Connect with us

gulf

കളഞ്ഞുകിട്ടിയ ലക്ഷംദിര്‍ഹം ഏല്‍പ്പിച്ച ഇന്ത്യക്കാരന് ദുബൈ പൊലീസിന്റെ ആദരം

അല്‍ബര്‍ഷയില്‍നിന്നാണ് ഇന്ത്യക്കാരനായ സതീശ്കുമാറിന് ഒരുലക്ഷംദിര്‍ഹം കള ഞ്ഞുകിട്ടിയത്.

Published

on

അബുദാബി: കളഞ്ഞുകിട്ടിയ ഒരുലക്ഷം ദിര്‍ഹം പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ ദുബൈ പൊലീസ് ആദരച്ചു. അല്‍ബര്‍ഷയില്‍നിന്നാണ് ഇന്ത്യക്കാരനായ സതീശ്കുമാറിന് ഒരുലക്ഷംദിര്‍ഹം കള ഞ്ഞുകിട്ടിയത്. ഉടനെത്തന്നെ സതീശ് കുമാര്‍ പണം അല്‍ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ട്രാഫിക് രജിസ്ട്രേഷന്‍ വിഭാഗം മേധാവി കേണല്‍ മൊസ്തഫ മുഹമ്മദ് അബ്ദുല്ല, ക്രിമിനല്‍ റെ ക്കോര്‍ഡ് വിഭാഗം തലവന്‍ ലഫ്റ്റനന്റ് കേണല്‍ യാസര്‍ അല്‍ ഹാഷിമി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അല്‍ബര്‍ഷ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മജീദ് അല്‍ സുവൈദി ദുബൈ പൊലീസിന്റെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആദരിച്ചത്. ദുബായ് പോലീസ് സമൂഹത്തില്‍ പ്രോ ത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന സമഗ്രതയുടെയും ഉത്തരവാദിത്തത്തിന്റെയും മഹത്തായ മൂല്യങ്ങള്‍ ഉള്‍ ക്കൊണ്ടതിന് അല്‍ സുവൈദി സതീശ് കുമാറിനെ അഭിനന്ദിച്ചു.

പൊതുജന സഹകരണം വളര്‍ത്തിയെടുക്കുന്നതിലൂടെ ദുബായ് പോലീസിന്റെ ലക്ഷ്യങ്ങള്‍ കൈവ രിക്കാന്‍ ഇത്തരം സത്യസന്ധമായ നടപടികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ വര്‍ധിപ്പി ക്കുന്നതിലും സമൂഹത്തില്‍ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിയമ നിര്‍വ്വഹണ ശ്രമങ്ങളെ പിന്തുണച്ച് രാജ്യത്തിന്റെ പ്രശസ്തി ശക്തിപ്പെടുത്തുന്നതില്‍ സതീശ് കുമാറി നെപ്പോലെയുള്ള വ്യക്തികള്‍ വഹിക്കുന്ന സജീവ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. അതേസമയം വിലപിടി പ്പുള്ള വസ്തുക്കള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നല്‍കുന്നതിന് പോലീസിനെ ഏല്‍പ്പിക്കേ ണ്ടത് തന്റെ കടമയാണെന്നും ഈ അംഗീകാരത്തിന് നന്ദി അറിയിക്കുന്നതായും സതീശ്കുമാര്‍ പറഞ്ഞു.

gulf

ബി.എസ്.എന്‍.എല്‍ സിം ഇനി മുതല്‍ യു.എ.ഇയില്‍ ഉപയോഗിക്കാം

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്‍ക്കില്‍ അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.

Published

on

തിരുവനന്തപുരം: യു.എ.ഇ സന്ദര്‍ശിക്കുന്ന കേരളത്തിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്‍ക്കില്‍ അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.

ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളിലെ പോസ്റ്റ് പെയ്ത്, പ്രീപെയ്ത് ഉപഭോക്താക്കള്‍ക്ക് സിം മാറാതെ തന്നെ യു.എ.ഇയില്‍ അന്താരാഷ്ട്ര റോമിംഗ് സേവനങ്ങള്‍ ലഭ്യമാകും. കോളുകള്‍, എം.എസ്.എം, ഡാറ്റാ സര്‍വീസുകള്‍ എന്നിവയിലേക്ക് തടസമില്ലാത്ത സേവനങ്ങള്‍ ഇതിലൂടെ ഉറപ്പാകും.

സെക്യൂരിറ്റി ഡെപ്പോസിറ്റുള്ള പോസ്റ്റ്‌പെയ്ത് സിമ്മുകാര്‍ക്ക് യു.എ.ഇയില്‍ ഈ സിം തുടരാം. ടോപ്പ്അപ്പ് ബാലന്‍സുള്ള പ്രീപെയ്യുകാര്‍ക്ക് മൂന്ന് മാസത്തേക്ക് 167 രൂപയുടെയോ ഒരു മാസത്തേക്ക് 57രൂപയുടെയോ ഇന്റ്റര്‍നാഷണല്‍ റോമിംഗ് റീചാര്‍ജ് ചെയ്യും സിം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സന്ദര്‍ശിക്കുക.

Continue Reading

gulf

ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരി നിറഞ്ഞൊഴുകും

ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക

Published

on

അബുദാബി: യുഎഇ ഈദുല്‍ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ ഇന്ന് ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരിയില്‍ നിറഞ്ഞൊഴുകും. ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക.
ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരുടെ മനം നിറയ്ക്കുന്ന വിധത്തിലുള്ള പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പതിവ് പരിപാടികള്‍ക്കുപുറമെ രാജ്യത്തിന്റെ സുപ്രധാന സംഭവങ്ങള്‍ വരച്ചുകാട്ടുന്ന ഡ്രോണുകളുടെ അത്ഭുത പ്രകടനം ഏറെ ആകര്‍ഷകമായിരിക്കും. വര്‍ണ്ണങ്ങളില്‍ ചാലിച്ച ജലധാരയും അത്യപൂര്‍വ്വ കാഴ്ചകളും ഗിന്നസില്‍ ഇടംനേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള കൗതുക കാഴ്ചകള്‍ കാണാന്‍ വിവിധ എമിറേറ്റുകളില്‍നിന്നും ആയിരങ്ങളാണ് എത്തിച്ചേരുക.

Continue Reading

gulf

യുഎഇ ഈദുല്‍ ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ വിനോദസഞ്ചാരികളും

യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്

Published

on

അബുദാബി: ഈദുല്‍ഇത്തിഹാദിന്റെ ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും എത്തിയിട്ടുണ്ട്. യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഏറെ താല്‍പര്യത്തോടെയാണ് ഓരോ പരിപാടികളും ആസ്വദിക്കാനെത്തുന്നത്.

അറേബ്യന്‍ പരമ്പരാഗത കലാ-സാംസ്‌കാരിക പരിപാടികളും അതിനൂതന സംവിധാനങ്ങളോടെ ഒരുക്കുന്ന ആഘോഷങ്ങളും വിദേശികളുടെ മനംകവരും. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

Continue Reading

Trending