Connect with us

EDUCATION

ഇ-ഗ്രാന്റ് നിലച്ചു, പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നു; പ്രതിഷേധം വ്യാപകം

വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ.

Published

on

ആദിവാസി – ദളിത് വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ-ഗ്രാന്റുകൾ രണ്ടുവർഷമായി ലഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാകുന്നു. ഗ്രാന്റുകൾ കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.

ഇതിനെ തുടർന്ന് ജൂലൈ 20ന് തിരുവനന്തപുരത്ത് പ്രതിഷേധാത്മകമായി മാർച്ച് സംഘടിപ്പിക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ തീരുമാനിച്ചു. ആദിശക്തി സമ്മർ സ്കൂൾ, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത്.
സെക്രട്ടറിയേറ്റിന്റെ പടിക്കൽ നിന്ന് രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആദിവാസി ദളിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ആദിവാസി ദളിത് മൂവ്മെന്റിന്റെ നാടകമായ ‘എങ്കളെഒച്ച’ എന്ന നാടകവും വിദ്യാർത്ഥികളുടെ മറ്റ് കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ. പഠനകാലത്ത് നൽകുന്ന ഹോസ്‌റ്റൽ അലവൻസുകൾ ഉൾപ്പടെ ലഭിക്കാത്തതിനാൽ നിരവധിപേർ ഇതിനകം പഠനം ഉപേക്ഷിച്ചിട്ടുണ്ട്.
സർക്കാർ കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 35000 രൂപയും സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടികവർഗക്കാർക്ക് 3000 രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് 1500 രൂപയുമാണ് ഗ്രാന്റ്. പോക്കറ്റ് മണിയായി ഡിഗ്രി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രതിമാസം 200 രൂപ, ലംപ്സം ഗ്രാന്റ് ആയി 1500 രൂപ എന്നിങ്ങനെയാണ് വിദ്യാർത്ഥികൾക്ക് നൽകി വരുന്ന തുകകൾ.
പഠന കാലയളവിൽ തുക കൃത്യമായി നൽകാത്തതിനാൽ വിദ്യാർത്ഥികൾ സ്വന്തം കൈയിൽ നിന്നും പണം നൽകേണ്ട അവസ്ഥയാണിപ്പോൾ. ഫീസ് നൽകാൻ കഴിയാത്തവരുടെ പരീക്ഷ ഫലവും ഹാൾ ടിക്കറ്റും തടഞ്ഞുവെക്കുന്നത് കോളജുകളിൽ സാധാരണയാണ്.  ഹോസ്‌റ്റൽ അലവൻസുകൾ 6500 രൂപയായി വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തയാറായില്ല.
കോളേജുകളിൽ ചേർന്നാലുടൻ ഫ്രീ ഷിപ് കാർഡ് നൽകുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഗ്രാന്റുകൾ നൽകേണ്ടത്. വിദ്യാഭ്യാസ ഗ്രാന്റുകൾ നൽകുന്നതിന് ഏകീകൃത പോർട്ടലുകൾ നടപ്പാക്കി 2021ൽ കേന്ദ്രം മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. വാർഷിക വരുമാനം 2.5 ലക്ഷത്തിൽ അധികമാണെങ്കിൽ ഗ്രാന്റുകൾ നൽകേണ്ടെന്നും വർഷത്തിൽ മൂന്ന് തവണയായി നൽകിയാൽ മതിയെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.
അതോടൊപ്പം സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ വകുപ്പാകട്ടെ വർഷത്തിൽ ഒരു തവണ ഗ്രാന്റ് നൽകിയാൽ മതിയെന്നും കേന്ദ്രം പറഞ്ഞിരുന്നു. എല്ലാമാസവും നൽകേണ്ട തുക കണക്കാക്കിയാണ് ഒറ്റ തവണയായി നൽകേണ്ടത്. എന്നാൽ സർക്കാർ ഗ്രാന്റുകൾ കൃത്യ സമയത്ത് നൽകിയില്ല. ഗ്രാന്റുകൾക്കായി ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും അവ ചെലവഴിക്കാറില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.

EDUCATION

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയതികളായി

Published

on

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. എൻ.സി.ഇ.ടി പരീക്ഷ ജൂലൈ 10 നും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.

Continue Reading

EDUCATION

‘സ്റ്റാഫ് റൂമില്‍ ഉറക്കം തൂങ്ങിയാല്‍ മലബാറിലേക്ക് സ്ഥലം മാറ്റും’ അധ്യാപകരോട് കണ്ണുരുട്ടി സര്‍ക്കാര്‍

കോട്ടയത്തെ അധ്യാപകര്‍ക്ക് മലബാറിലേക്ക് സ്ഥലം മാറ്റം

Published

on

റക്കം തൂങ്ങിയ അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍. കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെയാണ് സ്ഥലംമാറ്റിയത്.

ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) സ്‌കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഈ അധ്യാപകര്‍ സഹകരിക്കുന്നില്ലെന്നും പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതില്‍ ചില അധ്യാപകര്‍ സ്ഥിരമായി സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവര്‍ സ്‌കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായതിനാല്‍ സ്ഥലം മാറ്റുന്നതായാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തെക്കന്‍ ജില്ലകളിലെ മോശം അധ്യാപകരെ സ്ഥലം മാറ്റാനുള്ള സ്ഥലമാണോ മലബാര്‍ എന്ന ചോദ്യമാണ് ഈ നടപടിക്കെതിരെ മലബാറിലുള്ളവര്‍ ഉന്നയിക്കുന്നത്.

Continue Reading

EDUCATION

കനത്ത മഴ; ആലപ്പുഴയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മുൻ നിശ്ചയിച്ചപരീക്ഷകൾക്ക് മാറ്റമില്ല

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ അവധിയായിരിക്കും.

ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് അവധി. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ‌ അറിയിച്ചു.
ഇന്ന് എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ ശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്തമഴയ്ക്ക് കാരണം.

Continue Reading

Trending