Connect with us

Video Stories

ബാഗ്ദാദിയുടെ പതനം ഭീകരതയുടെയോ

Published

on


അന്താരാഷ്ട്ര ഭീകര സംഘടനയെന്ന് ലോകം മുദ്രകുത്തിയ ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരണപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത ഭൂമിയിലെ സമാധാനകാംക്ഷികളായ മനുഷ്യര്‍ക്കെല്ലാം ആശ്വാസവാര്‍ത്ത തന്നെയാണെന്നതില്‍ രണ്ടു പക്ഷമുണ്ടാകില്ല. ആയിരക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയെന്നും ലോകത്തെ സദാസമയത്തും മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നും ആശങ്കപ്പെടുന്ന ഒരു സംഘടനയുടെ തലപ്പത്തെ വ്യക്തിയും ബുദ്ധി-ആസൂത്രണ കേന്ദ്രവും ഇല്ലാതായെന്നുവരുന്നത് എല്ലാവരെയും ആഹ്ലാദിപ്പിക്കേണ്ടതുതന്നെയാണ്. ശനിയാഴ്ച സിറിയയിലെ ഇദ്‌ലിബി പ്രവിശ്യയിലെ ബാരിഷയിലെ അമേരിക്കന്‍ സ്‌പെഷല്‍ ഫോഴ്‌സിന്റെ റെയ്ഡിലാണ് ബാഗ്ദാദി സ്വയം മരണപ്പെട്ടതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. തന്റെ സ്വന്തംനേട്ടമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. ബാഗ്ദാദി നായയെപ്പോലെയും ഭീരുവിനെപോലെയും മരിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ സേന സിറിയയില്‍നിന്ന് പിന്‍മാറിയെന്ന് പ്രഖ്യാപിക്കപ്പെട്ട് മാസങ്ങളായിട്ടും സിറിയയില്‍ അതേ രാജ്യത്തിന്റെ സേന നടത്തിയ റെയ്ഡിനിടെ ബാഗ്ദാദി മരണപ്പെട്ടുവെന്ന് പറയുന്നത് അവിശ്വാസമാണെങ്കിലും അമേരിക്കന്‍ ഭരണത്തലവന്റെ പ്രഖ്യാപനത്തെ പരിപൂര്‍ണമായും തള്ളിക്കളയാനാവില്ല. മുമ്പ് പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിപ്പിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണ് അമേരിക്കന്‍ ഉന്നതന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുന്നത്.
സമാധാനം എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനലക്ഷ്യം മറന്നുകൊണ്ട് ഇസ്‌ലാമിക ഖിലാഫത്ത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കുകയും ഉള്‍ചേര്‍ക്കുകയും ചെയ്ത് ലോകത്തെ ആയുധത്തിന്റെയും അക്രമത്തിന്റെയും ആശങ്കയില്‍ നിര്‍ത്തുന്ന സംഘടനയായ ഐ.എസ് ഇതിനകം ലോകത്ത് പതിനായിരങ്ങളെ കൊലപ്പെടുത്തിയതായാണ് വിവരം. സിറിയയും ഇറാഖും അഫ്ഗാനിസ്ഥാനും മുതല്‍ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും അടക്കം നിരവധി രാജ്യങ്ങളിലെ കൂട്ടക്കൊലകളില്‍ ഐ.എസിന്റെ കൈകളുള്ളതായി സംഘടനതന്നെ അവകാശപ്പെട്ടതാണ്. അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് അറേബ്യയെയും അവിടുത്തെ വിലപ്പെട്ട എണ്ണ സമ്പത്തിനെയും സാമ്പത്തികമായി കൊള്ളയടിക്കുകയും അവിടുത്തെ ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ഐ.എസ്സിന്റെ മുഖ്യ ആരോപണം. യുവാക്കളെ സായുധരാക്കി അമേരിക്കയെ പിന്തുണക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ സായുധയുദ്ധം നടത്തുകയുമാണ് ഇവര്‍. ഇതിനുമുമ്പ് അല്‍ഖ്വയ്ദ എന്ന ഭീകര സംഘടന ഉന്നയിച്ചതും പ്രവര്‍ത്തിച്ചതും ഏതാണ്ടിതിന് സമാനമായിരുന്നു. മുമ്പ് ഇറാഖ് പ്രസിഡന്റ് സദ്ദാംഹുസൈനെ കൊലപ്പെടുത്തുന്നതുവരെയെത്തിയ ഇറാഖ്-അമേരിക്കന്‍ സഖ്യയുദ്ധം അറേബ്യന്‍ മേഖലയിലെ ജനതയെ വല്ലാത്ത പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടത്. ഇതിന്റെ ഫലമായി മുല്ലപ്പൂവിപ്ലവം എന്ന പേരില്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ മേഖലയിലാകെ അരങ്ങേറി. എണ്ണ ഖനന മേഖലയിലേക്കും സഊദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്കും അമേരിക്കയുടെ കറുത്തകൈകള്‍ കടന്നുവന്നതോടെ വലിയ പ്രതിരോധമാണ് അറേബ്യന്‍ ജനതയില്‍ ഉയര്‍ന്നുവന്നത്. ഐ. എസ് സിറിയയെയും ഇറാഖിനെയും മാത്രമല്ല, സഊദിയെകൂടി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചതോടെ സഊദിക്കും നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. ഫലം, കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് സഊദിക്ക് അമേരിക്കയില്‍നിന്ന് ഇപ്പോള്‍ വാങ്ങേണ്ടിവരുന്നത്. സിറിയയിലും തുര്‍ക്കിയിലും യമനിലുമെല്ലാം വലിയ തോതിലുള്ള സായുധ കലാപങ്ങളും ആക്രമണങ്ങളും പൊട്ടിപ്പുറപ്പെട്ടതോടെ ലോകം ഇരു ചേരിയിലേക്ക് വീണ്ടും മാറ്റപ്പെടുന്നു എന്ന ഭീതി പടര്‍ന്നു. ഈ പരിതസ്ഥിതിയിലാണ് അമേരിക്കയുടെ ഭരണാധിപന്‍ ഐ.എസ് തലവനെ വകവരുത്തിയെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കഴിയവെ ഇവരോടൊപ്പം പിടിക്കപ്പെടുമെന്നുറപ്പായതോടെ എല്ലാവരും സ്വയം നിറയൊഴിച്ച് മരണപ്പെട്ടതായാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇതോടെ ലോകത്ത് സമാധാനം സാധ്യമായെന്നൊന്നും ഇതിനര്‍ത്ഥമില്ല. 2011 മേയില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ഒബാമ അന്നത്തെ അല്‍ഖ്വയ്ദയുടെ തലവന്‍ ഉസാമ ബിന്‍ലാദനെ പാക്കിസ്താനിലെ അബൊട്ടാബാദില്‍വെച്ച് വെടിവെച്ചുകൊലപ്പെടുത്തിയതാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. അന്നത്തേക്കാള്‍ ഇന്ന് ട്രംപിന്റെ പ്രസ്താവനയിലെ വ്യത്യാസം താനാണ് ഇത് നടത്തിയതെന്ന അവകാശവാദമാണ്. അമേരിക്കക്ക് ലോക പൊലീസ് ചമയാനും ലോക ജനതയുടെ മുഴുവന്‍ സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടാനും കഴിയുമെങ്കിലും പശ്ചിമേഷ്യന്‍ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കിയാലല്ലാതെ ഒരു ഭീകരത്തലവനെ ഇല്ലാതാക്കിയതുകൊണ്ടുമാത്രം തീരുന്നതല്ല അവിടുത്തെയും ലോകത്ത് അമേരിക്കാദി ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച പ്രശ്‌നങ്ങള്‍. 2014ല്‍ ഇറാഖിലെ റഖ്ഖയില്‍ രൂപംകൊണ്ട് സിറിയയിലെ മൊസൂളിലും മറ്റുമായി വ്യാപിക്കുകയും വലിയ സൈനികബലം സൃഷ്ടിക്കുകയും ചെയ്ത ഐ.എസ് സംഘടന ഇതോടെ ഇല്ലാതാകുമെന്ന കരുതാമെങ്കില്‍തന്നെയും അല്‍ഖ്വയ്ദക്കുശേഷം വ്യാപിച്ച ഭീകരത ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നത് മറക്കാനാകില്ല. മൊസൂളിലെയും മറ്റും ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ ഭീകരതയും ഐ.എസും പൂര്‍ണമായും ഇല്ലാതായെന്നു ധരിക്കുന്നത് രാഷ്്ട്രീയ താല്‍പര്യങ്ങള്‍ക്ക് ട്രംപിന് ആവശ്യമായിരിക്കാമെന്ന് മാത്രം. പശ്ചിമേഷ്യയിലും ഇറാനില്‍ പ്രത്യേകിച്ചും ഖത്തറുമായുമൊക്കെ ട്രംപ് ഭരണകൂടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ഏകപക്ഷീയമായ ഉപരോധങ്ങളും കരാര്‍ ലംഘനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടുന്നത് അസ്വസ്ഥതകള്‍ ഇനിയും ബാക്കിനില്‍ക്കുന്നുവെന്നുതന്നെയാണ്. ഇസ്്‌ലാമിന്റെ പേരില്‍ പോലെതന്നെ ക്രിസ്ത്യന്‍-വെള്ള മേധാവിത്വ ഭീകരതയും പതുക്കെപ്പതുക്കെയായി തലപൊക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അടുത്തിടെ സ്വീഡനിലെ മസ്ജിദിലുണ്ടായ ഭീകരാക്രമണവും കൂട്ടക്കൊലയും. ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ടും മതിയായ പരിഹാരം കണ്ടുകൊണ്ടുള്ളതുമായ നീക്കങ്ങളിലൂടെ മാത്രമേ ലോകത്തിനിനി ഒരടിയെങ്കിലും രാഷ്ട്രീയമായി മുന്നോട്ടുപോകാനാകൂ. അതിന് പക്ഷേ ട്രംപിനെപോലുള്ള വംശവെറിയന്മാരും ഓങ് സാങ് സൂക്കിയെയും ഷീജിപിങിനെയും നരേന്ദ്രമോദിയെയും പോലുള്ള മുസ്്‌ലിം വിരുദ്ധരും ഉണ്ടായതുകൊണ്ട് കാര്യമില്ല. ദീര്‍ഘദൃക്കുകളും സമാധാനകാംക്ഷികളുമായ ജനനേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമേ ഈപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകൂ; ആഗോള ഭീകരതയെ തുടച്ചുനീക്കാനും.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending