Connect with us

kerala

ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎല്‍എ

ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎല്‍എ.

Published

on

ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎല്‍എ. സാമൂഹിക നീതി വകുപ്പും മലപ്പുറം ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തിയ ‘ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.മുന്‍ ഡിജിപി ഋഷിരാജ്‌സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. മാതാപിതാക്കള്‍ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എന്‍എം മെഹറലി, സാമൂഹിക നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

kerala

സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നത്. കലുഷിതമായ കാലമാണിത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യ മാര്‍ഗത്തിലും അതിര് വിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണം.

കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭരണഘടന സബ് കമ്മിറ്റി കണ്‍വീനറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അവതരിപ്പിച്ച ഭരണഘടന കരടിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

kerala

എറണാകുളത്ത്‌ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും

Published

on

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി സ്വദേശികളായ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും.

Continue Reading

kerala

‘രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ സമ്മതം ആവശ്യമില്ല’: കെ സുധാകരന്‍

ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി

Published

on

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മികച്ച ഭൂരിപക്ഷത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുല്‍. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും ഉണ്ടെന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് പാലക്കാട്ടെ പ്രബുദ്ധരായ ജനത രാഹുലിനെ നിയമസഭയിലേക്കെത്തിച്ചത്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ല. ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവരുടെ ഭീഷണികളെ നെഞ്ചുറുപ്പോടെ നേരിടുകയും ചെയ്യുന്നവരാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആ പൈതൃകം പേറുന്ന രക്തമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെയും സിരകളിലോടുന്നതെന്നും ബിജെപിയുടെ ഭീഷണിയെ നേരിടാനുമുള്ള കരുത്തും സംഘടനാ ശക്തിയും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഓലപ്പടക്കം കാട്ടി വിരട്ടണ്ടെന്നും രാഹുലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഹെഡ്ഗെവാറിന്റെ പേര് കെട്ടിടത്തിന് ഇടാന്‍ തീരുമാനമെടുത്തത്. ആര്‍എസ്എസ് സ്ഥാപകനേതാവിന്റെ പേര് അവരുടെ ഓഫീസ് കാര്യാലയത്തിന് ഇട്ടോട്ടെ, പക്ഷെ നഗരസഭയുടെ കീഴില്‍ വരുന്ന പൊതുയിടത്ത് പതിക്കാന്‍ അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

Trending