kerala
25 ടണ്‍ സവാളയുമായി ഡ്രൈവര്‍ മുങ്ങി; പരാതിയുമായി കൊച്ചിയിലെ മൊത്തക്കച്ചവടക്കാരന്
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയില്‍ ബുധനാഴ്ചയെങ്കിലും കൊച്ചിയില്‍ എത്തേണ്ടതായിരുന്നു.
കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട 25 ടണ്‍ സവാളയുമായി ഡ്രൈവര്‍ മുങ്ങിയെന്ന് പരാതി. ഏകദേശം 16 ലക്ഷം രൂപ വില വരുന്ന സവാളയുമായാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്. ഉള്ളിവില ഉയര്‍ന്നു നിന്ന സമയത്ത് എറണാകുളം മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാരനായ അലി മുഹമ്മദ് സിയാദ് മഹാരാഷ്ട്രയില്‍ നിന്നും കിലോയ്ക്ക് 65 രൂപ നിരക്കില്‍ വാങ്ങിയ 25 ടണ്‍ സവാളയുമായാണ് ഡ്രൈവര്‍ മുങ്ങിയത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയില്‍ ബുധനാഴ്ചയെങ്കിലും കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല. ഇതോടെയാണ് അലി അന്വേഷണം നടത്തിയത്.
കൊല്ലം രജിസ്ട്രേഷനുള്ള കെഎല്‍ 2 എഎ 6300 എന്ന ലോറിയുടെ ഉടമയെ കണ്ടെത്തിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. മഹാരാഷ്ട്രയില്‍ ബന്ധപ്പെട്ടപ്പോള്‍ ലോറിയുടെ ദൃശ്യങ്ങളും ഡ്രൈവറുടെ ഫോണ്‍ നമ്പറും അയച്ചു കൊടുത്തു. കളമശ്ശേരിയിലെ ഏജന്‍സി ഓഫീസില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണുണ്ടായില്ല. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കേരളത്തില്‍ 140 രൂപ വരെ സവാള വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനോടകം തന്നെ ചരക്ക് വിറ്റ് പോയിട്ടുണ്ടാകുമെന്നാണ് അലിയുടെ പക്ഷം. അതേസമയം സവാള വിറ്റ് പോയതോടെ അലി തന്നെ പണം തരണമെന്നാണ് വിതരണക്കാരുടെ നിലപാട്.
kerala
വര്‍ക്കല ട്രെയിന്‍ ആക്രമണം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു
ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിക്കെതിരായ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് നിര്‍ണായക തെളിവ് കണ്ടെത്തി. കേരള എക്സ്പ്രസ് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
പുകവലി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നില്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍ പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തിയ പ്രതിയെ പെണ്‍കുട്ടികള്‍ മാറിനില്ക്കാന് ആവശ്യപ്പെട്ടതും പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതുമാണ് സുരേഷിനെ പ്രകോപിപ്പിച്ചത്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. തലച്ചോറിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് അവര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. ന്യുറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ.
”പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്ന് ഇപ്പോള്‍ പറയാനാവില്ല; ചതവുകള്‍ സുഖപ്പെടാന്‍ സമയം എടുക്കും.”ഡോക്ടര്‍മാര്‍ അറിയിച്ചു.
സുരേഷ് കുമാറിനെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യാനായി ഉടന്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര റെയില്‍വേ മന്ത്രിയോടും കത്ത് നല്കി.
kerala
സംസ്ഥാനത്ത് പാല്‍വിലയില്‍ വര്‍ധനവ്
പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിലവര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു. പാല്‍വില പുതുക്കേണ്ടത് മില്‍മയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മില്‍മ ഇതിനായി വിലവര്‍ധന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വില കൂട്ടാനുള്ള സാഹചര്യമില്ലെന്നും, പുതുക്കിയ പാല്‍വില 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
kerala
വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.
പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.
കഴിഞ്ഞ ദിവസമാണ് പുളിമ്പറമ്പ് വിശാലത്തെ (55) തെരുവ് നായ ആക്രമിച്ചത്. വീട്ടിന് മുന്‍വശത്തെ ചായ്പ്പില് കട്ടിലില്‍ കിടക്കുമ്പോഴായിരുന്നു സംഭവം. കയ്യില്‍ മാംസം പുറത്തുവരുന്ന തരത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാലത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കമ്മാന്തറയിലെ ഒരു പശുക്കുട്ടിക്കും പേവിഷബാധയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി പശുക്കുട്ടിക്ക് പനിയുണ്ടായതും ഭക്ഷണം കഴിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരി വെറ്റിനറി സര്ജന് പി. ശ്രീദേവി പരിശോധന നടത്തി.
പശുക്കുട്ടിയിലും പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, തെരുവ് നായയുടെ കടിയേല്‍ക്കുകയോ സമ്പര്‍ക്കത്തിലായിരിക്കുകയും ചെയ്തവര്‍ ഉടന്‍ ചികിത്സ തേടണം എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
-
More2 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india1 day ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
More3 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
kerala2 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
kerala1 day agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala1 day agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു
-
News2 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News2 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്

