Connect with us

kerala

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസ്; പ്രതിക്ക് ഇടക്കാല ജാമ്യമില്ല

ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്റെ അപേക്ഷ സുപ്രിം കോടതി തള്ളി.

Published

on

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതിക്ക് ഇടക്കാല ജാമ്യമില്ല. ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്റെ അപേക്ഷ സുപ്രിം കോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് പൊലീസ് ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് വന്ദനയെ കൊലപ്പെടുത്തിയത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ 24 ദൃക്സാക്ഷികളുള്‍പ്പെടെ 136 പേര്‍ സാക്ഷിപ്പട്ടികയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ഹാജരാകും.

 

 

kerala

അപകടത്തെ തുടര്‍ന്ന് തര്‍ക്കം; അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്.

Published

on

അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 നാണ് അപകടം.

കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയാടിരുന്നു. താഴെ വീണ വിദ്യാര്‍ത്ഥിയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കാല്‍മണിക്കൂറോളം വിദ്യാര്‍ത്ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. 15 മിനിറ്റ് വൈകിയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

 

Continue Reading

kerala

ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്.

Published

on

പാലക്കാട് പട്ടാമ്പിയില്‍ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുന്നതിന് വീട്ടിലെത്തിയതോടെ ജയ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവത്തില്‍ 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെയാണ് ജയ മരിച്ചത്. പട്ടാമ്പി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ജപ്തി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. 2015 മുതല്‍ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

മുന്നറിയിപ്പ് നല്‍കിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജപ്തി നടപടികള്‍ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തും.

 

 

Continue Reading

kerala

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു

ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

Continue Reading

Trending