gulf
ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രസിഡന്റ് സിവി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.

ദുബായ് കെഎംസിസി അബുഹൈൽ ഓഡിറ്റോറിയർത്തിൽ വെച്ച് നടന്ന കോട്ടക്കൽ മണ്ഡലം കെഎംസിസി കൗൺസിൽ മീറ്റ് യു എ ഇ. കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിവി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.
ചടങ്ങിൽ മുസ്തഫ തിരൂർ, ആർ ശുകൂർ, കെപിഎ സലാം, യാഹു മോൻ ഹാജി, പിവി നാസർ, സിദ്ധിഖ് കാലൊടി, എംസി അലവികുട്ടി ഹാജി,മുജീബ് കോട്ടക്കൽ, ഫക്രുദീൻ മാറാക്കര,ഷമീം ചെറിയ മുണ്ടം, ഉസ്‌മാൻ എടയൂർ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി പ്രസിഡന്റായി , ഇസ്മായിൽ കോട്ടക്കൽ, , ജനറൽ സെക്രട്ടറിയായി, പിടി.അഷ്‌റഫ് മാറാക്കരയും,
ട്രഷറർ ആയി അസീസ് കുറ്റിപ്പുറം,വൈസ് പ്രസിഡന്റ് മാരായി റഷീദ് വളാഞ്ചേരി, സൈദ് മാറാക്കര,അലി കോട്ടക്കൽ,മുസ്തഫ കുറ്റിപ്പുറം, റഫീഖ് പൊന്മള, അഷ്‌റഫ് എടയൂർ, സെക്രട്ടറിമാരായി, അബൂബക്കർ പൊന്മള, ശരീഫ് പിവി കരേക്കാട്,റസാഖ് വളാഞ്ചേരി,,,, റാഷിദ് കോട്ടക്കൽ,ശരീഫ് ടിപി എടയൂർ,സലാം ഇരിമ്പിളിയം എന്നിവരെയും തെരെഞ്ഞെടുത്തു…
റിട്ടേനിംഗ് ഓഫീസർ കരീം കാലൊടി, നിരീക്ഷകൻ ഫുആദ് കുരിക്കൾ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.വിവിധ പഞ്ചായത്ത് മുൻസിപൽ കമ്മിറ്റി ഭാരവാഹികൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു…
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala2 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്