kerala
ഊട്ടിയിലേക്ക് ഇ–പാസ്; വിനോദ സഞ്ചാരികള്‍ കുറഞ്ഞു
തിരിച്ചടി നേരിട്ട് വ്യാപാരികൾ

ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.
ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.
നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.
പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
kerala
മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍
മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കൂടുതല്‍ പേര്‍ക്ക് നിപ ബാധിക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്.
വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ മൂന്ന് കിലോമീറ്റര്‍ ചുറ്റവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കിയിരുന്നു. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. ചുമയെയും പനിയെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.
kerala
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചത്.
സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം.
4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,178 പേരും പരീക്ഷ എഴുതി.
www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. എന്നിവയില്‍ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.
-
kerala20 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം