Connect with us

News

ഭൂമി തൊട്ട് താരങ്ങള്‍; 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചിറങ്ങി

സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിലാണ് സംഘം എത്തിയത്

Published

on

9 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ വംശജ സുനിതാ വില്യംസ് അടക്കമുള്ള നാലംഗ സംഘം ഭൂമിയിലെത്തി. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 10.35ന് ബഹിരാകാശ നിലയവുമായി വേര്‍പ്പെട്ട് യാത്ര തുടങ്ങിയ പേടകം ഇന്ന് പുലര്‍ച്ചെ 3.27ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കി. സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിലാണ് സംഘം എത്തിയത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച പേടകം ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ചു. പിന്നാലെ നാസയുടെ പ്രത്യേക സംഘം, റിക്കവറി കപ്പലിലേക്ക് പേടകത്തെ സുരക്ഷിതമായി മാറ്റി. സഞ്ചാരികള്‍ ഓരോരുത്തരായി പുറത്തേക്ക് വന്നു. ഒടുവില്‍ പുഞ്ചിരിക്കുന്ന മുഖത്തോടെ കൈകള്‍ വീശി സുനിതാ വില്യംസ് പുറത്തേക്ക്. എട്ട് ദിവസത്തെ പര്യാവേക്ഷണത്തിനായി പോയ സംഘമാണ് നീണ്ട 287 ദിവസങ്ങള്‍ക്കുശേഷമാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇവരെ നാസയുടെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. ബുച്ച് വില്‍മോറും, നിക് ഹേഗും, അലക്‌സാന്ദ്രേ ഗോര്‍ബനേവുമാണ് സുനിതക്കൊപ്പം ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

ഏറ്റവുമധികം സമയം ബഹിരാകാശ നടത്തത്തിലേര്‍പ്പെട്ട വനിത എന്ന റെക്കോഡ് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു. 900 മണിക്കൂര്‍ ഗവേഷണങ്ങള്‍ക്കായി ചെലവിട്ടു, 150ലധികം പരീക്ഷണങ്ങള്‍ വിജയകരമായി നടപ്പാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അനിവാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തി. ബോയിങ് സ്റ്റാര്‍ ലൈനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയുടെ ഒടുക്കം ശാസ്ത്രലോകത്തിന് സമ്മാനിച്ചത് വേറിട്ട അനുഭവവും ഉള്‍ക്കരുത്തുമാണ്.

എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ ലൈനറില്‍ കഴിഞ്ഞ ജൂണ്‍ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. ബുച് വില്‍മോര്‍ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.

kerala

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം: എസ്ഐയ്ക്ക് ​ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടി തുടങ്ങി

ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Published

on

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസം പത്തിന് എറണാകുളം എആർ ക്യാമ്പിന്‍റെ ടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു.

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം.

Continue Reading

Cricket

ഐ.​പി.​എ​ൽ 18ാം സീ​സ​ണി​ന് ഇ​ന്ന് തുടക്കം

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും.

Published

on

ഐപിഎല്ലിന്‌ ഇന്ന് പൂരക്കൊടിയേറ്റം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് ലഹരിയില്‍ ആറാടും.ജനപ്രിയ ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിനാണ് ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയുക.

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം.

ഇരു ടീമുകളും ഈ സീസണില്‍ പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്.

കന്നി ഐപിഎല്‍ കിരീടമെന്ന വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തോടൊണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹെഡ് ടു ഹെഡ് മത്സരങ്ങളില്‍ കെകെആറിന് മികച്ച റെക്കോര്‍ഡുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ആര്‍സിബിക്കെതിരെ നടന്ന 34 മത്സരങ്ങളില്‍ 20ലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം. 2022ല്‍ ആണ് ആര്‍സിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം.

അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും. പത്ത് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. അതില്‍ രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്.

അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടു മത്സരങ്ങള്‍ വീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാല് ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും.

ഓരോ ടീമിനും ആകെ 14 മത്സരങ്ങളുണ്ടാവും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോരാട്ടം.

Continue Reading

crime

യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; സ്കാനിംഗില്‍ തരി പോലുള്ള വസ്തു വയറ്റില്‍ കണ്ടെത്തി, ഉടൻ സർജറി നടത്തും

എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. 

Published

on

എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.

ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

Trending