Connect with us

india

കരിപ്പൂരിൽ ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് 9 വിമാനങ്ങൾ തിരിച്ചുവിട്ടു

പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

Published

on

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനസര്‍വീസുകള്‍ താളംതെറ്റി. ചൊവ്വ പുലര്‍ച്ചെ 3.30നും രാവിലെ ഒമ്പതിനുമിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനുമുകളിലെത്തിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല.9 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലിറക്കി നാലെണ്ണം മണിക്കൂറുകള്‍ വൈകി.

പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ ഒമ്പത് വിമാനം വഴിതിരിച്ചുവിട്ടു. 4 സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പകല്‍ ഒന്നോടെയാണ് സര്‍വീസുകള്‍ സാധാരണനിലയിലായത്.

പുലര്‍ച്ചെ 3.30ന് കരിപ്പൂരിലെത്തിയ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. പുലര്‍ച്ചെ 3.40ന് ഷാര്‍ജയില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 352 വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. 4.40ന് എത്തിയ ഗള്‍ഫ് എയറിന്റെ ബഹറൈന്‍ വിമാനവും 5.10ന് ദുബായില്‍നിന്ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 344 വിമാനവും 7.05ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 382 ദമാം വിമാനവും 7.10ന് ദുബായില്‍നിന്ന് എത്തിയ ഫ്‌ലൈ ദുബായി വിമാനവും നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.

7.45ന് അബുദാബില്‍നിന്ന് എത്തിയ എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 വിമാനം കണ്ണൂരിലേക്കും 8.05ന് എത്തിയ ഒമാന്‍ എയര്‍ വിമാനവും 8.40ന് ജിദ്ദയില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. 20ന് റിയാദില്‍നിന്ന് വന്ന ഫ്‌ലൈനാസ് എയര്‍ലൈന്‍സ് വിമാനം ഒരുമണിക്കൂറും പത്ത് മിനിറ്റും ആകാശത്ത് വട്ടമിട്ടുപറന്നശേഷം 9.30നാണ് കരിപ്പൂരിലിറങ്ങിയത്. 7.15ന് റിയാദില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 322 വിമാനം 2.20 മണിക്കൂര്‍ വൈകി 9.35നാണ് കരിപ്പൂരിലെത്തിയത്.

ഏഴിന് ഇറങ്ങേണ്ട ഇന്‍ഡിഗോയുടെ ദുബായി വിമാനവും രണ്ട് മണിക്കൂര്‍ വൈകി രാവിലെ ഒമ്പതിനാണ് കരിപ്പൂരിലെത്തിയത്. ഈ രണ്ട് വിമാനങ്ങളും വൈകിയാണ് റിയാദില്‍നിന്നും ദുബായില്‍നിന്നും പുറപ്പെട്ടതും. 6.25ന് ബംഗളൂരുവില്‍നിന്ന് എത്തേണ്ട ഇന്‍ഡിഗോ വിമാനവും നാലുമണിക്കൂര്‍ വൈകി. തിരിച്ചുവിട്ട വിമാനങ്ങള്‍ രാവിലെ 10നുശേഷമാണ് കരിപ്പൂരില്‍ തിരിച്ചെത്തിയത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാല്‍ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം തുടര്‍സര്‍വീസ് റദ്ദാക്കി. ഇതിലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി

 

india

യുപിയില്‍ മെഡിക്കല്‍ കോളേജ് തീപിടിത്തം; പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരം

തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്.

Published

on

ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തില്‍ പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുന്നു. എന്നാല്‍ ഇന്നലെ മരിച്ച കുഞ്ഞിന് പൊള്ളലേറ്റിട്ടില്ലെന്നും മറ്റു രോഗങ്ങളാണ് മരണ കാരണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തിന്റെ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ന്യൂബോണ്‍ സെപ്ഷ്യല്‍ കെയര്‍ യൂണിറ്റില്‍ പരിധിയില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നുവെന്ന ഡ്യൂട്ടി നഴ്‌സിന്റെ വെളിപ്പെടുത്തലും അന്വേഷണ സംഘം പരിശോധിക്കും.

ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുന്നും ഡ്യൂട്ടി നഴ്‌സ് പറഞ്ഞു.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം; ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം

10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനാണ് നിര്‍ദേശം.

Published

on

ന്യൂഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനാണ് നിര്‍ദേശം.

പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളുമായി നാളെ ചര്‍ച്ച നടത്തും. അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേയ്ക്ക് പ്രവേശനം അനുവദിക്കുക. പൊതു നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

വായുമലിനീകരണ തോത് മോശമായതിനാല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികള്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍ മറ്റു പൊതുപദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരതര നിലയായ 457ല്‍ എത്തിയിരുന്നു.

 

Continue Reading

india

നവജാത ശിശുക്കളുടെ മരണം: അപകടം യാദൃച്ഛികമെന്ന് അന്വേഷണ സമിതി

ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 11 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ തീപിടിത്തം ബോധപൂര്‍വമല്ലെന്നും യാദൃച്ഛികമായുണ്ടായതാണെന്നും അന്വേഷണ സമിതി. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രി ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവജാത ശിശുക്കളുടെ വാര്‍ഡില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെ തീപിടിത്തമുണ്ടാവുകയും 11 കുഞ്ഞുങ്ങള്‍ വെന്ത് മരിക്കുകയുമായിരുന്നു.

സ്വിച്ച്ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പീഡിയാട്രിക്സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു.

അപകടം നടക്കുന്ന സമയം വാര്‍ഡില്‍ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കുന്നതിനിടെ നഴ്സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റിരുന്നു. ഒരു പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച്ബോര്‍ഡില്‍ നിന്നുള്ള തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിറ്റുകള്‍ക്കകം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

Continue Reading

Trending