Connect with us

kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം 50 വർഷം കഴിഞ്ഞ് മതിയെന്ന് ഇ.ശ്രീധരൻ

തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല.

Published

on

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ. ശ്രീധരന്‍. പകരം മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിര്‍മിക്കണമെന്ന് ശ്രീധരന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്‍ നിര്‍മിക്കണമെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചു. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം തമിഴ്‌നാടും കേന്ദ്രവും ഉടന്‍ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിര്‍പ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുകയും ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

Published

on

സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. വടകരയിലെ ജെ.ബി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

Continue Reading

kerala

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

ര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

Published

on

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ചക്കത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

ഇന്ന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലും മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.

Continue Reading

Trending