Connect with us

Video Stories

സമരവും ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ്

Published

on


വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐക്കാര്‍ തല്ലിയതോടെയാണ് എറണാകുളത്തെ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായത്. എറണാകുളത്ത് മുന്നേ നിലനിന്ന സി.പി.എം-സി.പി.ഐ അസ്വാരസ്യങ്ങള്‍ കോളജ് കാമ്പസിലെത്തിയപ്പോള്‍ അനിയന്ത്രിതമാകുകയായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്. വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ തല്ലിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാത്ത ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ മാര്‍ച്ച് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന്‍,എല്‍ദോ എബ്രഹാം എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. എന്നാല്‍ കേട്ടുകേള്‍വി ഇല്ലാത്തവിധം ഭരണകക്ഷിയുടെ പ്രധാന നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിന്റെ അടികൊണ്ട് നിലത്തു വീണ എല്‍ദോ എബ്രഹാം എം.എല്‍.എയെ നിര്‍ദ്ദാക്ഷിണ്യമായാണ് പൊലീസ് വീണ്ടും തല്ലിയത്്. ലാത്തിച്ചാര്‍ജില്‍ എം.എല്‍.എയുടേയും കെ.എന്‍ സുഗതന്റേയും കൈ ഒടിഞ്ഞു. ജില്ലാ സെക്രട്ടറി പി.രാജുവിന്റെ തല പൊട്ടി.
യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിച്ച എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരെ നേരിട്ട രീതിയില്‍ തന്നെയാണ് സി.പി.ഐക്കാരെ പൊലീസ് എറണാകുളത്ത് നേരിട്ടത്. തലസ്ഥാന നഗരിയില്‍ തുടര്‍ച്ചയായി ഒരാഴ്ചയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്. നിവേദനം നല്‍കാന്‍ ക്ലിഫ് ഹൗസിലെത്തി കെ.എസ്.യു വനിതാ പ്രവര്‍ത്തകരെയും പൊലീസ് വെറുതെ വിട്ടില്ല. ഭരണത്തിനെതിരെ സമരം നടത്തുന്നത് ആരായാലും- ഭരണകക്ഷിയില്‍ പെട്ടവരായാല്‍ പോലും തല്ലിയൊതുക്കുമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു പൊലീസ് എറണാകുളത്തും തലസ്ഥാന നഗരിയിലും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മിക്ക സമരങ്ങളോടുമുള്ള നിലപാട് സമാനമായിരുന്നു. ചര്‍ച്ചക്ക് പകരം പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ച് നിര്‍വീര്യരാക്കുകയെന്ന ഏകാധിപത്യ ശൈലിയാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ഗെയില്‍ വിരുദ്ധ സമരത്തോടും വല്ലാര്‍പാടത്ത് സമരം ചെയ്തവരോടും എല്ലാം സര്‍ക്കാരിന്റെ സമീപനം ഒന്നു തന്നെയായിരുന്നു. എറണാകുളത്ത് നടന്ന സംഭവം സി.പി.ഐ-സി.പി.എം തര്‍ക്കത്തിനപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് പുറത്തുകൊണ്ടുവന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സി.പി.ഐയുമായി സി.പി.എം കൊമ്പുകോര്‍ക്കുന്നത് ഇതാദ്യമല്ല. അന്നൊന്നുമില്ലാത്ത വിധം സി.പി.ഐ അണികള്‍ക്കിടിയില്‍ രോഷമുയരുന്നതിന് കാരണവും ഇതാണ്. തലസ്ഥാന നഗരിയില്‍ നടന്ന ലോ അക്കാദമി സമരം, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പില്‍ വിവാദം, ജിഷ്ണു കേസിലെ അഭിപ്രായ ഭിന്നത തുടങ്ങി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പരസ്പരം മുഖാമുഖം നിന്ന നിരവധി ഘട്ടങ്ങളുണ്ടായിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെതിരെ നേരത്തെയും സി.പി.ഐ ശക്തമായ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമുണ്ടാകാത്ത അസാധാരണ സംഭവ വികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ സി.പി.ഐ നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. കല്ലും കുറുവടിയുമായി കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പൊലീസ് ആരോപിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പത്ത് പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി കണ്ടാലറിയുന്ന 800 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് നേതാക്കള്‍ക്കെതിരെ പൊലീസ് എഴുതി ചേര്‍ത്തിരിക്കുന്നത്. ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കേസാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് മൂന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഇതില്‍ എ.ഐ.വൈ.എഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കൃഷ്ണകുമാര്‍ ഒളിവിലാണ്. ഇവരെ മൂന്നു പേരയും സി.പി.ഐ പുറത്താക്കിയിട്ടുണ്ടെങ്കിലും പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സാധാരണ സംഭവമല്ല. പോസ്റ്റര്‍ വിവാദം സി.പി.ഐയുടെ ആഭ്യന്തര വിഷയമാണെങ്കിലും പോസ്റ്ററിന്റെ പേരില്‍ പൊലീസ് കേസും അറസ്റ്റും സംസ്ഥാനത്തെ പൊലീസ് ഭരണത്തെക്കുറിച്ചുള്ള ആക്ഷേപം ശരിവെക്കുന്നതാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന കോളോണിയല്‍ രീതിയാണ് ഇടതു സര്‍ക്കാരും അനുവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുയരുന്ന വലിയ വിവാദങ്ങള്‍ ശക്തമായ പൊലീസ് നടപടിയിലൂടെ ഇല്ലാതാക്കാമെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. എറണാകുളത്തെ ലാത്തിച്ചാര്‍ജിനെ ചൊല്ലി സി.പി.ഐയില്‍ ഇനി കത്തിപ്പടരാന്‍ പോകുന്ന ആഭ്യന്തര കലഹത്തില്‍ ഇടതു സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധത കൂടി വിഷയമാകുമെന്ന് തന്നെയാണ് ഊഹിക്കേണ്ടത്. ബലപ്രയോഗത്തിലൂടെയല്ല, രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് ഈ സര്‍ക്കാരിനെ ആരാണ് പറഞ്ഞു മനസ്സിലാക്കുക. സമരസപ്പെടുന്നതിലൂടെയല്ല, സമരങ്ങളിലൂടെ തന്നെയാണ് ജനാധിപത്യം വളര്‍ന്നതും വികസിച്ചതും.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending