Connect with us

kerala

ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

രാവിലെ റേഷന്‍ വ്യാപാരികള്‍ കട തുറന്നത് മുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു

Published

on

സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ പോസ് മെഷീന്‍ തകരാറില്‍. ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം നടക്കുന്നില്ല. ഒ.ടി.പിയിലും കിട്ടുന്നില്ല. ആധാര്‍ ഓതന്റിഫിക്കേഷന്‍ പരാജയം.രാവിലെ റേഷന്‍ വ്യാപാരികള്‍ കട തുറന്നത് മുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു.കഴിഞ്ഞ കുറെ നാളായി നിലനില്‍ക്കുന്ന പ്രശ്നമാണിത്.

ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്‍. കഴിഞ്ഞ കുറെ മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.ഇന്ന് മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്‌നം നേരിട്ടിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്‌നങ്ങള്‍ റേഷന്‍ കടകളില്‍ അനുഭവപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ബിജെപിക്ക് തിരിച്ചടി; കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാര്‍ പ്രതികരിച്ചു.

Published

on

പാലക്കാട് ബിജെപിക്ക് തിരിച്ചടി. കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പി രാംകുമാര്‍ പാര്‍ട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാര്‍ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പി രാംകുമാര്‍ പാര്‍ട്ടി വിടാന്‍ കാരണം.

നേരത്തെ പാലക്കാട് ബിജെപി നേതാവ് കെ പി മണികണ്ഠനും പാര്‍ട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്.

ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സി കൃഷ്ണകുമാര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുന്നുവെന്നും പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.

അതേസമയം ബിജെപി നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വാര്യറെ തിരിച്ചെത്തിക്കാന്‍ ആര്‍എസ്എസിന്റെ ശ്രമം തുടരുകയാണ്. കെ സുരേന്ദ്രനും പാലക്കാട്ടെ സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് വാര്യര്‍ എത്തിയിരുന്നു.

 

Continue Reading

kerala

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനകളെ ഉപയോഗിക്കാം; അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

സ്വകാര്യ ചടങ്ങുകളിലോ ഉദ്ഘാടനങ്ങളിലോ ആനകളെ ഉപയോഗിക്കരുതെന്നും ശിപാര്‍ശ.

Published

on

ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശിപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. ആനകളെ ഉപയോഗിക്കാന്‍ മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ പറ്റൂൂയെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ ചടങ്ങുകളിലോ ഉദ്ഘാടനങ്ങളിലോ ആനകളെ ഉപയോഗിക്കരുതെന്നും ശിപാര്‍ശ.

രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനകളുടെ സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ ജനങ്ങളെ നിര്‍ത്തണമെന്‌നും 65 വയസ്സ് പ്രായം കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ട്.

മാത്രമല്ല, ഒരു ദിവസം 100 കിലോമീറ്ററിലധികം ദൂരം ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും പുഷ്പവൃഷ്ടി, തലപ്പൊക്ക മത്സരം, വണങ്ങല്‍ എന്നിവ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

Continue Reading

kerala

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയെ വാർഡ് വിഭജനത്തിൽ നിന്നും ഒഴിവാക്കി

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു

Published

on

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയിൽ വാർഡ് വിഭജന പ്രക്രിയ ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. 2011 ലെ സെൻസസ് പ്രകാരം 2015 ൽ വാർഡ് വിഭജനം നടന്നതും 2024 ലെ അംഗസംഖ്യ നിശ്ചയിക്കൽ വിജ്ഞാപന പ്രകാരം വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ഒക്ടോബർ 22നാണ് ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് നേതാക്കളായ ഷാനവാസ് ബാബു, സുബീഷ് എന്നിവർ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരമാണ് ഹൈക്കോടതിയെ സമീപിച്ചത്.

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം 8 മുനിസിപ്പാലിറ്റികളിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവില്ല. എന്നാൽ ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ നിലവിലുള്ള അതിരുകൾ പുനർനിർണിക്കണമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ വിഭജനം സംബന്ധിച്ച മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും വാർഡ് വിഭജന റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കലക്ടർക്ക് കഴിഞ്ഞ 25ന് സമർപ്പിച്ചിരുന്നു.

വാർഡുകളുടെ എണ്ണം വർദ്ധിക്കാത്ത തദ്ദേശസ്ഥാപനങ്ങളിൽ മുഴുവൻ വാർഡുകളുടെയും അതിരുകൾ പുനർനിർണയിക്കണമെന്ന് മാർഗരേഖ ചട്ട വിരുദ്ധമാണെന്ന് പരാതിക്കാർ വാദിച്ചു. നേരത്തെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും ഡീലിമിറ്റേഷൻ കമ്മീഷനും നോട്ടീസ് നൽകിയിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗച്ചപ്പോഴാണ് ചട്ട വിരുദ്ധമായ നീക്കത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ഉത്തരവിറക്കിയതായി ഡിലിമിറ്റേഷൻ കമ്മീഷൻ്റെ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ എണ്ണം വർധിക്കാത്ത മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ അതിരുകൾ പുനക്രമീകരിക്കും. ഇവിടങ്ങളിൽ 2011 ലെ സെൻസസ് പ്രകാരം വിഭജനം നടന്നിട്ടില്ല എന്നാണ് ഡീലിമിറ്റേഷൻ കമ്മീഷണൻറെ വാദം .

Continue Reading

Trending