Connect with us

Video Stories

പുതുഭാരതത്തിന്റെ മാഗ്നാകാര്‍ട്ട

Published

on


രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും മതേതരത്വത്തിനും അവിച്ഛിന്നമാര്‍ന്ന അഭ്യുന്നതിക്കും അടിത്തറയും വ്യാപ്തിയും അഗാധത്വവും നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കല്‍കൂടി രാജ്യത്തെ പതിത കോടികളുടെ ശരണമന്ത്രമായി മാറിയിരിക്കുന്നു. പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ ചൊവ്വാഴ്ച നടത്തിയ വാഗ്ദാനങ്ങള്‍ രാജ്യത്തിന്റെ ഭാവി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര പ്രസ്ഥാനത്തിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് അസന്നിഗ്ധമായി വിളംബരപ്പെടുത്തുന്നതാണ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും പ്രവര്‍ത്തക സമിതിയംഗങ്ങളായ എ.കെ ആന്റണി, പി. ചിദംബരം, കെ.സി വേണുഗോപാല്‍ എന്നിവരും ചേര്‍ന്ന് ജനസമക്ഷം സമര്‍പ്പിച്ച പ്രകടനപത്രിക കേശാദിപാദം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ ‘മാഗ്നാകാര്‍ട്ട’ യായി വിശേഷിപ്പിക്കപ്പെടാന്‍ പോന്നതാണ്. പ്രകടനപത്രികയിലെ ഓരോ വാഗ്ദാനങ്ങളും പിന്നീട് മാറ്റിപ്പറയാന്‍ കഴിയാത്തവിധം ഉറപ്പുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് പത്രികയുടെ മുഖപുറത്തുതന്നെ വ്യക്തമാക്കുന്നതുപോലെ കോണ്‍ഗ്രസ് നടപ്പാക്കും (കോണ്‍ഗ്രസ് വില്‍ ഡെലിവര്‍) എന്ന വാചകം. ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങള്‍ വിസ്മരിക്കാത്ത ഓരോ ഇന്ത്യന്‍ പൗരനും ഒരിക്കല്‍പോലും വാക്കുമാറുകയോ ജനങ്ങളെ വഞ്ചിക്കുകയോ ചെയ്യാത്ത ഒരു പ്രസ്ഥാനമാണ് ഈ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നതുകൂടി അടിവരയിട്ട് വായിക്കുകയാണ്.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രകടനപത്രികയിലെ സുപ്രധാന ഇനം കാര്‍ഷിക ജനതയോട് കാട്ടിയിരിക്കുന്ന പ്രത്യേക പരിഗണനതന്നെ. കര്‍ഷകരെയും പാവങ്ങളെയും സഹായിക്കുന്നതോടെ ഇന്ന് രാജ്യവും ആ വിഭാഗവും അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകള്‍ക്ക് പരമാവധി സഹായകമാകും. ഇന്ത്യാചരിത്രത്തിലാദ്യമായി കാര്‍ഷിക മേഖലക്കായി പ്രത്യേകബജറ്റ് എന്നതാണ് സുപ്രധാനമായ വാദ്ഗാനം. അറുപത് ശതമാനത്തോളം കാര്‍ഷിക ഗ്രാമീണ മേഖലയുള്ള രാജ്യത്തെ കാര്‍ഷികത്തകര്‍ച്ചയുടെ ഈ പതിതകാലത്ത് ഇതിനെ ചരിത്രപരമെന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കാനാകുക. കാര്‍ഷിക മേഖലയുടെ പുനരുത്ഥാനത്തിന് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവും മറ്റൊരു നാഴികക്കല്ലാണ്. രാജ്യത്തെ കര്‍ഷക സമൂഹം വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ് ഇത്. മുസ്്‌ലിംലീഗിന്റെ പോഷക സംഘടനയായ സ്വതന്ത്ര കര്‍ഷക സംഘം മുമ്പ് യു.പി.എ സര്‍ക്കാരിന് നല്‍കിയ പത്തു ലക്ഷത്തിലധികം പേരുടെ നിവേദനത്തില്‍ ആവശ്യപ്പെട്ട ഒന്നാണ് കാര്‍ഷിക ബജറ്റും കാര്‍ഷിക വായ്പയുടെ എഴുതിത്തള്ളലും.
രാജ്യത്തെ 25 കോടി പേര്‍ക്ക് ഉതകുന്ന വര്‍ഷം 72000 രൂപയുടെ വരുമാന പദ്ധതിയാണ് മറ്റൊന്ന്. ന്യായ് എന്ന പേരില്‍ ഇതിനകം തന്നെ ചര്‍ച്ചാവിഷയമായ പദ്ധതിയാണിത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ആവിഷ്‌കരിച്ച ന്യായ് പദ്ധതി മുമ്പത്തെ യു.പി.എ സര്‍ക്കാരിലെ തൊഴിലുറപ്പു പദ്ധതിക്ക് സമാനമാണ്. അഞ്ചു കോടി നിര്‍ധന കുടുംബങ്ങള്‍ക്ക് അവരുടെ കുടുംബ നാഥയുടെ ബാങ്ക് അക്കൗണ്ടില്‍ പണം വരുന്ന രീതിയിലാണ് ശാസ്ത്രീയമായി പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ഷം 100 എന്നത് 150 ആക്കുന്നതും ദാരിദ്ര്യം തുടച്ചുനീക്കാന്‍ സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുന്ന 33 ശതമാനം സ്ത്രീ സംവരണമാണ് രാജ്യ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന വനിതാസംവരണ ബില്‍. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സര്‍ക്കാര്‍ സര്‍വീസുകളിലും 33 ശതമാനം സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കിടിലന്‍ നിര്‍ദേശമാണിത്. രണ്ടു പതിറ്റാണ്ടായി രാജ്യം ചര്‍ച്ച ചെയ്യുകയും പല കാരണങ്ങളാല്‍ മാറ്റിവെക്കപ്പെട്ടതുമായ പദ്ധതി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാപിഴവുകള്‍ ദിനേന കേള്‍ക്കുന്ന സമൂഹ വ്യവസ്ഥിതിയെ തന്നെ മാറ്റിമറിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ കമ്മീഷനും കൂറുമാറ്റ നിയമം കര്‍ശനമാക്കുന്നതും വലിയ പ്രതീക്ഷയാണ് സമൂഹത്തിലുളവാക്കുന്നത്. വിദ്യാഭ്യാസത്തിന് മൊത്തആഭ്യന്തര ഉല്‍പാദനത്തിന്റെ ആറിലൊരംശം നീക്കിവെക്കുമെന്ന പ്രഖ്യാപനവും രാജ്യത്ത് പുത്തന്‍ കാല്‍വെയ്പാണ്. നിലവില്‍ ഇത് രണ്ടു ശതമാനത്തിലും താഴെയാണ്. പ്രതിവര്‍ഷം 34 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നതിലെ യാഥാര്‍ത്ഥ്യബോധം അനുകരണീയമാണ്. പ്രതിവര്‍ഷം രണ്ടു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയെന്നത് നോക്കുമ്പോള്‍ ഇത് പ്രശംസാര്‍ഹമാണ്. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കുമെതിരെ പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരുമെന്നതിനെയും നിസ്സാരമായി കാണാന്‍ കഴിയില്ല. പശുവിന്റെയും ബീഫിന്റെയും പേരില്‍ നൂറോളം പേരാണ് രാജ്യത്ത് പട്ടാപ്പകല്‍ തെരുവുകളില്‍ മരിച്ചുവീണത്. സുപ്രീംകോടതി പോലും ഇടപെട്ടിട്ടും അതിന് ശമനമില്ലാതിരുന്നത് സര്‍ക്കാരിന്റെ പരോക്ഷ സഹായം മൂലമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നാണ് രാജ്യത്ത് പലസംസ്ഥാനങ്ങളിലും സുരക്ഷാസേനകള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രത്രേ്യകാവകാശനിയമം-അഫ്‌സ്പ- പിന്‍വലിക്കണമെന്നത്. അക്കാര്യത്തിലും അനുകൂലമായ നിലപാടാണ് പത്രികയിലുള്ളത്. ചരക്കുസേവനനികുതിയുടെ അഞ്ചുതട്ട് സമ്പ്രദായം ഒഴിവാക്കി നികുതി ഭാരം ലളിതമാക്കുമെന്ന പ്രഖ്യാപനവും ജനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ സത്യസന്ധമായ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതാണ്. സമകാല മുതലാളിത്ത കാലത്ത് ചൈനയോടും അമേരിക്കയോടും മറ്റും തോളോടുതോള്‍ മല്‍സരിക്കാനുതകുന്ന പദ്ധതികളുടേതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക എന്ന കാര്യത്തില്‍ സംശയമില്ല.
പ്രകടനപത്രിക പുറത്തിറങ്ങിയയുടന്‍ കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ഇതിലെ നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തുവന്നതുതന്നെ ബി.ജെ.പിയുടെ വെപ്രാളം വെളിപ്പെടുത്തുന്നതാണ്. എന്തൊക്കെ പരിഭവങ്ങളും പരാതികളുമുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് അവശേഷിക്കുന്ന എല്ലാ സുപ്രധാന പദ്ധതികളും നിയമനിര്‍മാണങ്ങളും കോണ്‍ഗ്രസ് -നേതൃത്വ സര്‍ക്കാരുകളുടെ അറുപതിലധികം കൊല്ലത്തെ ഭരണ നേട്ടങ്ങളാണ്. വിവരാവകാശം, വനാവകാശം, തൊഴിലുറപ്പ് തുടങ്ങിയ നിയമങ്ങള്‍, ദേശീയപാര്‍പ്പിട പദ്ധതി, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം, വന്‍കിട വ്യവസായങ്ങള്‍, അണക്കെട്ടുകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയവക്കെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്ന പ്രസ്ഥാനമാണിത്. പുതിയ വാഗ്ദാനപ്പെരുമഴയെ അതുകൊണ്ടുതന്നെ അവിശ്വസിക്കാന്‍ ഒരുനിലക്കും മാര്‍ഗം കാണുന്നില്ല.

film

പകരം വീട്ടാൻ ‘പരാക്രമം’. കോമഡി, റൊമാന്റിക്, മാസ്സ് ആക്ഷൻ ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു പവർ പാക്കഡ്‌ എന്റെർറ്റൈനെർ തന്നെയാകും ‘പരാക്രമം’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം- അനൂപ് നിരിച്ചൻ, ഗാനരചന- സുഹൈൽ എം കോയ,രഞ്ജിത്ത് ആർ നായർ. സംഘടനം- ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്‌റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് – വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് – ഷഹീൻ താഹ, ഡിസൈനർ – യെല്ലോ ടൂത്ത്‌സ്, പി ആർ ഒ – എ എസ് ദിനേശ്.

Continue Reading

Video Stories

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Published

on

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

Trending