Connect with us

Video Stories

ട്രംപിന്റെ താളത്തിന് ഇന്ത്യ തുള്ളരുത്

Published

on

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ഡൊണാള്‍ഡ് ജോണ്‍ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന വിവാദപ്രസ്താവനകളും പ്രതിലോമകരമായ നടപടികളും സോവിയറ്റ്കാലത്തെ ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധിയിലേക്ക് വീണ്ടും കൊണ്ടെത്തിക്കുമോയെന്ന ആകുലതയിലാണ് ലോകം. കാലങ്ങളായി ഒരുമിച്ചുനിന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നേര്‍ക്കുപോലും ട്രംപ് വാളോങ്ങിക്കഴിഞ്ഞു. ഇന്ത്യപോലെ ജനാധിപത്യത്തിലും മതേതരത്വത്തിലും ശാക്തിക ചേരിചേരാനയത്തിലും ലോകത്ത് അഗ്രിമസ്ഥാനത്തുനില്‍ക്കുന്ന രാജ്യത്തിന് ഇതില്‍ അവസരവാദനിലപാട് ഉണ്ടാവുക എന്നത് ഒരുനിലക്കും ക്ഷന്തവ്യമല്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു നിലപാടാണ് അമേരിക്ക-ഇറാന്‍ തര്‍ക്കത്തില്‍ നാമിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇറാന്റെ മാത്രമല്ല, ഇന്ത്യയുടെകൂടി ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയപ്പെടണം. ട്രംപിന്റെ ഇറാന്‍ വിരുദ്ധവും ഇസ്രാഈല്‍ അനുകൂലവുമായ നിലപാട് അദ്ദേഹം അധികാരമേറ്റെടുത്തതു മുതല്‍ തന്നെ പ്രചുരപ്രസിദ്ധമാണ്. അതില്‍ വര്‍ഗീയവും മതപരവുമായ ഛായ കലര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണ് ഏഴ് മുസ്്‌ലിംരാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാരെ യു.എസ്സിലേക്ക് കടത്തിവിടില്ലെന്ന പ്രഥമതീരുമാനം തന്നെ. വലിയ തോതിലുള്ള ജനരോഷമാണ് അന്താരാഷ്ട്ര സമൂഹത്തുനിന്ന് ഇതിനെതിരെ ഉയര്‍ന്നുവന്നത്. കുട്ടികളെ ഒഴിവാക്കി പിന്നീട് തീരുമാനം മയപ്പെടുത്തിയെങ്കിലും ഇന്നും ട്രംപ് ഭരണകൂടത്തിന്റെ മുസ്്‌ലിം വിരുദ്ധനിലപാടുകളില്‍ കാര്യമായമാറ്റം അനുഭവപ്പെടുന്നില്ല. ഇതിനിടക്കാണ് തന്റെ മുന്‍ഗാമി ബറാക് ഹുസൈന്‍ ഒബാമ 2015ല്‍ ഒപ്പുവെച്ച ഇറാന്‍ ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള ട്രംപിന്റെ അറുവഷളന്‍ തീരുമാനം. ഇറാനുമേല്‍ ഉപരോധം ഏര്‍പെടുത്താനും ട്രംപ് ഭരണകൂടം തയ്യാറായി. കരാര്‍ പ്രായോഗികമല്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയും ചൈനയും റഷ്യയും സമ്മതിക്കുന്ന കരാറില്‍നിന്ന് പിന്മാറുകവഴി ഇറാനെ വരുതിയിലാക്കുകയും അതുമാര്‍ഗം പശ്ചിമേഷ്യയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുകയുമാണ് ട്രംപിന്റെ ഉന്നം. പിന്മാറാന്‍ ന്യായയുക്തമായ കാരണം ഇതുവരെയും ട്രംപില്‍നിന്ന് ഉണ്ടായിട്ടില്ല.
ജൂണ്‍ 26നാണ് ട്രംപ് ഭരണകൂടം 2018 നവംബര്‍ നാലിനകം ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. അല്ലെങ്കില്‍ ഉപരോധം നേരിടുക എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി. ഈ ഭീഷണിയില്‍ വീഴാന്‍ രായ്ക്കുരാമാനം ഇന്ത്യ തയ്യാറായി എന്നത് വലിയ നാണക്കേടാണ് നമ്മിലുണ്ടാക്കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ അമേരിക്കയെ പ്രീണിപ്പിക്കാന്‍ ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കുമെന്നുപോലും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ ഇറാന്‍ പ്രതിനിധി പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ പതിറ്റാണ്ടുകളായുള്ള ഇറാന്‍-ഇന്ത്യ ബന്ധം തകരുകയാകും ഫലം. ഇറാനുമായി വാതകക്കുഴല്‍ പദ്ധതിയുള്‍പ്പെടെ നല്ല സാമ്പത്തിക സഹകരണമാണ് ഇന്ത്യക്കുള്ളത്. ഇതിന് പോറലേല്‍ക്കുന്നത് ഇറാന് മാത്രമല്ല, നമുക്കുതന്നെ സാമ്പത്തികമായി പരിക്കേല്‍ക്കപ്പെടുന്ന സ്ഥിതി വരുത്തും. ഇന്ത്യക്ക് ‘പ്രത്യേകപദവി’യും ഇറാന്‍ നല്‍കിയിട്ടുണ്ട്. അടുത്ത കാലത്തായി കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവിടെ മുതല്‍മുടക്കാന്‍ അവസരം ലഭിക്കുകയുമുണ്ടായി. ഇറാനിലെ ഛബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കൂടി ഇനിയും മുതല്‍മുടക്ക് കാത്തിരിക്കുകയാണ് ഇറാന്‍. ഇതിനകം 500 കോടി ഡോളര്‍ നാം അവിടെ നിക്ഷേപിച്ചു കഴിഞ്ഞു. ഇതുവഴി വലിയ ചെലവും പാക്കിസ്താനിലൂടെയുള്ള ചുറ്റലുമില്ലാതെ ഇറാനില്‍ നിന്നുള്ള ചരക്കുകള്‍ നേരിട്ട് ഇന്ത്യയിലെത്തിക്കാന്‍ നമുക്ക് കഴിയും. ഇക്കാര്യത്തില്‍ ഇന്ത്യ അമാന്തം കാണിക്കുകയാണെന്ന് കഴിഞ്ഞദിവസം ഇറാന്റെ ഇന്ത്യയിലെ ഉപപ്രതിനിധി മസൂദ് റിസ്്‌വാനിയന്‍ റഹാഗി ചൂണ്ടിക്കാട്ടുകയുണ്ടായി. ജൂണ്‍വരെ ഒരുദിവസം ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ ആറുലക്ഷം ബാരല്‍-16 ശതമാനം- കുറയുകയും ചെയ്തു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏഴുലക്ഷം ബാരല്‍ ഇറക്കുമതി (മൊത്തം 18.4 ദശലക്ഷം ബാരല്‍) വര്‍ധിപ്പിച്ച സ്ഥാനത്താണിത്. അതേസമയം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമാണ് ഇക്കൊല്ലം അമേരിക്കയില്‍നിന്ന് നാം എണ്ണ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ മാസം തികയുമ്പോള്‍ 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇന്ത്യക്ക് നല്‍കുമെന്നാണ് യു.എസ് എണ്ണക്കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ഇത് എട്ട് ദശലക്ഷം ടണ്‍ മാത്രമായിരുന്നു. ഇറാനുപുറമെ ഇറാഖ്, സഊദിഅറേബ്യ, കുവൈത്ത്, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍നിന്നും നാം പെട്രോളിയം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അളവില്‍ മൂന്നാംസ്ഥാനം ഇറാനാണ്. ഇത് തടസ്സപ്പെടുകയെന്നാല്‍ നിലവില്‍ തന്നെ ആഭ്യന്തരരംഗത്ത് വന്‍ വിലക്കയറ്റവും വിവാദവും സൃഷ്ടിച്ചിരിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ജനങ്ങളോട് കൂടുതല്‍ മറുപടി പറയേണ്ടിവരും. ആത്യന്തികമായി ജനങ്ങള്‍ക്കുതന്നെയാണ് വിലവര്‍ധനയുടെ ഭാരം പേറേണ്ടിവരിക.
ഇനി ഇറാനെതിരെ ആരോപിക്കുന്ന ആണവായുധത്തിന്റെ കാര്യത്തിലാണെങ്കില്‍, ലോകത്തെ പകുതിയോളം ആണവായുധവും ശേഖരിച്ചിട്ടുള്ളത് അമേരിക്ക തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. പഴയ മാടമ്പിയുടെ നയമാണിത്. ഇറാനുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് അമേരിക്കന്‍ വിരുദ്ധപക്ഷത്ത് നില്‍ക്കേണ്ടിവരും. ഇറാഖ് ആക്രമണത്തില്‍ നാം ചെയ്തത് അതായിരുന്നു. എന്നാല്‍ കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തോട് കിടപിടിക്കാവുന്ന നയമാണ് അറബ്-ഫലസ്തീന്‍ നയത്തിന്റെ കാര്യത്തില്‍ ട്രംപിന്റേതും. ഇതാണ് ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തകാലത്തായി കൂടുതല്‍ അടുപ്പത്തിന് കാരണമായിട്ടുള്ളത്. പാക്കിസ്താന്റെ കാര്യത്തില്‍ അമേരിക്കയുടെ ഇന്ത്യന്‍ അനുകൂല നിലപാടും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. വിദേശനയത്തിന്റെ കാര്യത്തില്‍ അയല്‍പക്കത്തെ വന്‍ശക്തിയായ ചൈനയുടെയും മറ്റും എതിര്‍പ്പ് ഇതിനകം നാം ആവോളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഓര്‍ക്കണം. ചൈനയും അമേരിക്കയും തമ്മിലുണ്ടായിട്ടുള്ള നിലവിലെ വ്യാപാരയുദ്ധവും ഇന്ത്യയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മേല്‍ യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി നികുതികളും വെച്ച് നോക്കുമ്പോള്‍ ഏകപക്ഷീയമായ കളിക്ക് നാം നിന്നുകൊടുക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല

സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്‍മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ കേരളാ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികള്‍ ആണെന്ന് തങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്‍ക്കാര്‍, ക്രിമിനലുകള്‍ക്കൊപ്പമായിരുന്നെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു.

സി.ബി.ഐ കോടതിയുടെ വിധിയില്‍ പൂര്‍ണസംതൃപ്തരല്ല. ആദ്യം മുതല്‍ തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്‍ വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ വിധി കാരണമാകട്ടെ: പി.സി. വിഷ്ണുനാഥ് എം.എല്‍.എ

പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

തന്നോട് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു കൃപേഷും ശരത്ലാലുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് . പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി (സി.പി.എം) പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് മനസ്സിലാക്കാം.

എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ കൊലപാതകികള്‍ക്കുവേണ്ടി നില്‍ക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇനിയെങ്കിലും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ കോടതിവിധി കാരണമാകട്ടെ എന്ന പ്രത്യാശകൂടി കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കുമുണ്ട്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

Trending