Connect with us

kerala

പോലീസ് അന്വേഷണം കാര്യക്ഷമമല്ല ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു.

Published

on

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് കൊല ചെയ്യപ്പെട്ടത്. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍,സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ലെന്നാണ് റിപ്പോർട്ട്. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; സ്വര്‍ണക്കപ്പിനായി ആവേശപ്പോരാട്ടം

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടന്മാരായ ആസിഫലി, ടോവിനോ തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.

സ്വര്‍ണ്ണക്കപ്പിനായുള്ള പോയിന്റ് പട്ടികയില്‍ 970 പോയിന്റോടെ തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. 966 പോയിന്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാമതുണ്ട്. 964 പോയിന്റോടെ കോഴിക്കോട് മൂന്നാമതുണ്ട്. ആകെയുള്ള 249 മത്സരങ്ങളില്‍ 239ഉം പൂര്‍ത്തിയായി. ഇന്ന് പത്ത് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

Continue Reading

kerala

നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയന്‍ പറയുന്നത്; കെ.എം ഷാജി

അര്‍ധസംഘിയായ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങള്‍ക്കും ആവശ്യമില്ല

Published

on

കോഴിക്കോട്: നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയന്‍ പറയുന്നത് എന്ന് കെ.എം ഷാജി.’ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. അതില്‍ പിണറായി വിജയന്‍ നോമിനേഷന്‍ നല്‍കിയാല്‍ സുന്ദരമായി അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാവും.

‘അര്‍ധസംഘിയായ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങള്‍ക്കും ആവശ്യമില്ല. കെ. സുരേന്ദ്രന്‍ ചെയ്യുന്ന ജോലിയാണ് പിണറായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല, പിണറായി വിജയന്‍ കേരളത്തില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് പരിശോധിച്ചാല്‍ മതി’- കെ.എം ഷാജി പറഞ്ഞു.

Continue Reading

kerala

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്

Published

on

കൊച്ചി: അശ്ലീല പരാമര്‍ശത്തിനെതിരെ നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കലൂര്‍ സ്റ്റേഷനിലെത്തിക്കും.

ഹണി റോസിനെതിരായ സൈബര്‍ ആക്രമണക്കേസ് പ്രത്യേക സംഘമായ എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷിക്കുന്നത്. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം.

ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശത്തിന് പിന്നാലെ പലരും സമാനമായരീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹണി റോസിന്റെ പരാതിയിലുണ്ട്. നടിയെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്തെത്തി. അവള്‍ക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.

Continue Reading

Trending