Connect with us

kerala

സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനത്തിന് ആരംഭം; ആദ്യ ഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ 84 ബസുകള്‍

Published

on

കൈയ്യില്‍ കാശില്ലെന്നോ ചില്ലറയില്ലന്നോ കരുതി ഇനി ബസില്‍ കയറാതിരിക്കേണ്ട. ജില്ലയില്‍ സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനം തുടങ്ങി. ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഈസ് പേ, ഈസി ജേണി പദ്ധതി സ്വകാര്യ ബസുകളില്‍ നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ ജില്ലയിലെ 84 ബസുകളിലാണ് സംവിധാനം ഒരുക്കുന്നത്. പിന്നീട് സംസ്ഥാനത്തെ 1000 ബസുകളില്‍ വ്യാപിപ്പിക്കും. ഗൂഗ്ള്‍ പേ വഴിയും എ.ടിഎം കാര്‍ഡ് വഴിയും ബസ് ചാര്‍ജ് നല്‍കാനാവും. നിലവിലുള്ള സമ്പ്രദായപ്രകാരമുള്ള കറന്‍സിയും ആവശ്യക്കാര്‍ക്ക് നല്‍കാം. കൊച്ചിയിലെ ഐ.ടി സ്റ്റാര്‍ട്ട് അപ്പായ ഗ്രാന്‍ഡ് ലേഡിയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്.ജി.എല്‍ പോള്‍ എന്ന മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക. പദ്ധതിയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു.

kerala

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് ഇടിച്ച് വയോധികന്‍ മരിച്ചു

ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്.

Published

on

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്നു രാവിലെ ചക്കുംകടവ് വെച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്.

അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

കോട്ടയത്ത് കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്.

Published

on

കോട്ടയത്ത് ഏറ്റുമാനൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. പാത്താമുട്ടം സെന്റ് കിറ്റ്‌സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. മൂന്നു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

പേരൂരില്‍ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകനാണ് സുഹൈല്‍. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഏറ്റുമാനൂരില്‍ ഇറങ്ങേണ്ട സുഹൈല്‍, കോളജ് ബസ്സില്‍ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സുഹൈലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതും അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു.

 

 

Continue Reading

india

തമിഴ്നാട് കെഎംസിസി-യുടെ വോട്ട് വണ്ടി

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

Published

on

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജോലി, പഠനാവശ്യാർഥം കഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ആളുകൾക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി എത്താൻ സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുന്നു. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്കാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈ യിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കോഡിനേറ്റർ മുസ്തഫഹാജി :9840018278.

അഷ്‌റഫ്‌ പടിഞ്ഞാറേക്കര 9562644429.

Continue Reading

Trending