Connect with us

kerala

ദുബായ് കെ.എം.സി.സി പുതിയ ഓഫീസ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ദുബായ് കെ.എം.സി.സിക്ക് പുതിയ ഓഫീസ് അബൂഹൈല്‍ മെട്രോ സ്‌റ്റേഷനടുത്ത് ഒരുങ്ങുന്നു.

Published

on

ദുബായ്: ദുബായ് കെ.എം.സി.സിക്ക് പുതിയ ഓഫീസ് അബൂഹൈല്‍ മെട്രോ സ്‌റ്റേഷനടുത്ത് ഒരുങ്ങുന്നു. ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ നാമത്തില്‍ പണിയുന്ന 500പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ഉള്‍പ്പെടെ വിശാലമായ സൗകര്യങ്ങളോടുകൂടിയാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നത്. കോണ്‍ഫറന്‍സ്ഹാള്‍, ലൈബ്രറി ഹാള്‍, എക്‌സിക്യുട്ടീവ്‌റൂം, ഐ.ടി റൂം തുടങ്ങിയവ സജ്ജീകരിക്കുന്നുണ്ട്. ഓഫീസിന്റെ ഉദ്ഘാടനം സപ്തംബറില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പുതിയ ഓഫീസിലേക്കുള്ള മാറ്റം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാരുടെയും ദുബായ് സുന്നി സെന്റര്‍ ആക്ടി.പ്രസിഡണ്ട് ഉസ്താദ് ജലീല്‍ ദാരിമിയുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ നടന്നു. ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.

യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ഷൗക്കത്തലി ഹുദവി, ഇ.പി.എ ഖാദര്‍ ഫൈസി, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം , മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, എന്‍കെ ഇബ്രാഹിം, ആര്‍.ശുക്കൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഇസ്മായില്‍ അരൂക്കുറ്റി, കെ.പി.എ സലാം , അഡ്വ.ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു, ഹസന്‍ ചാലില്‍, മജീദ് മടക്കിമല, നിസാമുദ്ദീന്‍ കൊല്ലം, ഹനീഫ് ചെര്‍ക്കള, യൂസഫ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, ഫാറൂഖ് പട്ടിക്കര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു

ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു

Published

on

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പി വി അന്‍വറിനെ അംഗത്വം നല്‍കി സ്വീകരിച്ചു.

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്സില്‍ കുറിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു.

 

 

Continue Reading

kerala

പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം: പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്

കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവിയുടെ ചര്‍ച്ചയ്ക്കിടയില്‍ പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

Published

on

പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പരാതിയില്‍ പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവിയുടെ ചര്‍ച്ചയ്ക്കിടയില്‍ പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.

യൂത്ത് ലീഗിനെ കൂടാതെ, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴോളം പരാതികളാണ് ഇതേതുടര്‍ന്ന് ലഭിച്ചത്. എന്നാല്‍ ഇന്നലെ വരെ പോലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ആദ്യ പരാതിക്കാരനായ യഹിയ സലിമിനെ പോലീസ് മൊഴിയെടുക്കാന്‍ വിളിക്കുകയായിരുന്നു.

 

Continue Reading

Trending