Connect with us

crime

ഡി.വൈ.എഫ്.ഐ നേതാവ് കെ.യു ബിജു കൊലക്കേസ്; പ്രതികളായ ആര്‍.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

സഹകരണ ബാങ്കിന്റെ കുറി പിരിക്കാന്‍ ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

Published

on

ഡി.വൈ.എഫ്.ഐ  നേതാവ് കെയു ബിജു കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. പൊലീസ് പ്രതിചേര്‍ത്തിരുന്ന 14 ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. തെളിവുകള്‍ അപര്യാപ്തമെന്ന് കാട്ടി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസില്‍ സാക്ഷിമൊഴികള്‍ അവിശ്വസനീയമെന്നും തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചാണ് ജഡ്ജി കെ.വി അനീഷ് പ്രതികളെ വെറുതെ വിട്ടത്. സി.പി.എം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു ബിജു. 2008 ജൂണ്‍ 30നാണ് ബിജുവിന് നേരെ ആക്രമണമുണ്ടാകുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു.

സഹകരണ ബാങ്കിന്റെ കുറി പിരിക്കാന്‍ ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാറിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശരിയായ നിലയില്‍ തെളിവുകള്‍ വിലയിരുത്താന്‍ കോടതിക്ക് കഴിഞ്ഞില്ല എന്നും അബോധാവസ്ഥയിലായിരുന്ന ബിജു മൊഴി നല്‍കി എന്ന വിചിത്ര വാദമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

crime

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി.

Published

on

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ 6വർഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ.

കൂടാതെ 2 ലക്ഷം രൂപ പിഴയും നൽകണം. മറ്റ് രണ്ട് പേരും 15000 രൂപ വീതം പിഴയടക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Continue Reading

crime

പെരുമ്പിലാവ് കൊലപാതകം; റീൽസ് എടുത്തതിനെ ചൊല്ലിയുയുള്ള തർക്കത്തെ തുടർന്നാണ് അക്ഷയിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ

കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Published

on

തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ മൊഴി പുറത്ത്. കൊലപാതക കാരണം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് പ്രതികൾ മൊഴി നൽകി.

കൊല്ലപ്പെട്ട അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം പ്രതികളായ ലിഷോയും ബാദുഷയും ചേർന്ന് റീൽസ് എടുത്തു. പിന്നാലെ ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ലഹരി വിഷയത്തിലെ തർക്കവും കൊലപാതകത്തിന് കാരണമെന്നും പ്രതികൾ മൊഴി നൽകി. കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ലിഷോയി ഇന്നാണ് പിടിയിലായത്. ലിഷോയിയെ കൊലപാതകം നടന്ന മുല്ലപ്പിള്ളിക്കുന്ന് നാല് സെൻ്റ് ഉന്നതിയിൽ നിന്നാണ് പിടികൂടിയത്. രാത്രി മുഴുവൻ കൊല നടന്ന വീടിനു സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

അതേസമയം, പെരുമ്പിലാവ് കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് തെളിയിക്കുന്നത് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകം നടക്കുന്ന സമയത്ത് സംഘർഷവും ബഹളവും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാ​ഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെരുമ്പിലാവ് നാല് സെന്റ് ആൽത്തറ കോളനിയിലാണ് കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിലിട്ടാണ് അക്ഷയിയെ വെട്ടി കൊലപ്പെടുത്തിയത്. ഒരു മാസം മുൻപാണ്  അക്ഷയും ഭാര്യ നന്ദനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. നിരവധി ക്രമിനൽ – ലഹരിമരുന്ന് കേസുകളിൽ പ്രതിയായവർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട അക്ഷയ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയിൽ

കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു.

Published

on

തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്.

കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത് ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയത്.

മരത്തംകോട് സ്വദേശിയാണ് കൊല്ലപ്പെട്ട അക്ഷയ് കൂത്തന്‍. പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് കോളനിയില്‍ ആയിരുന്നു സംഭവം. തര്‍ക്കത്തിനിടെ മൂവരും ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.

Continue Reading

Trending