Connect with us

Video Stories

കേരള നേതാക്കളുടെ ദേശീയ നിയമനം

Published

on

രണ്ടു മുതിര്‍ന്ന നേതാക്കളുടെ ദേശീയാടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധിക്കാണ് ഈയാഴ്ച്ച കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും. ഉമ്മന്‍ചാണ്ടിയെ ആന്ധാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി നിശ്ചയിച്ചപ്പോള്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍എന്ന ഭരണഘടനാ പദവിയിലേക്കാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുമ്മനം ഗവര്‍ണര്‍ പദവിയില്‍ അവരോധിക്കപ്പെടുക വഴി രാഷ്ട്രീയ കേന്ദ്രങ്ങള്‍ മാത്രമല്ല ബി.ജെ.പി നേതൃത്വവും അമ്പരപ്പിലാണ്. ഗവര്‍ണര്‍ പദവി ആദരവാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വാദമെങ്കിലും അത് അണികള്‍ക്കുമുമ്പില്‍ പോലും വിശദീകരിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെയുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടിയെന്ന കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രചരണം അണികളെ അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലും നേതൃത്വത്തെ അങ്കലാപ്പിലുമാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി നിലകൊ ണ്ടി രുന്ന കുമ്മനത്തെ മാറ്റിയ നടപടിക്കു പിന്നില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. വിഭാഗീയതയുടെ പിടിയിലമര്‍ന്ന് വരിഞ്ഞുമുറുകുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അതിന്റെ വന്‍ഗര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കുകയെന്ന നിയോഗവുമായാണ് കുമ്മനം ആ പദവിയിലേക്ക് അവരോധിക്കപ്പെടുന്നത്. എന്നാല്‍ വിഭാഗീയതക്ക് തടയിടാനായില്ലെന്ന് മാത്രമല്ല അദ്ദേഹം തന്നെ ഒരു വിഭാഗത്തിന്റെ വക്താവായി മാറുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. കെ.എം മാണിയുടേയും ബി.ഡി.ജെ.എസിന്റെയുമെല്ലാം കാര്യത്തില്‍ നേതാക്കള്‍ തന്നെ തുറന്ന യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ കുമ്മനവും അതില്‍ ഭാഗവാക്കായിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ നേതൃ മാറ്റത്തിന് ഇനിയും അമാന്തിച്ചു നിന്നാല്‍ ചെങ്ങന്നൂരില്‍ വന്‍ നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധ്യമാണ് ബി.ജെ.പിയെ യുദ്ധമുഖത്ത് വെച്ച് പടനായകനെ പിന്‍വലിക്കേണ്ട ഗതികേടിലേക്കെത്തിച്ചത്.
ഭരണ ഘടനാ പദവികള്‍ ഒന്നൊന്നായി കടുത്ത കക്ഷി രാഷ്ട്രീയ വല്‍ക്കരണത്തിന് വിധേയമാക്കുകയെന്ന ബി.ജെ.പി തന്ത്രവും ഈ നീക്കത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഏതു വിധേനയും അധികാരം നിലനിര്‍ത്തുകയെന്ന ബി.ജെ.പിയുടെ നയത്തിന് ചൂട്ടുപിടിക്കാന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കുകയെന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച പരണിതപ്രജ്ഞരായ നേതാക്കളെയാണ് ഈ പദവിയില്‍ സര്‍ക്കാറുകള്‍ അവരോധിച്ചിരുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കങ്ങള്‍ പാടെ മാറ്റിമറിച്ച്‌കൊണ്ടാണ് ബി.ജെ.പി അധികാരത്തിലേറിയ നാളുകളില്‍ തന്നെ പലസംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരെ തിരിച്ചുവിളിച്ച് തങ്ങളുടെ വിശ്വസ്തരെ അവരോധിച്ചത്. അത്തരത്തില്‍ നിയമിക്കപ്പെട്ട ഗവര്‍ണറാണ് കര്‍ണാടകയില്‍ തന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ നാണം കെട്ട സമീപനം സ്വീകരിച്ചത്. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ കൃത്യമായ ഇടപെടല്‍ കാരണം അദ്ദേഹത്തിന്റെയും ബി.ജെ.പിയുടേയും കണക്കുകൂട്ടല്‍ പിഴക്കുകയായിരുന്നു.
കുമ്മനത്തിന്റെ നിയമനം സജീവചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കേവലഭൂരിപക്ഷത്തില്‍ നിന്നും ഏതാനും സീറ്റുകള്‍ മാ്ര്രതം അധികമുള്ള ഒരു മുന്നണിയെ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുത്തുകയും സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും മുന്നിലെത്തിക്കുകയും ചെയ്ത ഭരണാധികാരിയുമാണ് അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ദേശീയ രംഗത്തുള്ള പ്രവേശനം കോണ്‍ഗ്രസിന് മാത്രമല്ല മതേതര ഭാരതത്തിന് തന്നെ മുതല്‍കൂട്ടാവും. പ്രമുഖ നേതാവായിരുന്നിട്ടും പ്രത്യേക പദവികളൊന്നും വഹിക്കാതിരുന്ന അദ്ദേഹം കെ.പി.സിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും സ്വയം പിന്‍മാറുകയായിരുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹത്തിനു ലഭിച്ച പദവി അല്‍പം കാഠിന്യമേറിയതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവിടെ ശൂന്യതയില്‍ നില്‍ക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ അനുഭവസമ്പത്തിന്റെ പിന്‍ബലമുള്ള നേതാവിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനലബ്ധിക്കു പിന്നില്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മികച്ച പരിഗണനയാണ് ദേശീയ നേതൃത്വത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു തൊട്ടുമുമ്പ് കെ.സി വേണുഗോപാല്‍ എം.പിയേയും പി.സി വിഷ്ണുനാഥിനെയും ദേശീയ നേതൃത്വത്തിലേക്കുയര്‍ത്തുകയും ഇരുവര്‍ക്കും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇരുവരുടേയും മേല്‍നോട്ടത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നിന്നുള്ള രണ്ടു നേതാക്കളുടെ ദേശീയ പ്രവേശനം ഇരുപാര്‍ട്ടികളുടേയും ജനാധിപത്യത്തോടുള്ള സമീപനത്തിന്റെ ഉദാഹരണം കൂടിയാണ്. ഭരണഘടനാ പദവികളുടെ രാഷട്രീയ വല്‍ക്കരണംപോലെയുള്ള അതീവ ഗുരുതരമായ നടപടികളിലൂടെ ബി.ജെ.പി വളഞ്ഞ വഴിയിലൂടെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനകീയ ജനാധിപത്യത്തിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

kerala

വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…

വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

Published

on

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.

വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.

സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….

Continue Reading

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

Trending