Connect with us

Culture

വരള്‍ച്ച: സര്‍ക്കാര്‍ സംവിധാനം പരാജയം; പ്രതിപക്ഷം സഭ വിട്ടു

Published

on

സംസ്ഥാനം നേരിടുന്ന കനത്ത വരള്‍ച്ചയെ തുടര്‍ന്ന് സ്വീകരിക്കേണ്ട ദുരിതാശ്വാസനടപടികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. വരള്‍ച്ച തടയുന്നതിന് സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യത തേടുകയാണെന്ന് പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ റഡാറിന്റെ സഹായത്തോടെ മേഘസാന്നിധ്യം കണ്ടെത്തി രാസമിശ്രിതത്തിന്റെ സഹായത്തോടെ മഴ സാധ്യമാക്കുന്ന ക്ലൗഡ് സീഡിംഗാണ് പരീക്ഷിക്കുന്നത്.
ഉചിതമായ സമയത്ത് കേന്ദ്രസഹായം തേടുമെന്ന റവന്യുമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് നല്‍കിയ വിശദീകരണം സഭയില്‍ റവന്യുമന്ത്രിയെ പരിഹാസ്യനാക്കി. നിലവില്‍ കേന്ദ്രസംഘം കേരളത്തിലെത്തിയാല്‍ ഇവിടുത്തെ പച്ചപ്പും ജലാശയങ്ങളും കണ്ട് സംസ്ഥാനത്തിന് സഹായം നിഷേധിക്കുമെന്നും അതാണ് ഉചിതമായ സമയമെന്ന് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ച തടയാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്നും വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെ കുടിവെള്ളം ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുന്നതിന് തടസമില്ല. അതിന് വേണ്ട ലോറികള്‍ സജ്ജീകരിക്കേണ്ടത് കലക്ടര്‍മാരാണ്. കൃഷി നശിച്ചവര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സഭയെ അറിയിച്ചു. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ജലവിഭവവകുപ്പും വാട്ടര്‍അതോറിട്ടിയും വിവിധ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി മാത്യു ടി തോമസും പ്രതിപക്ഷത്തിന് മറുപടി നല്‍കി.
വാട്ടര്‍ അതോറിട്ടിയുടെ കീഴിലെ ഡാമുകളില്‍ 46 ശതമാനവും വൈദ്യുതിബോര്‍ഡിന്റെ ഡാമുകളില്‍ 20.93 ശതമാനവും ജലവിഭവവകുപ്പിന്റെ ഡാമുകളില്‍ 45 ശതമാനവും വെള്ളത്തിന്റെ കുറവുണ്ടായി. ജൂണ്‍ വരെയുള്ള കുടിവെള്ള വിതരണത്തിനുള്ള വെള്ളം ഡാമുകളില്‍ നിലനിര്‍ത്തിയ ശേഷമേ മറ്റു ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കു എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂജലനിരപ്പ് രണ്ടര മീറ്ററായി കുറഞ്ഞെന്നാണ് സംസ്ഥാന ഭൂജലവകുപ്പിന്റെ കണക്കെങ്കില്‍ കേന്ദ്ര ഭൂജല ബോര്‍ഡിന്റെ കണക്കില്‍ നാലു മീറ്ററായി കുറഞ്ഞിരിക്കുകയാണ്. വരള്‍ച്ച കണക്കിലെടുത്ത് കഴിഞ്ഞ ഒക്‌ടോബര്‍ 28 ന് സംസ്ഥാനത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. കുടിവെള്ള വിതരണത്തിനായി എല്ലാ ജില്ലകള്‍ക്കും കൂടി 22.5 കോടി രൂപ അനുവദിച്ചു. കേന്ദ്രമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് 5000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു വരുന്നത്. എന്നാല്‍ വാട്ടര്‍ ടാങ്കിന്റെ ക്ഷാമം നേരിടുന്നത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് തടസമാകുന്നെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള കിയോസ്‌കുകള്‍ മാത്രം സ്ഥാപിച്ച് കുടിവെള്ളം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ ക്രൈസിസ് മാനേജുമെന്റ് പ്രവര്‍ത്തിക്കുന്നതിലൂണ്ടായ വീഴ്ചയാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. വെള്ളം കിട്ടാതെ കൃഷി നശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഷാഫി പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബി.ജെ.പിയും വാക്കൗട്ടില്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ഒ.രാജഗോപാല്‍ എന്നിവരും പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Film

എം.ടി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

Published

on

എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

Continue Reading

kerala

‘പ്രിയപ്പെട്ട എം.ടി, മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും’; സാദിഖലി തങ്ങള്‍

അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Published

on

മലയാളത്തിലെ വിഖ്യാത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മധുര മലയാളം ഉള്ളിടത്തോളം എം.ടിയുടെ ഓര്‍മകളും നിലനില്‍ക്കുമെന്ന് സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വേര്‍പെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകള്‍ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട എം.ടി,

കഥയും കഥാപശ്ചാത്തലങ്ങളും കഥാപാത്രങ്ങളെയും ബാക്കിയാക്കി മടങ്ങുകയാണോ. വേര്‍പെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകള്‍ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ട്. അതില്‍ മനുഷ്യാനുഭവങ്ങള്‍ മുഴുവനുണ്ട്. എല്ലാത്തരം മനുഷ്യരുടെയും ജീവിതവുമുണ്ട്. അതുകൊണ്ട് തന്നെ മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓര്‍മകളും നിലനില്‍ക്കും.

എം.ടി, നിങ്ങളെ വായിച്ചത് പോലെ തന്നെ സാമീപ്യവും ആസ്വദിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. ‘ചന്ദ്രിക’ നവതി ആഘോഷത്തിന്റെ ഭാഗമായാണ് അവസാനം കണ്ടത്. ദീര്‍ഘനേരം സംസാരിച്ചു. ഉള്ളിലന്നും എഴുതാതെ വെച്ചത് ബാക്കിയുണ്ടെന്ന് തോന്നിയിരുന്നു. ബാക്കിയുണ്ടായിരുന്ന കഥകളുടെ കെട്ടഴിക്കാതെയുള്ള മടക്കം വേദനാജനകം തന്നെയാണ്. ദൈവം നിശ്ചയിച്ച അനിവാര്യമായ യാത്രയാണല്ലോ. ശാന്തിയോടെ മടങ്ങുക. ആദരാഞ്ജലികള്‍.

Continue Reading

Trending