Connect with us

Science

ഭൂമിക്കുള്ളില്‍ മറ്റൊരു അദൃശ്യ ഭാഗം കൂടിയുണ്ടെന്ന് വെളിപ്പെടുത്തല്‍, തെളിവ് ലഭിച്ചെന്ന് ഗവേഷകര്‍

നമ്മള്‍ ചവിട്ടി നില്‍ക്കുന്ന ഭൂമി മുതലുള്ള ഭൂവല്‍ക്കം എന്ന ആദ്യ പാളി തന്നെ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ആഴത്തിലുണ്ടാവും

Published

on

ഭൂമിയുടെ ഉള്‍ഭാഗത്തെ ഭൂവല്‍ക്കം, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലാക്കിയാണ് തിരിച്ചിട്ടുള്ളത്. ഈ നാലെണ്ണത്തിന് പുറമേ ഒരു ഭാഗം കൂടി ഭൂമിക്കുണ്ടെന്നതിന് തെളിവ് ലഭിച്ചിരിക്കുകയാണിപ്പോള്‍. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിലാണ് പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുന്നത്.

നമ്മള്‍ ചവിട്ടി നില്‍ക്കുന്ന ഭൂമി മുതലുള്ള ഭൂവല്‍ക്കം എന്ന ആദ്യ പാളി തന്നെ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ആഴത്തിലുണ്ടാവും. അതിനും താഴെയുള്ള മാന്റിലിനാകട്ടെ 2,900 കിലോമീറ്ററാണ് കനം. മാന്റില്‍ മാത്രം ഏതാണ്ട് ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനം വരും. അതിനും താഴെയാണ് പുറക്കാമ്പും (2,900 കിലോമീറ്റര്‍ മുതല്‍ 5,150 കിലോമീറ്റര്‍ വരെ) അകക്കാമ്പുമെല്ലാം. ഫലത്തില്‍ ഭൂമിക്കുള്ളിലേക്ക് തുരന്നു പോയിക്കൊണ്ട് ഉള്‍ഭാഗത്തെക്കുറിച്ച് പഠിക്കുക അസംഭവ്യമാണ്. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ നിന്നും ഭൂകമ്പത്തെ തുടര്‍ന്നുള്ള അലയൊലികളില്‍ നിന്നുമെല്ലാമാണ് ശാസ്ത്രത്തിന് ഭൂമിക്കകത്തെ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഭൂമിയുടെ അകക്കാമ്പ് എന്ന് വിളിക്കുന്ന ചുട്ടുപഴുത്തിരിക്കുന്ന ഭാഗത്തെ ഊഷ്മാവ് 5000 ഡിഗ്രി സെല്‍ഷ്യസിലേറെ വരും. ഭൂമിയുടെ ആകെ വലുപ്പത്തിന്റെ ഒരു ശതമാനം മാത്രമേ ഈ ഭാഗം വരികയുള്ളൂ. ഈ അകക്കാമ്പിന് രണ്ട് ഭാഗങ്ങളുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്രജ്ഞയായ ജോവാന്‍ സ്‌റ്റെഫാന്‍സനും സംഘവും കണ്ടെത്തിയിരിക്കുന്നത്. ഭാവിയില്‍ പാഠ പുസ്തകങ്ങളെ വരെ മാറ്റിയെഴുതാന്‍ പോന്ന വിവരമാണിത്.

ഭൂമിയുടെ അകക്കാമ്പിലൂടെ ഭൂകമ്പ തരംഗങ്ങള്‍ സഞ്ചരിക്കുന്നതിന്റെ ആയിരക്കണക്കിന് രേഖകളാണ് ഇവര്‍ പഠന വിധേയമാക്കിയത്. അകക്കാമ്പിലെ ഇരുമ്പിന്റെ ഘടനയിലുള്ള വ്യത്യാസമാണ് ഈ ഭൂകമ്പതരംഗങ്ങളുടെ വ്യതിചലനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ ചരിത്രത്തില്‍ വ്യത്യസ്ത കൂളിങ് ഇവന്റ്‌സ് സംഭവിച്ചിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും ഗവേഷകര്‍ അനുമാനിക്കുന്നത്.

നേരത്തെ ഭൂമിയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചുള്ള പല പഠനങ്ങളിലും സ്ഥിരതയില്ലാത്ത ഫലങ്ങള്‍ ലഭിച്ചതിന് പിന്നില്‍ ഇതാകാം കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആശങ്കയുടെ കുരുക്ക്; ബഹിരാകാശത്ത് 14000ത്തിലേറെ സാറ്റ്ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍

ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്

Published

on

തിരുവനന്തപുരം: ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് അപകടകരമായ കുരുക്കിലെന്ന് റിപ്പോര്‍ട്ട്. കാലാവധി അവസാനിച്ച 3,500 സാറ്റ്ലൈറ്റുകള്‍ ഉള്‍പ്പടെ 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സഞ്ചരിക്കുന്നത്. ഇതുമൂലം, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ആശങ്കയിലാണ്. ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്.

സുസ്ഥിരമായ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് തടസമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ കുരുക്ക്. മുന്‍കാല വിക്ഷേപണങ്ങളുടെ ബാക്കിപത്രമെന്നോളം ചിന്നിച്ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാറ്റ്ലൈറ്റുകള്‍ക്ക് പോലും കനത്ത ഭീഷണിയാണ്.ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികളുടെ ഭാഗമായുണ്ടായ ബഹിരാകാശ അവശിഷ്ടങ്ങളും ഇതിലുണ്ട്.

ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ സാറ്റ്ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ബഹിരാകാശ വിക്ഷേപണ കമ്പനികള്‍ക്കുമിടയില്‍ വിവരങ്ങള്‍ പങ്കിടുന്നത് അനിവാര്യമാണെന്നാണ് യുഎന്‍ കമ്മിറ്റി പറയുന്നത്. ആഗോള ആശയവിനിമയത്തിനും നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രീയ പര്യവേഷണങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിന്റെ സുരക്ഷ അനിവാര്യമാണെന്ന് യുഎന്‍ പറഞ്ഞു. എന്നിരുന്നാലും എല്ലാ സാറ്റ്ലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അത്ര എളുപ്പമല്ല.

 

Continue Reading

india

ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു.

Published

on

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.

ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘദൂര ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കൽ ഒഡീഷ തീരത്തുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന്  വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്സില്‍ കുറിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

 

Continue Reading

News

‘മാല്‍’ (MAL); പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL.

Published

on

പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. ‘മാല്‍’ (MAL) എന്നാണ് പേരിട്ടത്. 1972ല്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര ഇതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഈ തന്മാത്രയുടെ അഭാവം മനുഷ്യരില്‍ പുതിയ രക്തഗ്രൂപ്പ് നിലനില്‍ക്കുന്നുണ്ടെന്ന ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്‍എച്ചഎസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് (ബ്രിസ്റ്റോള്‍), ഇന്റര്‍നാഷ്ണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി, ബ്രിസ്റ്റോള്‍ യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് AnWj ആന്റിജന്റെ ജനിതക പശ്ചാതലം തിരിച്ചറിഞ്ഞത്.

ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. ഇതിനെ എളുപ്പം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് യൂനിവാഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ട് സെല്‍ ബയോളജിസ്റ്റ് ടിം സാച്ച്വെല്‍ പറഞ്ഞു.

‘ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവില്‍ അപൂര്‍വവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ കഴിയുന്ന പ്രയത്‌നത്തിന്റെ പരിസമാപ്തിയാണെന്നും യുകെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു.

 

 

 

Continue Reading

Trending