Connect with us

kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇഡി പരിശോധന

പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ വീട്ടിലും ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലുമാണ് പരിശോധന

Published

on

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ വീട്ടിലും ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലുമാണ് പരിശോധന. പാര്‍ട്ടി നേതാവ് കരമന അശ്‌റഫ് മൗലവിയുടെ വീട്ടിലും ഇഡി പരിശോധനയുണ്ട്.

ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും നാസറുദ്ദീന്‍ എളമരത്തിന്റെ വാഴക്കാട്ടെ എളമരത്തെ വീട്ടിലുമാണ് ഇഡി പരിശോധന നടത്തുന്നത്.

കരമന അശ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പഹല്‍ഗാം ഭീകരാക്രമണം; ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച നസകത്ത് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിനിടെ ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തിനിടെ ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗര്‍വാള്‍, കുല്‍ദീപ് സ്ഥാപക്, ശിവാന്‍ഷ് ജെയിന്‍, ഹാപ്പി വാദ്ധ്വന്‍ എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാള്‍ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത്. സ്വന്തം ജീവന്‍ പണയം വെച്ച് ഞങ്ങളെ രക്ഷിച്ച കശ്മീരിലെ മുസ്ലിം സഹോദരന് ഞങ്ങള്‍ എന്താണ് പകരം നല്‍കേണ്ടതെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാള്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു. ത

നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് അദ്ദേഹം രക്ഷിച്ച മറ്റൊരു യാത്രക്കാരനും രംഗത്തുവന്നിരുന്നു. തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്നും യാത്രയില്‍ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാളിന്റെ കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞു.

ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്‍ ജില്ലിയില്‍ നിന്നുള്ള നാല് ദമ്പതികളും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസകത്ത് പ്രവര്‍ത്തിച്ചത്. ഭീകരാക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്‍ തന്നെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്ന് നസകത്ത് ഷാ പറഞ്ഞു. ദമ്പതികളെ ഉള്‍പ്പെടെ 11 പേരെയും താന്‍ സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരി

അപേക്ഷിക്കാന്‍ താന്‍ മറന്നുപോകുകയും ഇത് മറച്ചുവെക്കാന്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കി

Published

on

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥിയെ പിടികൂടിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍.തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം നെയ്യാറ്റിന്‍കരയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹാള്‍ടിക്കറ്റുമായ പരീക്ഷയ്‌ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരുന്നു.

അപേക്ഷ നല്‍കാന്‍ പോയ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്ന്് വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ അന്വേഷണ സംഘമെത്തിയതും കസ്റ്റഡിയിലെടുത്തതും.

വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാനായി അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോകുകയും ഇത് മറച്ചുവെക്കാന്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കി .ഇത് തിരിച്ചറിയാതെയാണ് വിദ്യാര്‍ഥി പരീക്ഷയെഴുതാനായി പോയതെന്നും പൊലീസ് പറയുന്നു.

പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്.

Continue Reading

kerala

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയെത്തി പതിനേഴുകാരി

തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പറഞ്ഞു.

Published

on

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടക്കുന്നതായി മൊഴി. പ്രണയം നടിച്ച് അസം സ്വദേശിയായ യുവാവ് കോഴിക്കോട് എത്തിച്ച അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്.

ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് യുവാവ് പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. ഇയാള്‍ക്കായി മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പറഞ്ഞു.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോവുന്നത്. ഒരുദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും മൊഴിയിലുണ്ട്. ഒരാഴ്ചമുന്‍പ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Continue Reading

Trending