്‍ കൊല്ലപ്പെട്ടതും രാജ്യത്തെ ഞെട്ടിച്ചതാണ്. മദ്യംവാങ്ങാനായി രാകേഷ് എന്നയാള്‍ രാംജിത്തിന്റെ മകനോട് 200 രൂപ ചോദിച്ചത് നല്‍കാത്തതിനെതുടര്‍ന്നാണത്രെ കൊലപാതകം. ഷഹാരന്‍പൂരില്‍ തനിക്കുപോലും പ്രവേശിക്കാന്‍ കഴിയാത്തവിധം സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഉപരോധിച്ചിരിക്കുകയാണെന്നാണ് മായാവതി പറയുന്നത്. സെഡ് കാറ്റഗറി സുരക്ഷയാണ് ഈ മുന്‍മുഖ്യമന്ത്രിക്കെന്നോര്‍ക്കണം. മൂന്നു മിനിറ്റ് പ്രസംഗിക്കാന്‍ അനുവദിച്ചെങ്കിലും ഭരണപക്ഷ അംഗങ്ങള്‍ മായാവതിയുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് യു.പിയില്‍ ജനവിധി ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവ് മുക്താന്‍ അബ്ബാസ് നഖ്‌വി പറഞ്ഞത്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കൊല്ലുന്നതിനാണോ ജനവിധി എന്നായിരുന്നു കോണ്‍ഗ്രസ് രാജ്യസഭാ കക്ഷിനേതാവ് ഗുലാംനബി ആസാദിന്റെ മറുചോദ്യം.
പാര്‍ലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ദലിത്-മുസ്‌ലിം നരവേട്ടക്കെതിരെ മുസ്‌ലിംലീഗ് ഇന്നലെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സമാനമായ രീതിയില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തിയ പാര്‍ട്ടി, രാജ്യത്തെ പൊതു-മതേതര സമൂഹത്തെയാകെ വിഷയത്തില്‍ ജാഗ്രവത്താക്കുക എന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള എല്ലാ കക്ഷികളുടെയും പിന്തുണ പാര്‍ട്ടി തേടിയിട്ടുമുണ്ട്.
വാസ്തവത്തില്‍ ഗോ സംരക്ഷണവും പശുവിന് പരിപാവനത്വം നല്‍കുകയും ചെയ്യുന്നതിലൂടെ മോദിയും ബി.ജെ. പിയും ഉദ്ദേശിക്കുന്നത് തങ്ങളുടെ എക്കാലത്തെയും വര്‍ഗീയ അജണ്ടയെ ഉദ്ദീപിപ്പിച്ചുനിര്‍ത്താമെന്നാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതയെ ഇനിയും ജാതിയും മതവുമായി ഭിന്നിപ്പിച്ച് എങ്ങനെ വോട്ടു കൂട്ടാമെന്നതിനാണ് സംഘ്പരിവാരം കവടി നിരത്തുന്നത്. അതല്ലെങ്കില്‍ കരിമ്പൂച്ചകളുടെ തോക്കിന്‍ കുഴലുകളുടെ മുന്നില്‍നിന്ന് കൊല്ലപ്പെടുന്ന പൗരനുവേണ്ടി ഗിരിപ്രഭാഷണം നടത്തുന്നതിനുപകരം, തന്റെ പാര്‍ട്ടി നേതാക്കളെയും അതിന്റെ മുമ്പേ ഗമിക്കുന്ന ആര്‍.എസ്.എസ് എന്ന വിശുദ്ധ പശുവിനെയും അക്രമികളായ അണികളെയും നിലക്കുനിര്‍ത്താന്‍ ആജ്ഞാപിക്കുകയായിരുന്നു ഈ അമ്പത്തഞ്ചിഞ്ചുകാരന്‍ ചെയ്യേണ്ടിയിരുന്നത്. മോദിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മുസ്‌ലിം-ദലിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ അധികവും നടക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതക്കുറവാണ് വെളിപ്പെടുത്തുന്നത്. മുസ്‌ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം മോദിയുടെയും കൂട്ടരുടെയും കണ്ണുതുറപ്പിക്കുമെങ്കില്‍ അവര്‍ക്കും നാടിനാകെയും നല്ലതെന്നേ പറയുന്നുള്ളൂ.

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Video Stories

നടൻ ഷാരൂഖ് ഖാന് വധഭീഷണി

കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു

Published

on

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

Trending