Connect with us

kerala

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്ന നടപടി നിര്‍ത്തണം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി

Published

on

യാതൊരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അടിയന്തിരമായി ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്‍ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വിശേഷിച്ചും ഉപജീവനത്തിനുള്ള തൊഴില്‍തേടി ഗള്‍ഫില്‍ പോയ പ്രവാസികളെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇതിന് അറുതിവരുത്താന്‍ അധികൃതര്‍ ഇടപെടാത്തതെന്ന് പാര്‍ലിമെന്റിന്റെ ടൂറിസം & ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിംഗ് കമ്മിറ്റി സിവില്‍ ഏവിയേന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയുമായി നടത്തിയ യോഗത്തില്‍ സമദാനി ചോദിച്ചു.

ആവശ്യം വര്‍ദ്ധിക്കുമ്പോള്‍ നിരക്ക് കുറക്കുക എന്നതാണ് പൊതുവേ ഏത് വ്യാപാരത്തിലും പാലിക്കുന്ന തത്വം. എന്നാല്‍ വന്‍തോതില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കുന്ന അവധിക്കാലങ്ങളിലും ആഘോഷവേളകളിലുമാണ് എയര്‍ലൈന്‍ കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് ഇരട്ടികളായി വര്‍ദ്ധിപ്പിക്കുന്നത്. യാത്രക്കാര്‍ക്ക് വിശേഷിച്ചും അതിലെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ഈ വര്‍ദ്ധന. ഈ ചൂഷണത്തിന് മുഖ്യമായും വിധേയമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ധാരാളക്കണക്കിന് പ്രവാസികളാണ്. അവരുടെ വിഷമാവസ്ഥ പരിഹരിക്കാന്‍ പലതലങ്ങളിലും പലരും ഈ ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കണം. ടിക്കറ്റ് വില നിര്‍ണ്ണയിക്കുന്ന പ്രക്രിയ പൂര്‍ണമായും മറ്റുള്ളവരുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുന്നതിന് പകരം അതിലിടപെട്ട് ഇക്കാര്യത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ നടപടി അനിവാര്യമാണെന്ന് സമദാനി പറഞ്ഞു.

 

kerala

പ്ലസ് ടു ഫലം നാളെ മൂന്നിന്

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.

Published

on

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30 മുതല്‍ ഫലമറിയാം.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകുക.

4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 26,178 പേരാണ് വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ റെഗുലര്‍ പരീക്ഷ എഴുതിയത്.

Continue Reading

actor

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മുട്ടി; താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ സിനിമാലോകവും പങ്കുചേര്‍ന്നു

Published

on

മലയാള സിനിമയുടെ ഇതിഹാസതാരം മോഹന്‍ലാലിന് ഇന്ന് 65 ാംപിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആശംസയുടെ ഒരു പ്രവാഹമായിരുന്നു.

നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നീണ്ട കരിയറുള്ള മഹാനടന്റെ പിറന്നാള്‍ വലിയ ആഘോഷമായി തന്നെയാണ് നടത്തിയിട്ടുള്ളത്. ‘മോഹന്‍ലാലിനൊപ്പം ഒരു ചെറിയ ചിത്രം മമ്മുട്ടി പങ്കുവെച്ചു’. ‘ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ മോഹന്‍ലാല്‍’. അദ്ദേഹത്തിന്റെ മമ്മുട്ടി കമ്പനിയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ആശംസകള്‍ നേര്‍ന്നു. 40വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്.

ഏറ്റവും പുതിയ ചിത്രങ്ങളായ ‘എമ്പുരാന്‍’, ‘തുടരും’ എന്നിവ മികച്ച വിജയം നേടിയ വര്‍ഷമായതിനാല്‍ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. 1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചലച്ചിത്ര മേഖലയിലേക്ക് വന്നത്. ആ കാലം തൊട്ട് മലയാളസിനിമയുടെ ഇതിഹാസങ്ങളായ മോഹന്‍ലാലും മമ്മുട്ടിയും തമ്മിലുള്ള സൗഹൃദവും സിനിമാ മേഖലയിലും ആരാധകര്‍ക്കിടയിലും എപ്പോഴും ചര്‍ച്ചയാവാറുണ്ട്.

Continue Reading

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

Trending