Connect with us

gulf

ദുബൈയില്‍ നിന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് അരലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.

Published

on

ദുബൈ: ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അരലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനെയാണ് അപൂര്‍വ ഭാഗ്യം തേടിയെത്തിയത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.

നാട്ടില്‍ കൊണ്ടുപോകാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയ്ക്ക് ഭാര്യയ്ക്കും മകള്‍ക്കും സമ്മാനമായി ആഭരണങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 500 ദിര്‍ഹത്തിന് മുകളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പില്‍ പങ്കാളിയാവാന്‍ സാധിക്കുന്നത്. ഇതുവരെ ഒരു നറുക്കെടുപ്പിലും പങ്കെടുത്തിട്ടില്ലാത്ത പ്രദീപിന് ആദ്യ ശ്രമത്തില്‍ തന്നെ 250 ഗ്രാം സ്വര്‍ണമാണ് സമ്മാനം ലഭിച്ചത്.

20 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന താന്‍ കുറച്ച് കാലം കുടുംബത്തോടൊപ്പം താമസിക്കാമെന്ന് കരുതിയാണ് ജോലി രാജിവെച്ചതെന്നും പിന്നീട് മടങ്ങിവരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കുടുംബവും കോവിഡ് ഭീതിയില്‍ കഴിയുന്ന സമയം അവരോടൊപ്പം താനുമുണ്ടാവണമെന്ന് കരുതി. മടങ്ങിപ്പോകുമ്പോള്‍ ഏറ്റവും സന്തോഷം പകരുന്ന സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളില്‍ സൈക്കിളുകള്‍ പൂട്ടിയിടരുത്, അപകടരഹിത ഗതാഗതം; ”സുരക്ഷാ പാത 2” അബുദാബി പൊലീസ് ബോധവല്‍ക്കരണം

ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.

Published

on

അബുദാബി: എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി പോലീസ് സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണം ആരംഭിച്ചു. സുരക്ഷാ ബോധവല്‍ക്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അബുദാബി പൊലീസ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പ ട്രോള്‍സ് ഡയറക്ടറേറ്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മികച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ സ് സെക്ടറിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ബലൂഷി പറഞ്ഞു. ട്രാഫിക് സുരക്ഷാ സംസ്‌കാരം പ്രചരിപ്പിക്കുന്നതിലും ചില ഡ്രൈവര്‍മാര്‍ ചെയ്യുന്ന തെറ്റായ രീതി മൂലമുണ്ടാകുന്ന അപകടങ്ങളെ ബോധ്യപ്പെടുത്തുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റിലെ ട്രാഫിക് ബോധ വല്‍ക്കര ണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സയീദ് ഖലാഫ് അല്‍ദാഹിരി വിശദീകരിച്ചു.
ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുക, ഗതാഗത സംസ്‌കാരം വര്‍ദ്ധിപ്പിക്കുക, മരണത്തിലേ ക്കും ഗുരുതരമായ പരിക്കുകളിലേക്കും നയിക്കുന്ന അപകടങ്ങളുടെ എണ്ണം കുറക്കുക എന്നിവയില്‍ ശ്ര ദ്ധ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷയാണ് സുരക്ഷാ പാത കാമ്പയിന്‍ 2 ലൂടെ ലക്ഷ്യമിടുന്നത്. ട്രാഫിക് സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഇതോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഫസ്റ്റ് അസിസ്റ്റന്റ് യാക്കൂബ് യൂസഫ് അല്‍ഹൊസാനി മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുന്നതിനിടെ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതും ഫോണ്‍ ചെയ്യുന്നതും ഫോട്ടോയെടുക്കുന്നതും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്, കാല്‍മുട്ട് പാഡുകള്‍, റിഫ്‌ളക്ടിംഗ് വസ്ത്രങ്ങള്‍ (ഫോസ്‌ഫോറസെന്റ്) എന്നിവ ഉപയോഗിക്കണം. ബൈക്കിന് വെള്ളനിറമുള്ള ഹെഡ്ലൈറ്റും പിന്‍വശം ചുവന്ന ലൈറ്റും വേണം. അനുവദിക്കപ്പെട്ട പാതകളിലൂടെ മാത്രമെ സൈക്കിള്‍ യാത്രക്കാര്‍ സഞ്ചരിക്കുവാന്‍ പാടുള്ളു. ഹെല്‍മറ്റ്, കൈകള്‍ക്കും കാല്‍മുട്ടുകള്‍ക്കും സംരക്ഷണ കവറുകള്‍ എന്നിവ നിര്‍ബന്ധമാണ്. നിശ്ചയിക്കപ്പെട്ട ഭാരത്തിലധികം വഹിക്കുവാന്‍ പാടുള്ളതല്ല. വാഹനങ്ങളുടെയോ കാല്‍നട യാത്രക്കാരുടെയോ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന തരത്തിലും ട്രാഫിക് സൈന്‍ പോസ്റ്റുകളി ലും സ്ട്രീറ്റ്‌ലൈറ്റ് തൂണുകളിലും സൈക്കിളുകള്‍ പൂട്ടിയിടുന്നത് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

Continue Reading

gulf

കാഴ്ചക്കുറവുണ്ടായാല്‍ വാഹനമോടിക്കരുത് മഴ സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് പൊലീസ് കര്‍ശനമായ നര്‍ദ്ദേശം നല്‍കി.

Published

on

അബുദാബി: മഴയിലും മോശം കാലാവസ്ഥയിലും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലി ക്കണമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു. മഴയിലും മോശം കാലാവസ്ഥയിലും റോഡിലല്ലാതെ മറ്റൊന്നിലും ശ്രദ്ധ തിരിക്കരുത്. മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് പൊലീസ് കര്‍ശനമായ നര്‍ദ്ദേശം നല്‍കി.

വാഹനമോടിക്കുന്നവര്‍ വേഗപരിധിയും അപകടങ്ങള്‍ ഇല്ലാതിരിക്കുവാന്‍ നിയമങ്ങളും അതാത് കാലങ്ങളില്‍ പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്ന് ട്രാഫിക് ആന്റ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹമൂദ് യൂസഫ് അല്‍ബലൂഷി ആവശ്യ പ്പെട്ടു. റോഡ് വേഗത കുറയ്ക്കുന്നതിനും വാഹനങ്ങളുമായി ഉചിതമായ സുരക്ഷാ അകലം പാലിക്കുന്നതി ലും വിട്ടുവീഴ്ചയുണ്ടാവരുത്.

വാഹനമോടിക്കുമ്പോള്‍ കാഴ്ചക്കുറവ് തോന്നിയാല്‍ സുരക്ഷിതമായ സ്ഥ ലത്ത് നിര്‍ത്തിയിടണം. മഴക്കാലത്ത് വാഹനമോടിക്കുന്നത് വാഹന ഡ്രൈവറുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന തിന് ആവശ്യ മായ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കാറിന്റെ ചില്ലുകളും മു ന്‍വശത്തെ ലൈറ്റുകളും വൃത്തിയായി സൂക്ഷിക്കുകയും വേണം.

Continue Reading

gulf

​കെ.​എം.​സി.​സി സീ​തി സാ​ഹി​ബ് ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡ് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​ക്ക് സ​മ്മാ​നി​ച്ചു

ഖ​മീ​സ് മു​ശൈ​ത്ത് ടോ​പാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘ദ ​സ്റ്റേ​റ്റ് മെ​ന്റ്’ സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ​വെ​ച്ച് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Published

on

സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ.​എം.​സി.​സി ഖാ​ലി​ദി​യ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സീ​തി സാ​ഹി​ബ് ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡ് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​ക്ക് സ​മ്മാ​നി​ച്ചു. ഖ​മീ​സ് മു​ശൈ​ത്ത് ടോ​പാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘ദ ​സ്റ്റേ​റ്റ് മെ​ന്റ്’ സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ​വെ​ച്ച് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

50,000 രൂ​പ​യു​ടെ ഷി​ഫ അ​ൽ ഖ​മീ​സ് കാ​ഷ് പ്രൈ​സ് ജ​ലീ​ൽ കാ​വ​നൂ​രും പ്ര​ശ​സ്തി​പ​ത്രം മ​ന്തി അ​ൽ ജ​സീ​റ റി​ജാ​ൽ അ​ൽ​മ മാ​നേ​ജ​ർ സു​ൽ​ഫി​ക്ക​ർ അ​ലി​യും ത​ഹ് ലി​യ​ക്ക് സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ജ​ലീ​ൽ കാ​വ​നൂ​ർ സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ജീ​ദ് കൂ​ട്ടി​ല​ങ്ങാ​ടി വേ​ദി നി​യ​ന്ത്രി​ച്ചു. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ എ​ട​യ​ന്നൂ​ർ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സ​ലീം പ​ന്താ​ര​ങ്ങാ​ടി, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, സാ​ദി​ഖ് കോ​ഴി​ക്കോ​ട്, വ​നി​ത കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സ​ഫ് വാ​ന ത​സ്നീം, ഷ​നി​ജ ഗ​ഫൂ​ർ, ഷീ​ബ അ​മീ​ർ, ആ​രി​ഫ ന​ജീ​ബ്, ഷൈ​മി റ​ഹ്മാ​ൻ, അ​ൽ ജ​നൂ​ബ് ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​അ​സൂം ഫ​റോ​ക്ക്, റി​യാ​സ് മേ​പ്പ​യൂ​ർ, ലേ​ഖ സ​ജി​കു​മാ​ർ, സു​ബി റ​ഹീം, ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, സാ​ജി​ദ് സു​ഫീ​ൻ, മു​ഹ​മ്മ​ദ് പെ​രു​മ്പാ​വൂ​ർ, റ​ജീ​ബ് ഇ​സ്മ​യി​ൽ (മ​ന്തി അ​ൽ ജ​സീ​റ റി​ജാ​ൽ അ​ൽ​മ) എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കെ.​എം.​സി.​സി സീ​നി​യ​ർ നേ​താ​ക്ക​ന്മാ​രാ​യ ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, സ​ലിം പ​ന്താ​ര​ങ്ങാ​ടി എ​ന്നി​വ​ർ​ക്കു​ള്ള ഖാ​ലി​ദി​യ കെ.​എം.​സി.​സി​യു​ടെ സ്നേ​ഹോ​പ​ഹാ​രം അ​ഡ്വ. ഫാ​ത്തി​മ ത​ഹ് ലി​യ​ക്ക് സ​മ്മാ​നി​ച്ചു. ഡോ. ​ത​ഹി​യ, ഉ​മ്മു​ഫ​സ​ൽ, ഡോ. ​ര​ഹ​ന, ഹ​ർ​ഷ, മ​ഹ​റൂ​ഫ, ബാ​സി​ത്ത് ഇ​ല്ലി​ക്ക​ൽ (അ​ൽ ജ​നൂ​ബ് സ്കൂ​ൾ), ഫാ​യി​സ് (ക്ലൗ​ഡ്സ് ഓ​ഫ് അ​ബ​ഹ) എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നി​സാ​ർ ക​രു​വ​ൻ​തു​രു​ത്തി സ്വാ​ഗ​ത​വും ഷ​ഫീ​ഖ് മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Trending