Connect with us

Video Stories

ഇടതുമുന്നണി എന്ന ജങ്കാര്‍ ജെട്ടി

Published

on

നിലനില്‍പ്പിന്റെ പ്രസക്തി നഷ്ടപ്പെട്ട് നൂല്‍പ്പാലത്തിലൂടെ തെന്നിനീങ്ങുന്ന ഇടതുമുന്നണി നാലു പാര്‍ട്ടികളെ കൂടി ചേര്‍ത്തുപിടിച്ച് സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടിരിക്കുകയാണ്. ഭരണ വൈകല്യത്തില്‍ തുടങ്ങി, ശബരിമല നിലപാടില്‍ കുരുങ്ങി കെട്ടൊടുങ്ങുന്ന കമ്യൂണിസ്റ്റ് മുന്നണിക്ക് ഇനി സമുദായ സംഘടനകള്‍ ശരണം. വര്‍ഗീയ പാര്‍ട്ടി എന്ന കാരണത്താല്‍ കാല്‍ നൂറ്റാണ്ടുകാലം പടിക്കുപുറത്തായിരുന്ന ഐ.എന്‍.എല്ലും എക്കാലവും ഭൂരിപക്ഷ സമുദായത്തിന്റെ വക്താവും അഴിമതിയുടെ പ്രയോക്താവുമായി മുദ്രചാര്‍ത്തപ്പെട്ട ആര്‍. ബാലകൃഷ്ണ പിള്ളയും മൂന്നു കേരളാ കോണ്‍ഗ്രസുകളും സമാസമം ചേര്‍ന്ന് ‘സാമ്പാര്‍ മുന്നണി’ യായി അധ:പതിച്ചിരിക്കുകയാണ് ഇടതുപക്ഷം. മുന്നണി പ്രവേശന കാര്യത്തില്‍ ഇക്കാലംവരെ പാലിച്ചിരുന്ന കാര്‍ക്കശ്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മൊത്തം പത്തു പാര്‍ട്ടികളെ മുന്നണിത്താഴിട്ടു പൂട്ടിയത്. ജനാധിപത്യ ചേരിയുടെ വിപുലീകരണമെന്ന് വീമ്പു പറഞ്ഞാണ് ഇടതു കണ്‍വീനര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഹ്വലതയായി വേണം ഈ തട്ടിക്കൂട്ട് മുന്നണി പ്രവേശത്തെ വിലയിരുത്താന്‍. ഒറ്റയടിക്ക് നാല് പാര്‍ട്ടികളെ കൂടെകൂട്ടിയതിന്റെ രസതന്ത്രം കേരള രാഷ്ട്രീയ ബോധമണ്ഡലത്തിന് നന്നായറിയാവുന്നതാണ്. പുതിയ നാലു പാര്‍ട്ടികളും വര്‍ഗീയതയോടും അഴിമതിയോടും തുടരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത്രെ ഇടതുമുന്നണിയിലേക്കു കൈപിടിച്ചുകൊണ്ടുവന്നതിന്റെ പരമപ്പൊരുള്‍. ഇവരുടെ പൂര്‍വകാല ചെയ്തികളും നിലപാടുകളും തൊണ്ട തൊടാതെ താഴോട്ടിറക്കിയ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തൊലിക്കട്ടിക്കുമുമ്പില്‍ കണ്ടാമൃഗംപോലും നാണിച്ചു തലതാഴ്ത്തിപ്പോകും.
ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്(ബി), എം.പി വീരേന്ദ്രകുമാന്റെ ലോക് താന്ത്രിക് ജനതാദള്‍, ഫ്രാന്‍സിസ്‌ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത്. വര്‍ഗീയതയുടെയും അഴിമതിയുടെയും പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ പിന്നാലെ വണ്ടിയെടുത്തു വളഞ്ഞിട്ടു പിടിച്ചവരാണ് ഇടതുപക്ഷം. എന്നാല്‍ അദ്ദേഹത്തെ എല്‍.ഡി.എഫിലെടുക്കാന്‍ തീരുമാനിച്ച കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ലെന്നു മാത്രം. പിള്ളക്കെതിരെ അഴിമതിക്കേസുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ തന്നെ അദ്ദേഹത്തെ മുന്നണിയുടെ നേതാവാക്കി എന്നതാണ് വിരോധാഭാസം. ശബരിമല ഉയര്‍ത്തിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എന്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന പിള്ളയെ ഒഴിവാക്കുന്നതില്‍ സി.പി.എം അപകടം മണത്തതാണ് പ്രധാന കാരണമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. അയ്യപ്പജ്യോതിയെ തള്ളിയതോടെ ബാലകൃഷ്ണ പിള്ള സി.പി.എമ്മിന് വിശുദ്ധനാവുകയായിരുന്നു. നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ നാല്‍പത്തിയേഴ് ശതമാനം വോട്ട് എന്നാണ് പിള്ളയുടെ മുന്നണി പ്രവേശ വിളംബരം!. ഇത് മലര്‍പൊടിക്കാരന്റെ ദിവാസ്വപ്‌നം മാത്രമാണ്. ശബരിമലയില്‍ ഇടതുപക്ഷവുമായി നേര്‍ക്കുനേര്‍ പോരാട്ടം പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് കടുപ്പിച്ചതിന്റെ ബാക്കിപത്രം എന്താകുമെന്നു കണ്ടറിയേണ്ടതുണ്ട്. സ്‌കറിയാ തോമസുമായി ലയിച്ചും എന്‍.സി.പിയുമായി കൂട്ടുകൂടിയും ഇടതുമുന്നണിയിലെത്താന്‍ മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ ഒന്നൊന്നായി പാളിപ്പൊളിഞ്ഞു നില്‍ക്കവെയാണ് അപ്രതീക്ഷിതമായി പിള്ള ഇടതു മുന്നണിയുടെ ഭാഗമാവുന്നത്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച തന്നെ മുന്നണിക്കകത്ത് കൂട്ടേണ്ടതില്ലെന്ന പഴയ നിലപാട് ഇടതുപക്ഷം തിരുത്തിയതിലെ സാംഗത്യം ആര്‍ക്കു പിടികിട്ടിയാലും ആര്‍. ബാലകൃഷ്ണ പിള്ളക്ക് പിടികിട്ടുകയില്ലെന്നുറപ്പാണ്. അതാണ് കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ വൈരുധ്യാധിഷ്ഠിത ഭൗതിക വാദം. എം.എല്‍.എമാരുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്ന മാനദണ്ഡമാണ് മന്ത്രിസഭാ രൂപീകരണ വേളയില്‍ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാട്. ഘടകകക്ഷിയായതോടെ കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന വാദവുമായി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തുവരും. മുന്നാക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായ ബാലകൃഷ്ണപിള്ള മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി കാബിനറ്റ് പദവി രാജിവെക്കുമോ അതോ തമ്മിലടി വീണ്ടും തലപൊക്കുമോ എന്നതെല്ലാം കാണാന്‍പോകുന്ന പൂരമാണ്. ഐ.എന്‍.എല്ലിനെ എന്നും വര്‍ഗീയ പാര്‍ട്ടിയായി കണ്ട പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് അവര്‍ ഇക്കാര്യം ഉറക്കെ പറയാതിരിക്കുന്നത്. പാലക്കാട്ടെ സി.പി.എം സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന് വി.എസിന് ഊര്‍ജം നല്‍കിയ ആയുധം ഐ.എന്‍.എല്‍ ബന്ധത്തോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു. ഇ.എം.എസും ഇ. കെ നായനാരും ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ചരുന്നപ്പോള്‍ ഐ. എന്‍.എല്ലിന്റെ മുന്നണി പ്രവേശം പലതവണ ചര്‍ച്ച ചെയ്തു അവജ്ഞയോടെ തള്ളിയതാണ്. നിയമസഭാ സീറ്റ് നല്‍കിയിട്ടും അവരെ ഇക്കാലം വരെ മുന്നണിക്കു പുറത്തായിരുന്നു നിര്‍ത്തിയത്. സി.പി.ഐ എക്കാലത്തും ഐ.എന്‍. എല്ലിന്റെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തുവന്ന പാര്‍ട്ടിയാണ്. ബാബരി മസ്ജിദ് ധ്വംസനത്തെ വൈകാരികമായി വഴിതിരിച്ചുവിടാന്‍ ശ്രമിച്ച്, ഒടുവില്‍ ആമാശയത്തിനുവേണ്ടി ആദര്‍ശം പണയംവച്ചു വാലും ചുരുട്ടി എ.കെ.ജി സെന്ററിന്റെ ഓരത്തു കിടന്നുറങ്ങി കാലം കഴിച്ചുകൂട്ടിയവരാണ് ഐ.എന്‍.എല്‍. അതേ ബാബരി മസ്ജിദ് തകര്‍ച്ചക്ക് നേതൃത്വം നല്‍കിയ സി.പി സുഗതനെ സര്‍ക്കാര്‍ ചെലവില്‍ ‘വനിതാ മതില്‍’ സംഘാടക സമിതിയുടെ തലപ്പത്തിരുത്തി സല്‍ക്കരിച്ച സമയത്തു തന്നെ ഐ.എന്‍.എല്‍ മുന്നണിയിലെത്തി എന്നതാണ് ‘കാവ്യനീതി!’
പല കഷ്ണങ്ങളായി പിളര്‍ന്ന കേരള കോണ്‍ഗ്രസുകള്‍ യു.ഡി.എഫില്‍ ഘടകകഷികളായി പ്രവര്‍ത്തിച്ചതിനെ പരിഹസിച്ചിരുന്ന ഇടതുമുന്നണി മുന്നൂ ‘കോട്ടയം പാര്‍ട്ടി’കളെ പുല്‍കിയതോടെ കേരള കോണ്‍ഗ്രസുകളുടെ കൂടാരമായി മാറിയത് കാലം കാത്തുവച്ച ശിക്ഷയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിയ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്തതിന്റെ മാനദണ്ഡം മുന്നണിക്കുപോലും മനസിലായിക്കാണില്ല. ഒരിക്കല്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ പിളര്‍ന്നു രണ്ടു പാര്‍ട്ടികളായി വീണ്ടും ഘടകകക്ഷികളായി പരിണമിച്ചത്. ശബരിമല യുവതീ പ്രവേശ വിധിയുണ്ടാക്കിയ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഈ പാര്‍ട്ടികളുടെ ഇടതുമുന്നണി പ്രവേശത്തിന് വഴിയൊരുക്കിയതെന്ന് വ്യക്തം. ജനാധിപത്യ അടിത്തറ വിപുലീകരിക്കാനെന്ന പേരില്‍ സമുദായ പാര്‍ട്ടികളെ പുല്‍കിയ കമ്യൂണിസ്റ്റ് കാപട്യം ആശയദാരിദ്ര്യത്തിന്റെ അവസാന ശ്വാസമാണ്. ജെ.എസ്.എസും ലെനിനിസ്റ്റ് ആര്‍.എസ്.പിയും ലെഫ്റ്റ് ആര്‍.എസ്.പിയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ഒരു വിഭാഗം സി.എം.പിയും ഇടതു ജങ്കാറില്‍ കയറിപ്പറ്റാന്‍ ‘ജെട്ടി’യില്‍ കാത്തിരിപ്പുണ്ട്. മുന്നണി മുങ്ങും മുമ്പ് സഖാക്കളുടെ കണ്ണ് ഇനി അങ്ങോട്ടായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending