തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിനേക്കാള്‍ നല്ലത് മുസ്ലിംലീഗ് പിരിച്ചു വിടുന്നതാണെന്നും മുനീര്‍ പറഞ്ഞു. വഴിയില്‍ കാണുമ്പോള്‍ ആരെങ്കിലും കൈപിടിച്ചു കുലുക്കിയാല്‍ നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്.
പറപ്പൂര് പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുമായി തോള്‍ചേര്‍ന്ന് ഭരിക്കുന്ന സി.പി.എം ആ ബന്ധം ഉപേക്ഷിക്കാന്‍ ഒരുക്കമാണോ എന്നും മുനീര്‍ ചോദിച്ചു. കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ അക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ സുധാകരന്‍ ജയിക്കണമെന്നും മുനീര്‍ പറഞ്ഞു.
നേരത്തെ മുസ്ലിംലീഗ് എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തി എന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് മുനീറിന്റെ പരാമര്‍ശം.