Connect with us

Video Stories

മോദിവല്‍കരണവും ലഫ്. സനാഉല്ലയും

Published

on


ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയ മണിക്കൂറുകളില്‍, രണ്ടു പതിറ്റാണ്ടുമുമ്പ് ഇന്ത്യ-പാക്കിസ്താന്‍ കാര്‍ഗില്‍യുദ്ധത്തില്‍ പങ്കെടുത്ത വീര ജവാന്‍ റിട്ട. ലഫ്. മുഹമ്മദ് സനാഉല്ലയെ ഇന്ത്യന്‍ പൗരനല്ലെന്ന് രാജ്യത്തെ ഭരണകൂടം വിധിയെഴുതിയിരിക്കുന്നു. ആസാമിലെ റിട്ട. ലഫ്.സനാഉല്ലയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പൗരത്വ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ അതോറിറ്റി രാജ്യത്തുനിന്ന് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുമുന്നോടിയായി, ഗോഹട്ടിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ കാമരൂപ് സ്വദേശിയായ ലഫ്. സനാഉല്ലയെയും ഭാര്യയും മൂന്നു മക്കളുള്ള കുടുംബത്തെയും അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ലഫ്. സനാഉല്ലയെ ആസാം അതിര്‍ത്തി പൊലീസ് അറസ്റ്റുചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചത്. മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തില്‍നിന്ന് പിരിഞ്ഞശേഷം ആസാം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ ഈ വീരസൈനികന്‍.
കഴിഞ്ഞവര്‍ഷമാണ് ആസാമിലെ നൂറ് വിദേശകാര്യട്രിബ്യൂണലുകളിലൊന്നായ ബോകോയിലെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ലഫ്. സനാഉല്ലയും ഏഴ് സൈനികരുമടക്കം രണ്ടു ലക്ഷത്തിലധികം മുസ്‌ലിംകള്‍ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അഞ്ച് തവണ ലഫ്. സനാഉല്ല തെളിവെടുപ്പിനായി ഹാജരാകുകയും ചെയ്തിരുന്നു. സനാഉല്ലയുടെ അര്‍ധ സഹോദരനും ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമായ മുഹമ്മദ് അജ്മല്‍ ഹഖും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും. എന്നാല്‍ തെറ്റായി പേരു ചേര്‍ത്തതാണെന്ന് പറഞ്ഞ് ഹഖിനെ നടപടികളില്‍നിന്ന് ഒഴിവാക്കി. ലഫ്. മുഹമ്മദ് സനാഉല്ലയുടെ കുടുംബം എന്നാണ് ഇന്ത്യയിലേക്ക് വന്നതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പോലും പിടിയില്ല. 1967ല്‍ ഇന്ത്യയില്‍ ജനിച്ച സനാഉല്ല 1987ല്‍ പതിനൊന്നാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. എന്നാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ രേഖപ്പെടുത്തിയത് 1978 എന്നായിരുന്നു. ഈ തെറ്റ് അദ്ദേഹത്തിന്റെ ജനനരേഖ നോക്കിയാല്‍തന്നെ എളുപ്പംതിരുത്താവുന്നതാണ്. സംസ്ഥാനത്ത് 1,25,333 പേര്‍ പൗരത്വമില്ലാത്തവരായി കഴിയുന്നുണ്ടെന്നാണ് ആസാംസര്‍ക്കാരിന്റെ കണക്ക്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പത്തു ലക്ഷത്തോളം ആളുകളെയാണ് ഒറ്റയടിക്ക് രാജ്യത്തുനിന്ന് പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതി ജൂലൈ 31 വരെ കാലാവധി നല്‍കിയിരിക്കവെയാണ് ഈ നടപടി. സനാഉല്ലയുടെ കാര്യത്തില്‍ ഈ തീയതി ബാധകമല്ലെന്ന കോടതിയുടെ നിര്‍ദേശം പ്രതീക്ഷക്ക് വകനല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
കാര്‍ഗിലിലടക്കം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയെയാണോ രാജ്യം അപമാനിക്കുന്നതെന്ന ചോദ്യം മോദി ഭരണകൂടത്തിനും ഇന്ത്യന്‍ മതേതര മന:സാക്ഷിക്കുമെതിരെയുള്ളതാണ്. രാജ്യത്തെ ഇരുപതു ശതമാനം വരുന്ന മത ന്യൂനപക്ഷങ്ങളുടെമേല്‍ കടുത്ത ഭയാശങ്കകള്‍ കോരിയിട്ടുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. ഒന്നാം മോദി ഭരണകാലത്ത് രാജ്യത്ത് മുപ്പതോളം മുസ്‌ലിം പൗരന്മാരാണ് സംഘ്പരിവാറുകാരുടെ ക്രൂരമായ മര്‍ദനത്തിനിരയായി മരണം വരിച്ചത്. നൂറുകണക്കിനുപേര്‍ പരിക്കേറ്റ് ദുരിതക്കടലില്‍ കഴിയുന്നു. ഇവര്‍ക്കും കുടുംബങ്ങള്‍ക്കും നീതി ലഭിക്കുമോ എന്ന് ഇനിയും നിശ്ചയമില്ല. അതിനിടെയാണ് ബി.ജെ.പിയുടെ വിജയാരവങ്ങള്‍ക്കിടെ സ്വിച്ചിട്ടതുപോലെ വീണ്ടും മുസ്‌ലിംകള്‍ക്കെതിരെ ആള്‍ക്കൂട്ടആക്രമണങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരുന്നതിനും തൊപ്പിധരിച്ചതിനും കുലത്തൊഴിലായ കാലിവളര്‍ത്തലിനുമൊക്കെയാണ് രാജ്യത്തെ പാവപ്പെട്ട മുസ്‌ലിംകള്‍ വഴിയോരങ്ങളില്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. ബീഹാറിലെ ബെഗുസരായിയില്‍ കഴിഞ്ഞദിവസം മുസ്‌ലിം യുവാവിനെ ആക്രമിച്ചത് പേര് ചോദിച്ചായിരുന്നു. ‘പാക്കിസ്താനിലേക്ക് പൊയ്‌ക്കോളണം’ എന്നാക്രോശിച്ചായിരുന്നു മുതുകത്ത് വെടിവെച്ചത്. ഹിന്ദുത്വ അക്രമികള്‍ ഇവ്വിധമാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളോട് പെരുമാറുന്നതെങ്കില്‍, രാജ്യത്തെ ഭരണകൂടം പാക്കിസ്താനിലേക്കും ബംഗ്ലാദേശിലേക്കും രാജ്യത്തെ മുസ്‌ലിംപൗരന്മാരെ ആട്ടിയോടിക്കുന്നതിന് പറയുന്ന കാരണം സാങ്കേതികമാണെന്ന ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദിവല്‍കരണത്തിന്റെ ഭാഗമാണിത്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന മാനസികാവസ്ഥ ആര്‍ക്കായാലും വിവരണാതീതമാണ്. അതാണ് ആസാമിലെ നൂറ് വിദേശകാര്യ ട്രിബ്യൂണലുകളിലൂടെ ഈ നാളുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വോട്ടര്‍കാര്‍ഡ് അടക്കമുള്ള വ്യക്തമായ പൗരത്വ രേഖകള്‍ ഹാജരാക്കിയിട്ടും ഈ രാജ്യത്തെ പൗരനല്ലെന്ന് പറയുന്നത് പൗരന്റെ നാളിതുവരെയുള്ള സേവനത്തെയും ദേശസ്‌നേഹത്തെയും ചോദ്യംചെയ്യുന്നതാണ്. ലഫ്. സനാഉല്ല ഈ നാടിനുവേണ്ടി ജീവന്‍ തൃണവല്‍ഗണിച്ചും പോരാടിയയാളാണെന്ന പരിഗണനപോലും ഭരണകൂടം നല്‍കുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2016ലെ പൗരത്വ ഭേദഗതിബില്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അതിന്റെ ആമുഖത്തുനിന്നുതന്നെ വ്യക്തമായിരുന്നു. ഇതരരാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവരെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള നിയമമാണ് സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ഹിന്ദുക്കളടക്കമുള്ള അമുസ്്‌ലിംകള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക്് ഇഷ്ടാനുസരണം ഇന്ത്യയില്‍വന്ന് പൗരത്വം സ്വീകരിക്കാമെന്ന നയമാണ് ഈ കാടന്‍ നിയമത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും ഇവിടെ ഭാഗിക ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയുമാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നര്‍ത്ഥം. നൂറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന മതേതരത്വ പാരമ്പര്യത്തിനുനേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണിത്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending