Connect with us

Video Stories

വിലക്കയറ്റം തടയാന്‍ ഇവിടെ ആളില്ലേ

Published

on

അനിയന്ത്രിതമായ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുകയാണ് രാജ്യവും കേരളവും. രാജ്യത്തെ സമ്പദ്‌രംഗം കീഴ്‌പോട്ട് കുതിക്കുകയാണെന്ന കണക്കുകള്‍ക്കിടെയാണ് കേരളത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ ഇപ്പോള്‍ വന്‍കുതിപ്പ് അനുഭവപ്പെട്ടുവരുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമാണ് ഇതിന്റെ ഇരകള്‍ എന്നറിയാമായിരുന്നിട്ടും കേന്ദ്രസംസ്ഥാനഭരണകൂടങ്ങള്‍ വിലക്കയറ്റത്തിനെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ പുതിയ സാമ്പത്തികബാധ്യതകള്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണവര്‍. അരിക്കും പലചരക്കിനും പച്ചക്കറി, മാംസ ഇനങ്ങള്‍ക്കും വന്‍തോതിലുള്ള വിലവര്‍ധനയാണ് ഏതാനും നാളായിസംഭവിക്കുന്നത്. വില കയറുമ്പോള്‍ സാധാരണയായി ജനങ്ങള്‍ ആശ്രയിക്കാറുള്ളത് താരതമ്യേന വിലകുറഞ്ഞ കടല്‍മല്‍സ്യവിഭവങ്ങളെയാണ്. എന്നാല്‍ സാധാരണക്കാരന്റെ മല്‍സ്യമായ അയലക്കും മത്തിക്കുംപോലും വിലകള്‍ മുന്നൂറും നാനൂറും ഇരട്ടിയായിരിക്കുന്നു.
തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ കഴിഞ്ഞദിവസം മത്തി വില്‍പന നടത്തിയത് കിലോക്ക് 500 രൂപക്കാണ്. അയലയുടെ വിലയും ഇതോടൊപ്പമെത്തി. നെയ്മീനിന്റെ വില കിലോക്ക് 1000 രൂപ. സാധാരണക്കാരന്‍ ആശ്രയിക്കുന്ന മീന്‍ഇനങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ആകോലി, ഐക്കോര പോലുള്ള മുന്തിയമല്‍സ്യങ്ങളുടെ വിലയെക്കുറിച്ച് പറയാനില്ല. കാലവര്‍ഷം ആരംഭിച്ചതും ട്രോളിംഗ ്‌നിരോധനവുമാണ് മല്‍സ്യവിലക്കയറ്റത്തിന് കാരണമായി പറയുന്നതെങ്കില്‍ മറ്റുനിത്യോപയോഗ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലവര്‍ധനവിന് സര്‍ക്കാരിന് എന്ത് ന്യായീകരണമാണുള്ളത്. ഇതരസംസ്ഥാനങ്ങളിലെ വരള്‍ച്ചയും പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയും കേരളത്തിന്റെ പ്രത്യേകഅവസ്ഥക്ക് കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് സര്‍ക്കാരിന് ഇതിനെതിരെ ചെറുവിരലനക്കാന്‍ കഴിയാത്തത്. രണ്ടുവര്‍ഷത്തേക്ക് 600 കോടിരൂപയുടെ പ്രളയസെസ് ഏര്‍പെടുത്തിയതാണ് കേരളത്തിലെ വിലക്കയറ്റത്തിന് ഒരുകാരണം. കൂനി•േല്‍കുരു പോലെ ഇന്നത്തെഅവസ്ഥയില്‍ ഇത് അഭികാമ്യമാണോ എന്ന് പുന:പരിശോധിക്കണം. അഞ്ചുശതമാനത്തിന് മുകളില്‍ ചരക്കുസേവനനികുതി ഈടാക്കുന്ന കച്ചവടക്കാരില്‍നിന്നാണ് ജൂണ്‍ മുതല്‍ പ്രളയസെസ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 40 കോടിയോളം പേര്‍ ആശ്രയിക്കുന്ന ഹോട്ടലുകള്‍ ഉള്‍പെടെയുള്ള ചെറുകിടവ്യാപാരമേഖലയുടെ കഴുത്തറുക്കുകകൂടിയാണ് ഇതിലൂടെ സര്‍ക്കാരുകള്‍. മൂന്നുവര്‍ഷംമുമ്പ് അധികാരത്തിലേറിയ ഇടതുമുന്നണിസര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വിലക്കയറ്റം അഞ്ചുവര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുമെന്ന വാഗ്ദാനം ഏട്ടിലെ പശുവായിരിക്കുകയാണ്. തൊട്ടതെല്ലാംപാഴാകുന്ന പിണറായി സര്‍ക്കാരിന്റെ അവസ്ഥയാണ് വിലയുടെകാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നര്‍ത്ഥം.
റമസാനിലും പെരുന്നാളിലും ഉണ്ടാകാറുള്ള സിവില്‍സപ്ലൈസ് ചന്തകള്‍ പോലും ഇല്ലാതാക്കിയതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ പരിഷ്‌കാരം. ഇത് മൂലം പൊതുവിപണിയില്‍നിന്ന് അവര്‍ പറയുന്ന വില നല്‍കി സാധാനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ് ജനത്തിന്. റമസാന്‍, ശബരിമല വ്രതക്കാലത്ത് പച്ചക്കറിക്കും മാംസഇനങ്ങള്‍ക്കും ഉണ്ടായ വിലക്കയറ്റം അതുകഴിഞ്ഞും തുടരുന്നതിന്റെ കാരണമെന്താണ്. പച്ചക്കറിയും കോഴിയും മറ്റും തമിഴ്‌നാട്ടില്‍നിന്നാണ് പ്രധാനമായും വരുന്നത്. പെരുന്നാള്‍ കഴിഞ്ഞതോടെ കോഴിവില നൂറുരൂപയില്‍നിന്ന് വീണ്ടും ഉയര്‍ന്ന് പാലക്കാട്ട് ഇന്നലെ 130 രൂപയിലെത്തിനില്‍ക്കുന്നു. ഇതിനനുസരിച്ച് ആട്ടിറച്ചിയുടെ വിലയിലും വ്യാപാരികള്‍ 50 രൂപ കൂട്ടി കിലോക്ക് 600 രൂപയാക്കി. അരിയുടെ വിലയിലും താരതമ്യേന മൂന്നും നാലും രൂപയുടെ വര്‍ധന വന്നിരിക്കുകയാണ്. 50 രൂപയാണ് എറണാകുളത്ത് കിലോഅരി. പഞ്ഞകാലമായ കര്‍ക്കിടകത്തില്‍ അരിക്കുപോലും വില വര്‍ധിക്കുന്നത് പാവപ്പെട്ടവരുടെ ജീവന് ഭീഷണിയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം 25ഓളം കുരുന്നുകളാണ് മരിച്ചത്. ഇത് തുടരാനാണ് ഇന്നത്തെ അവസ്ഥയില്‍ സാധ്യത. കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ നികുതി എടുത്തുകളഞ്ഞപ്പോള്‍ കോഴിയിറച്ചി കിലോക്ക് 80 രൂപക്ക് വില്‍ക്കാന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ കേരളധനമന്ത്രി തോമസ് ഐസക്കിന് ഈ വിലക്കുതിപ്പിലും വ്യക്തമായ മറുപടിയില്ല. കഴിഞ്ഞദിവസം നിയമസഭയില്‍ കോണ്‍ഗ്രസ്അംഗം എം.വിന്‍സന്റ് പറഞ്ഞതുപോലെ ലോക്‌സഭയിലെ യു.ഡി.എഫ് വിജയത്തിന് സഹായിച്ചത് ഭക്ഷ്യവകുപ്പുമന്ത്രി തിലോത്തമന്‍ മാത്രമല്ല ഐസ്‌ക്കൂടിയാണെന്ന് ഈ അവസരത്തില്‍ സമ്മതിക്കണം. ജനങ്ങളുടെ ജീവനും സ്ത്രീകളുടെ മാനത്തിനുപോലും ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാരെസംബന്ധിച്ച് ജനങ്ങളുടെ ആരോഗ്യത്തിലും വിലക്കയറ്റത്തിലുമൊക്കെ ശ്രദ്ധിക്കാന്‍ അവര്‍ക്കെവിടെനേരം?
ഇക്കാര്യത്തിലുള്ള കേന്ദ്രത്തിന്റെ ആലസ്യം തിരഞ്ഞെടുപ്പുകഴിഞ്ഞിട്ടും തുടരുകയാണെന്നതാണ് അതിലും ഖേദകരം. വോട്ടെടുപ്പുകാലത്ത് ഏതാണ്ട് സ്തംഭിച്ചിരുന്ന പെട്രോളിയം ഉല്‍പന്നവിലവര്‍ധന വീണ്ടും പൂര്‍വാവസ്ഥയിലേക്ക് കുതിക്കുകയാണ്. 2014നുശേഷം 120 ശതമാനമാണ് ഈയിനത്തില്‍ വില വര്‍ധിപ്പിച്ചത്. ഇതുവഴി കോടികള്‍ ലാഭമായി എണ്ണക്കമ്പനികള്‍ ഈടാക്കുന്നു. രാജ്യത്ത് ചെലവാകുന്ന പട്രോളിയത്തിന്റെ 40 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് അകത്തുനിന്നുതന്നെയാണ് എന്നറിയുമ്പോഴാണ് അന്താരാഷ്ട്രവിപണിയുടെ പേരില്‍ നാള്‍തോറും കൂട്ടുന്ന പെട്രോള്‍.ഡീസല്‍വില. ഡീസല്‍വിലയിലെ കയറ്റം നിത്യോപയോഗസാധനങ്ങളുടെ വിലയെ പ്രതികൂലമായി ബാധി്ക്കുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. രാജ്യത്തെ 76 ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് കഴിഞ്ഞവര്‍ഷം അര്‍ജുന്‍ഗുപ്ത കമ്മീഷനാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ തോത് കൂടുന്നുവെന്നാണ് ജി.ഡി.പി നിരക്ക് പെരുപ്പിച്ചുകാട്ടിയെന്ന മോദിസര്‍ക്കാരിലെ മുന്‍സാമ്പത്തികഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന. സകലരംഗത്തും നിശ്ചലാവസ്ഥയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. ഇതിലൊന്നും ശ്രദ്ധയില്ലാത്ത ഭരണാധികാരികള്‍ക്ക് വോട്ടും അധികാവും നേടാന്‍ അതിര്‍ത്തികളില്‍ ഭീകരര്‍ ഇട്ടുകൊടുക്കുന്ന ബോംബുകള്‍ മതിയായേക്കും. ജനാധിപത്യത്തില്‍ ജനത്തിന്റെ യാഥാര്‍ത്ഥ്യബോധമാണ് അവരുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ അഭാവത്തില്‍ മുതലെടുപ്പുനടത്തുകയാണ് ഭരണകൂടങ്ങളിപ്പോള്‍.

film

പകരം വീട്ടാൻ ‘പരാക്രമം’. കോമഡി, റൊമാന്റിക്, മാസ്സ് ആക്ഷൻ ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു പവർ പാക്കഡ്‌ എന്റെർറ്റൈനെർ തന്നെയാകും ‘പരാക്രമം’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം- അനൂപ് നിരിച്ചൻ, ഗാനരചന- സുഹൈൽ എം കോയ,രഞ്ജിത്ത് ആർ നായർ. സംഘടനം- ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്‌റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് – വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് – ഷഹീൻ താഹ, ഡിസൈനർ – യെല്ലോ ടൂത്ത്‌സ്, പി ആർ ഒ – എ എസ് ദിനേശ്.

Continue Reading

Video Stories

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Published

on

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

Trending