kerala
ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് വെച്ചാണ് സംഭവം

പാലക്കാട്: യൂട്യൂബ് വ്ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് വെച്ചാണ് സംഭവം. വ്ലോഗര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
kerala
ആശ സമരം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി
പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

ആശ സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെടുന്ന ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന് ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.
ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്‍ക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഫലം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദീകരണം നല്കാന് കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഹരജി വീണ്ടും ജൂണ്‍ 19ന് പരിഗണിക്കും.
kerala
പെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനം; വിമര്‍ശിച്ച് എ.പി അനില്‍കുമാര്‍
പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ബലിപെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ പ്രതികരിച്ചു. പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിദ്യാര്‍ത്ഥികളും , ഉദ്യോഗസ്ഥരും മുന്‍കൂട്ടി തീരുമാനിച്ച യാത്രകള്‍ എല്ലാം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അനില്‍ കുമാര്‍ ആരോപിച്ചു.
kerala
പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് വിദ്യാര്തിക്ക് നേരെ എസ്എഫ്ഐ നേതാവിന്റെ ഭീഷണി
കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്‍ഥിയും കെഎസ്യു നേതാവുമായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന് ചെയര്മാന് അഭിജിത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

തൃശ്ശൂരില്‍ പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് വിദ്യാര്തിക്ക് നേരെ എസ്എഫ്ഐ നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്‍ഥിയും കെഎസ്യു നേതാവുമായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന് ചെയര്മാന് അഭിജിത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ഫോണിലൂടെ അസഭ്യം പറയുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് മരം നട്ടത്. സംബവത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് കെഎസ്യു തീരുമാനം.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala3 days ago
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം
-
kerala2 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala2 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india2 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി