Connect with us

kerala

ചോദ്യം ചെയ്യലിന് ഹാജരാകണം; സിഎം രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കിയത്.

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആറിന് ഹാജരാകണമെന്ന് ഇഡി രവീന്ദ്രനോട് നിര്‍ദേശിച്ചിരുന്നു. അന്നാണു കോവിഡ് ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

 

 

 

kerala

കോട്ടയം തിരുവാതുക്കലിലേത് അതിക്രൂര കൊലപാതകം; മൃതദേഹത്തില്‍ വസ്ത്രങ്ങളില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയില്‍

വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു

Published

on

കോട്ടയം തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്‍ നടുങ്ങി നാട്. ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിന്റെയും ഡോക്ടറായ മീരയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയില്‍ വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമായാണ് കണ്ടത്.

ഇരുവരുടെയും മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്. പണം തട്ടിയ കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കും രണ്ടുമക്കളാണ്. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. മകനെ അഞ്ചുവര്‍ഷം മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading

kerala

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്

ഇരുവരും ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു

Published

on

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്. വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിന്‍സി ഐസിസിയെ അറിയിക്കുകയും ചെയ്തു.

ഇരുവരും സിനിമയുമായി സഹകരിക്കുമെന്നും, തുടര്‍ന്ന് ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിയുകയായിരുന്നു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

അതേസമയം, ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ തുടര്‍നടപടികള്‍ നീളും. താരത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

ലഹരി പരിശോധനാ ഫലം വരാന്‍ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം.

Continue Reading

kerala

കോട്ടയത്ത് ഇരട്ടക്കൊല; വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.

Published

on

കോട്ടയത്ത് തിരുവാതുക്കലില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

വീട്ടുജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവരുടെയും മുഖങ്ങള്‍ വികൃതയായ നിലയാണ് കണ്ടെത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. അമ്മക്കല്ലും കൊടുവാളും വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മകള്‍ അമേരിക്കയിലാണ്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.

Continue Reading

Trending