Connect with us

kerala

നാടകങ്ങള്‍ ഏശിയില്ല; സമ്പൂര്‍ണ തോല്‍വി

തൃക്കാക്കര കയറാനുള്ള തത്രപ്പാടില്‍ ഉപതിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ നിരവധി രാഷ്ട്രീയ നാടകങ്ങള്‍ ആണ് സി പി എമ്മും ഇടതുമുന്നണിയും ജനങ്ങള്‍ക്കു മുമ്പില്‍ നടത്തിയത്.

Published

on

കൊച്ചി: തൃക്കാക്കര കയറാനുള്ള തത്രപ്പാടില്‍ ഉപതിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ നിരവധി രാഷ്ട്രീയ നാടകങ്ങള്‍ ആണ് സി പി എമ്മും ഇടതുമുന്നണിയും ജനങ്ങള്‍ക്കു മുമ്പില്‍ നടത്തിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം തന്നെ ഏറ്റവും വലിയ നാടകമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് രണ്ടാം മണിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കില്‍ ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം ദിവസങ്ങളോളം നീണ്ടു പോവുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കി ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും വരെ നടത്തിയതാണ് ഇടതിന് പറ്റിയ ആദ്യത്തെ അമളി. പ്രബല സമുദായത്തിന്റെ പിന്‍ബലം ഉറപ്പാക്കാമെന്ന വ്യാമോഹത്തോടെ അവരുടെ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് ഈ ചുവരെഴുത്തുകള്‍ പരസ്യമായി മായ്ച്ചു കളയേണ്ട അവസ്ഥയുമുണ്ടായി. ഒരു മത സ്ഥാപനത്തില്‍ അതും വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതാണ് ഇടതുപക്ഷം നടത്തിയ ഏറ്റവും വില കുറഞ്ഞ നാടകം. ഈ നാടകം സിപിഎമ്മിന് ഗുണം ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി തിരഞ്ഞെടുപ്പ് വിഷയമായി അവതരിപ്പിക്കുന്നതില്‍ സിപിഎം നടത്തിയ ചാഞ്ചാട്ടമാണ് മറ്റൊരു തിരഞ്ഞെടുപ്പ് നാടകമായി മാറിയത്. പ്രചരണത്തിന്റെ് തുടക്കം മുതല്‍ അവസാനം വരെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎം നേതാക്കളുടെ ഒളിച്ചുകളിയാണ് വ്യക്തമായത്. ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടി ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ അതിനെ സന്ദേഹവുമായാണ് ജില്ലയിലെ മന്ത്രി അടക്കമുള്ള നേതാക്കള്‍ നേരിട്ടത്. വികസന നായകന്‍ ആയി കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ ഉയര്‍ത്തി കൊണ്ടുവന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട മറ്റൊരു നാടകം. ഇടതുപക്ഷത്തിന്റെ് പ്രചാരണ ഉദ്ഘാടനചടങ്ങില്‍ കൊട്ടും കുരവയും ആയാണ് കെ വി തോമസിന് കൊണ്ടുവന്നതെങ്കില്‍ തിരിച്ചടി നന്നായി മണത്ത് സിപിഎം പിന്നീടുള്ള പരിപാടികളില്‍നിന്ന് കെ വി തോമസിനെ മാറ്റിനിര്‍ത്തി.

പി.ടി തോമസിന്റെ അകാല വിയോഗം മൂലമുണ്ടായ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തെ ‘പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിന്ദ്യവും ക്രൂരവുമായ പരാമര്‍ശം തുടക്കത്തില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക്്് വലിയ ഞെട്ടലാണ് നല്‍കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഘടകകക്ഷികളുടെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധം ജാതി, സമുദായ വക്താക്കളായി മന്ത്രിമാരും സിപിഎം എംഎല്‍എമാരും രംഗത്തിറങ്ങിയത് പരിഹാസത്തോടെയാണ് ജനം കണ്ടത്. ജാതി പറഞ്ഞ് വോട്ട് പിടിക്കാന്‍ സിപിഎം തയ്യാറായതാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ കണ്ട ഹീനമായ നാടകം. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇടതു സ്ഥാനാര്‍ത്ഥിക്ക് എതിരായ അശ്ലീല വീഡിയോ പ്രചരണ നാടകവുമായി ഇടതുപക്ഷം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ദിവസം ഇത് നന്നായി ചെലവാകും എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ അറസ്റ്റ് നടന്നതും ഇയാള്‍ യുഡിഎഫ് കാരനാണെന്ന് പൊലീസിനെക്കൊണ്ട് പറയിപ്പിച്ചതും മറ്റൊരു വില കുറഞ്ഞനാടകമായി. വ്യാജ വീഡിയോ പ്രചരിപ്പിച്ച വരില്‍ സിപിഎമ്മുകാരും കുടുങ്ങാന്‍ തുടങ്ങിയതോടെയാണ് വീഡിയോയുടെ ഉറവിടത്തിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമം നടത്തിയത്.ഒരിക്കലും ജയിച്ചു കയറാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള മണ്ഡലത്തില്‍ ഏത് മാര്‍ഗം അവലംബിച്ചും വിജയിക്കുക എന്ന ലക്ഷ്യവുമായാണ് ഈ നാടകങ്ങള്‍ സിപിഎം അവതരിപ്പിച്ചത്. ഇതിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം മാറുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അങ്കണവാടിയില്‍ കുഞ്ഞ് വീണ സംഭവം: മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചു. ‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന്് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം

Published

on

തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. കഴുത്തിൽ കയർ കുരുങ്ങിയ സെയ്ദ് റോഡിലേക്ക് തെറിച്ചു വീണു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തടയാനാണ് കയർ കെട്ടിയത്. കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു.

മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്. ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

kerala

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (24/11/2024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

27/11/2024 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
28/11/2024 : എറണാകുളം

എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ശബരിമലയിൽ ഇന്ന് നേരിയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവിൽ മേഘാവൃതമായിരിക്കും. ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ (മണിക്കൂറിൽ 1 സെ.മീ വരെ) ആയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ 1 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.

 

Continue Reading

Trending