Connect with us

Views

വയോധികരുടെ സുരക്ഷ ആരു നോക്കും

Published

on

പ്രായാധിക്യം ബാധിച്ചവരുടെ സുരക്ഷ സംസ്ഥാനത്ത് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. വയോധികര്‍ക്കെതിരെയുള്ള കൊടിയതോതിലുള്ള അക്രമങ്ങളും കൊലപാതകങ്ങളുമാണ് അനുദിനമെന്നോണം നടന്നുവരുന്നത്. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ തോലന്നൂരില്‍ നടന്ന വയോധിക ദമ്പതികളുടെ അതിനിഷ്ഠൂരമായ കൊലപാതകം പ്രശ്‌നത്തിന്റെ രൂക്ഷതയിലേക്ക് വെളിച്ചം വീശുന്നതാണ്. എഴുപത്തഞ്ചുവയസ്സുള്ള വിമുക്തഭടനും അദ്ദേഹത്തിന്റെ എഴുപതുകാരിയായ ഭാര്യയുമാണ് തലക്കടിയേറ്റും കുത്തേറ്റും ശ്വാസംമുട്ടിയും കൊല്ലപ്പെട്ടത്. സെപ്തംബര്‍ പതിമൂന്നിന് രാത്രി നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പിറ്റേന്ന് മകന്റെ ഭാര്യയായ മുപ്പത്താറുകാരിയായ ഷീജയെ ചോദ്യം ചെയ്തപ്പോഴാണ് ചുരുളഴിഞ്ഞത്. എറണാകുളം സ്വദേശിയായ പാറമടത്തൊഴിലാളിയെ വയോധികരുടെ മരുമകള്‍ കൊലക്കായി വാടകക്കെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പറയുന്നു.

ജീവിതകാലം മുഴുവന്‍ മക്കളെയും അവരുടെ കുടുംബാംഗങ്ങളെയും താലോലിച്ചുവളര്‍ത്തുകയും അവര്‍ക്കുവേണ്ടി സ്വജീവിതം പോലും പണയംവെച്ച് അധ്വാനിക്കുകയും ചെയ്തശേഷം അവരുടെ കൈകള്‍കൊണ്ടുതന്നെ ജീവന്‍ അപഹരിക്കപ്പെടുക എന്നത് നമ്മുടെ സാക്ഷരസമൂഹം എത്തിപ്പെട്ടിരിക്കുന്ന വന്‍മൂല്യച്യുതിയിയുടെ ആപത്കരമായ സൂചനകളാണ് നല്‍കുന്നത്. നാവികോദ്യോഗസ്ഥനായ മകന്‍ സ്ഥലത്തില്ലാത്ത സൗകര്യത്തില്‍ അന്യപുരുഷനുമായി ബന്ധം സ്ഥാപിക്കുകയും ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ തയ്യാറാകുകയും ചെയ്യുന്ന അവസ്ഥ കേരളത്തെ ബാധിച്ചിരിക്കുന്ന അതിഭീകരമായ ധാര്‍മിക നിരാസത്തിലേക്കുകൂടിയുള്ള ചൂണ്ടുപലകയാണ്. വയോജനങ്ങളുടെ സംരക്ഷണം മക്കളാണോ അതോ സമൂഹമാണോ, അതുമല്ല രാഷ്ട്രവും ഭരണകൂടവുമാണോ ഏറ്റെടുക്കേണ്ടത് എന്ന ചോദ്യം ഉയരുന്നത് ഈ അവസരത്തിലാണ്.

സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമായി സര്‍ക്കാര്‍നയം പ്രഖ്യാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അവയൊന്നും ഇന്നും ഫലവത്തായിട്ടില്ല. 1961ല്‍ കേരളത്തിലെ ജനസംഖ്യയുടെ ആറു ശതമാനത്തോളമുണ്ടായിരുന്ന വയോധികരുടെ (അറുപതിനുമുകളില്‍ പ്രായമുള്ളവര്‍) എണ്ണം ഇന്ന് പതിനഞ്ചുശതമാനത്തിനും മുകളിലാണ്. നാലു കൊല്ലത്തിനകം ഇവരുടെ സംഖ്യ 20 ശതമാനം കവിയുമെന്ന് പഠനം പറയുന്നു. ഇക്കാരണത്താല്‍ വയോധിക സുരക്ഷയുടെ പ്രാധാന്യം വളരെ വലുതാണ്. വയോമിത്രം, വയോഅമൃതം, രാഷ്ട്രീയ വയോശ്രീ യോജന തുടങ്ങിയ പദ്ധതികളൊക്കെ കടലാസിലെ ഏട് മാത്രമായിരിക്കാന്‍ പാടില്ലാത്തതാണ്.

ഗള്‍ഫിന്റെ പളപളപ്പും അതിനുതക്ക ജീവിതസൗകര്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായ മെച്ചപ്പെട്ട ആരോഗ്യസേവനരംഗവും രാജ്യത്തെ വലിയ സാക്ഷരതാസംസ്ഥാനവുമൊക്കെയുണ്ടെങ്കിലും അടിത്തറയില്‍ കാര്യങ്ങള്‍ തീര്‍ത്തും നിരാശാജനകമാണെന്നാണ് മേല്‍സംഭവം വെളിച്ചം വീശുന്നത്. വയോജനങ്ങളുടെ സംഖ്യ വലിയതോതില്‍ കൂടിക്കൊണ്ടിരിക്കുന്നു. പഴയ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ അനുഗ്രഹമായി കണ്ടിരുന്നവര്‍തന്നെ ഇന്ന് അവരെ ഭാരമായി കാണുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ജീവിതത്തിന്റെ സായാഹ്ന വേളയില്‍ ആര്‍ക്കും പ്രയോജനമില്ലാതെ കഴിഞ്ഞുകൂടേണ്ടിവരുന്നവരുടെ മനോവേദന മറ്റെന്തിനേക്കാളും സങ്കടകരമാകുന്നത് അവര്‍ ചെയ്തുവെച്ച സേവനത്തിന്റെ സദ്ഫലങ്ങളാണ് പുതുതലമുറ ഭുജിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ മാത്രമാണ്. മുതലാളിത്ത സമൂഹത്തില്‍ പാശ്ചാത്യ ജീവിതശൈലി കടമെടുത്ത് കഴിയുന്ന പുതുതലമുറക്ക് ഉറങ്ങാതെയും വിശ്രമിക്കാതെയും ഊട്ടി വലുതാക്കിയവര്‍ ശാപമാകുന്നത്് സമൂഹത്തിന്റെ അധ:പതനത്തെയാണ് സൂചിപ്പിക്കുന്നത്.

വയോധികര്‍ ആരോഗ്യപരമായും മാനസികമായും ഏറെ ക്ഷീണിച്ചിരിക്കുന്നതിനാലാണ് ഇവരെ എളുപ്പം വരുതിയിലാക്കാനും ആക്രമിക്കാനും കുറ്റവാളികള്‍ തയ്യാറാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളോടെ പാസാക്കിയെടുത്ത വയോജനസംരക്ഷണ നിയമം മക്കള്‍ക്ക് മാതാപിതാക്കളുടെ മേലുള്ള നിയമപരമായ ഉത്തരവാദിത്തം നല്‍കുന്നുണ്ട്. അവരെ പരിപാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷയും പിഴയും നിയമം വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. എന്നിട്ടും അന്യദേശങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന മക്കള്‍ ഓണത്തിനോ പെരുന്നാളിനോ എത്തുന്ന ഹ്രസ്വ സന്ദര്‍ശനം മാത്രമായി ഇവരുടെ സംരക്ഷണം ഒതുങ്ങുന്നു. വീടുകളില്‍ വാതില്‍ പൂട്ടപ്പെട്ട് കഴിയുന്ന വൃദ്ധരുടെ എണ്ണം കണക്കുകള്‍ക്കതീതമാണ്. മാറാരോഗികളെ പരിചരിക്കാനെത്തുന്ന സാന്ത്വന ചികില്‍സകരുടെയും വല്ലപ്പോഴുമെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെയും സാന്നിധ്യം മാത്രമാണ് ഇവരുടെ ഏക ആശ്വാസം. രാജ്യത്തെ ആയിരത്തോളം സര്‍ക്കാര്‍ വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ ഇരുന്നൂറോളം കേരളത്തിലാണെന്നത് വയോധികരായ മാതാപിതാക്കള്‍ വീട്ടില്‍ കഴിയേണ്ടവരല്ലെന്ന പൊതുതോന്നലാണ് ഉയര്‍ത്തുന്നത്.

കുടുംബവും സമൂഹവും മാത്രമല്ല ബന്ധപ്പെട്ട സ്ഥാപനങ്ങളും ഭരണകൂടവും ഒരുപോലെ ചിന്തിക്കുമ്പോഴാണ് വയോധികരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുക. അതില്ലെന്നുതെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞമാസം വയോധികരും തീരെ അവശരുമായ ദമ്പതികളെ സഹകരണ ബാങ്കില്‍ നിന്ന് ലേലമെടുത്ത വീട്ടില്‍ നിന്ന് കോടതിയുടെയും പൊലീസിന്റെയും സഹായത്തോടെ വീട് ലേലമേറ്റെടുത്തയാള്‍ വലിച്ചിഴച്ച് പുറത്തെടുത്തിട്ടത് ചിത്രസഹിതമാണ് വാര്‍ത്തകള്‍ വന്നത്. മാനഭംഗത്തിന് ഇരയാകുന്നവരിലും പ്രായാധിക്യരുടെ എണ്ണം ചെറുതല്ല. തൊണ്ണൂറുവയസ്സുകാരികള്‍ വരെ ലൈംഗിക പീഡനത്തിന് ഇരയാകുമ്പോള്‍ ഭരണകൂടം വിളമ്പുന്ന മദ്യത്തിന് കേരളീയ സമൂഹം എത്രമേല്‍ കീഴ്‌പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരത്തിലേക്കുകൂടി വെളിച്ചം വീശുന്നു. സര്‍ക്കാര്‍ നടത്തുന്ന വയോജന കേന്ദ്രങ്ങളിലടക്കം ലൈംഗികവും അല്ലാത്തതുമായ ചൂഷണങ്ങള്‍ ഇവര്‍ക്കെതിരെ നടക്കുന്നുവെന്ന വാര്‍ത്തകളും നമ്മെ വല്ലാതെ ആകുലപ്പെടുത്തുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം പുറത്തുവരികയും അവയില്‍തന്നെ ശിക്ഷാനടപടികള്‍ നിസ്സാരമായിപ്പോകുകയും ചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണകൂടങ്ങളും പൊലീസും നിതാന്ത ജാഗ്രതപുലര്‍ത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുന്നുവെന്ന തോന്നല്‍ ജനങ്ങളിലുദിക്കൂ. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ പോക്കെന്നാണ് തോലന്നൂരിലെ ദമ്പതികള്‍ ദിവസങ്ങള്‍ക്കുമുമ്പ് മാത്രം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന പൊലീസിന്റെ ധാര്‍ഷ്ട്യവും അനവധാനതയും ബോധ്യപ്പെടുത്തുന്നത്. അപ്പോള്‍ ഈ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിലൊരു പങ്ക് പൊലീസിനും കൂടി അവകാശപ്പെട്ടതാവും. കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി വയോജനങ്ങളുടെ കണക്കെടുക്കാന്‍ പൊലീസിനെ ഏല്‍പിച്ചുവെന്ന വാര്‍ത്ത പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതാണെങ്കിലും അത് ജനകീയ പ്രതിഷേധങ്ങളുടെ കണ്ണില്‍പൊടിയിടലായിക്കൂടാ.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending