ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎല്‍എ. സാമൂഹിക നീതി വകുപ്പും മലപ്പുറം ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തിയ ‘ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.മുന്‍ ഡിജിപി ഋഷിരാജ്‌സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. മാതാപിതാക്കള്‍ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എന്‍എം മെഹറലി, സാമൂഹിക നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.