kerala
സഖാക്കള്‍ കൊടുത്ത പണം കൊണ്ടാണ് കിറ്റ് തരുന്നത്; വാങ്ങി നക്കിയാല്‍ മിണ്ടാതിരിക്കണം- മലയാളികളെ അപമാനിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കുറിപ്പ്
കിറ്റും ക്ഷേമ പെന്‍ഷനും വാങ്ങിയവര്‍ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം: കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റുകള്‍ തങ്ങളുടെ ഔദാര്യമാണെന്ന നിലപാടിലുറച്ച് സിപിഎം. എകെജി സെന്ററില്‍ നിന്ന് വിതരണം ചെയ്ത ‘ക്യാപ്സൂളുകള്’ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വിതറിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയന് കേരളം ഭരിക്കുന്ന രാജാവാണെന്നും അദ്ദേഹം ചെയ്യുന്നതെല്ലാം ജനങ്ങള്‍ക്കുള്ള ഔദാര്യമാണെന്നുമുള്ള നിലക്കാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രചാരണം.
കിറ്റും ക്ഷേമ പെന്‍ഷനും വാങ്ങിയവര്‍ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പിണറായി വിജയനും സിപിഎം പ്രവര്‍ത്തകരും സ്വന്തം പണമെടുത്താണ് കിറ്റും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്തതെന്നാണ് സഖാക്കളുടെ ന്യായീകരണം കേട്ടാല്‍ തോന്നുക. ഇത് കൂടുതല്‍ വ്യക്തമാക്കി പറയുന്ന അഷ്കര്‍ എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എകെജി സെന്ററില്‍ നിന്നും ഡിഫിയുടെ യൂത്ത് സെന്ററില്‍ നിന്നും സഖാക്കള്‍ നല്കിയ പണം കൊണ്ടാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഉളുപ്പുണ്ടെങ്കില്‍ വാങ്ങരുത്. വാങ്ങിയാല്‍ നക്കിയിട്ട് മിണ്ടാതിരിക്കണം എന്നാണ് ഇയാള്‍ പറയുന്നത്.
kerala
മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും
കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി.
ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്
ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.
14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന് നിര്‍ബന്ധിതമായത്.
മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്ലിന് ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്.

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന് ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് അതിക്രൂരമായി മര്‍ദിച്ചത്. അഭിഭാഷകയുടെ ഇടതു കവിളില്‍ രണ്ടു തവണ പ്രതി അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. മോപ്സ്റ്റിക് കൊണ്ടും മര്‍ദിച്ചതായി അഭിഭാഷക പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ബെയ്ലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, ഒളിവില്‍ പോയ ബെയ്ലിന് ദാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
india3 days ago
ഇന്ത്യ-പാക് എ.ഡി.ജി.എം ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായി
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15 ന് ചെന്നൈയില്‍