Connect with us

Culture

‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’: ഡോ. കഫീല്‍ ഖാന്റെ കത്തിന്റെ പൂര്‍ണരൂപം

Published

on

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ സിലിണ്ടറില്ലാതെ ശ്വാസംമുട്ടി മരിച്ച സംഭവം പുറംലോകമറിഞ്ഞതിന് ബലിയാടാക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ അഹമ്മദ് ഖാന്‍. ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നപ്പോള്‍ സ്വന്തം ക്ലിനിക്കില്‍ നിന്നടക്കം സിലിണ്ടറുകളെത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് കഫീല്‍ ഖാന്‍ ചെയ്തത്. എന്നാല്‍ ആശുപത്രിയിലെ സിലിണ്ടറുകള്‍ സ്വന്തം ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന കുറ്റമാരോപിച്ച് യോഗി ആദിത്യനാഥ് കഫീല്‍ ഖാനെ കരുവാക്കുകയായിരുന്നു.

ജയിലില്‍ കഴിയുന്ന കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായിട്ടും മതിയായ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് കഫീല്‍ ഖാന്റെ ഭാര്യ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കഫീല്‍ ഖാന്റെ ഭാര്യയാണ് അദ്ദേഹം ജയിലില്‍ നിന്നെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

കത്തിന്റെ പൂര്‍ണരൂപം വായിക്കാം:

‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’

ഇരുമ്പഴികള്‍ക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോള്‍ എന്റെ കണ്മുന്നില്‍ നടക്കുന്നതുപോലെ ഓര്‍മിക്കുന്നു. ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്, ‘ ഞാന്‍ ശരിക്കും കുറ്റവാളിയാണോ? ‘എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് അതിന്റെ ഉത്തരം ഉയര്‍ന്നുവരും. ഒരു വലിയ ‘ അല്ല ‘

2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തില്‍ ഞാന്‍ എന്നാല്‍ കഴിയുന്നത്, ഒരു ഡോക്ടര്‍, ഒരു അച്ഛന്‍, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരന്‍ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു

ലിക്വിഡ് ഓക്‌സിജന്റെ പെട്ടെന്നുള്ള നിര്‍ത്തല്‍ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്‌നിച്ചു. ഞാന്‍ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാന്‍ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു….മനുഷ്യസാദ്ധ്യമായതെല്ലാം ഞാന്‍ ചെയ്തു.

ഞാന്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനെയും എന്റെ സഹപ്രവര്‍ത്തകരെയും ബി.ആര്‍.ഡി പ്രിന്‍സിപ്പലിനേയും ബി.ആര്‍.ഡി ആക്ടിങ് പ്രിന്‍സിപ്പലിനെയും ജില്ലാ മജിസ്‌ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് ഗോരഖ്പൂരിനെയും സി.എം.എസ്/എസ്.ഐ.സി ഗോരഖ്പൂരിനെയും സി.എം.എസ്/എസ്.ഐ.സി ബി.ആര്‍.ഡിയേയും വിളിച്ച് പൊടുന്നനെ ഓക്‌സിജന്‍ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചു. (എന്റെ കയ്യില്‍ കോള്‍ റെക്കോഡുകളുണ്ട്)

ഞാന്‍ ഗ്യാസ് സപ്ലയേഴ്‌സിനെ മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കായി യാചിച്ചു.

ഞാന്‍ അവര്‍ക്ക് പണം നല്‍കി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകള്‍ ലഭിക്കുമ്പോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. (ഞങ്ങള്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാന്‍ ഒരു ക്യൂബിക്കിളില്‍ നിന്ന് അടുത്തതിലേക്ക്, വാര്‍ഡ് 100ല്‍ നിന്ന് വാര്‍ഡ് 12 ലേക്കും എമര്‍ജന്‍സി വാര്‍ഡിലേക്കും, ഒരു ഓക്‌സിജന്‍ സപ്ലൈ പോയിന്റില്‍ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്‌സിജന്‍ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഞാന്‍ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറില്‍ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ആംഡ് ബോര്‍ഡര്‍ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡി.ഐ.ജിയെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവര്‍ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ബി.ആര്‍.ഡിയിലേക്ക് സിലിണ്ടറുകള്‍ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകള്‍ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.

അവര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വര്‍ദ്ധിപ്പിച്ചു. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്

ഞാന്‍ എന്റെ ജൂനിയര്‍ / സീനിയര്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. എന്റെ സ്റ്റാഫിനോട് സംസാരിച്ചു. ‘ ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികില്‍സിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. ‘

ഞാന്‍ കുട്ടികള്‍ നഷ്ടപ്പെട്ട ദുഃഖാര്‍ത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികള്‍ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാന്‍ ലിക്വിഡ് ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ വച്ച് അത് നികത്താന്‍ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.

ഞാന്‍ എല്ലാവരോടും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു..ഞാന്‍ കരഞ്ഞു, യഥാര്‍ഥത്തില്‍ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു..കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് അതുണ്ടാക്കിയ ദുരന്തം കണ്ട്.

ഓഗസ്റ്റ് 13ന് രാവിലെ 1:30 നു ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ ഞങ്ങള്‍ നിര്‍ത്തിയില്ല.

പക്ഷേ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് മുഖ്യമന്ത്രി യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു ‘ അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? ‘

ഞാന്‍ പറഞ്ഞു . ‘ അതേ സര്‍ ‘

അദ്ദേഹം ദേഷ്യപ്പെട്ടു. ‘ അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’

യോഗിജി ദേഷ്യപ്പെടാന്‍ കാരണമുണ്ട്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പൊലീസ് എന്റെ വീട്ടിലേക്ക് വന്നു വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവര്‍ പീഡിപ്പിച്ചു. അവര്‍ എന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് ആളുകള്‍ താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല

എന്റെ കുടുംബത്തെ അപമാനത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞാന്‍ കീഴടങ്ങി. അപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.

പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി ആഗസ്റ്റ് 2017 തൊട്ട് ഏപ്രില്‍ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവര്‍ഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ…അപ്പൊഴാണ് ഞങ്ങള്‍ക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മര്‍ദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്‍ ലക്ഷക്കണക്കിനു കൊതുകും പകല്‍ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചുകൊണ്ട്, അര്‍ദ്ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു.

എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്‍ നിന്ന് മറ്റൊന്നിലേക്ക് അവര്‍ക്ക് ഓടേണ്ടിവരുന്നു. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരില്‍ നിന്ന് അലഹബാദിലേക്ക് നീതി ലഭിക്കാന്‍…പക്ഷേ എല്ലാം പാഴായി..

എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയില്‍ക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാന്‍ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയില്‍ മാതാപിതാക്കളെ വളര്‍ച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാന്‍ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ കുറ്റവാളിയാണോ? അല്ല, അല്ല…അല്ല

2017 ഓഗസ്റ്റ് 10 നു ഞാന്‍ ലീവിലായിരുന്നു. എന്നിട്ടും ഞാന്‍ എന്റെ കര്‍ത്തവ്യത്തിനായി ഓടിയെത്തി അതാണോ തെറ്റ്?

അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റും ബി.ആര്‍.ഡിയുടെ വൈസ് ചാന്‍സലറും 100 ബെഡുള്ള അക്യൂട്ട് എന്‍കെഫലൈറ്റിസ് സിന്‍ഡ്രോം വാര്‍ഡിന്റെ ഇന്‍ ചാര്‍ജുമാക്കി. ഞാന്‍ അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 08-08-2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എന്‍.ആര്‍.എച്ച്.എം നോഡല്‍ ഓഫീസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികില്‍സിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെന്‍ഡര്‍ നല്‍കുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നല്‍കുന്നതിലോ ഞാന്‍ പങ്കെടുക്കേണ്ടിയിരുന്നില്ല

പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.

കുറ്റവാളികള്‍ പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിഃശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.

ഉയര്‍ന്ന നിലയിലെ ഒരു സമ്പൂര്‍ണ ഭരണപരാജയമായിരുന്നു അത്. അവര്‍ക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. അവര്‍ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിന്റെ ജയിലിനുള്ളില്‍ സത്യത്തെ തളച്ചിടാന്‍

പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോള്‍ ഞങ്ങളും നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു

പക്ഷേ ഇല്ല ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയില്‍ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമോദ്ദാഹരണമാണ്.

ഞാന്‍ സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സത്യം തീര്‍ച്ചയായും വിജയിക്കും. നീതി നടപ്പാവും.

ഒരു നിസഹായനായ, ഹൃദയം തകര്‍ന്ന പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, മകന്‍, സുഹൃത്ത്

ഡോ.കഫീല്‍ ഖാന്‍
18-04-2018

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…

വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

Published

on

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.

വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.

സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….

Continue Reading

india

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

Published

on

നി​ർ​വ​ഹ​ണ ച​ട്ട​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ആ​ധി​കാ​രി​ക​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മി​തി​യി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നെ സ​ർ​ക്കാ​ർ നീ​ക്കി. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ മോ​ദി ഗ​വ​ൺ​മെ​ന്റ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ന​ധി​കൃ​ത തി​രു​ത്ത​ലു​ക​ളും ഇ.​വി.​എ​മ്മി​ലെ സു​താ​ര്യ​ത​ക്കു​റ​വു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്റെ ക​ത്തു​ക​ൾ​ക്ക് ത​ണു​പ്പ​ൻ മ​റു​പ​ടി​യാ​യി​രു​ന്നു ക​മീ​ഷ​ന്റേ​ത്. ഗൗ​ര​വ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ൾ​ക്കു​പോ​ലും അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല.

ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം സ്വ​ത​ന്ത്ര​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​നി​ല​പാ​ടു​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ദു​ർ​ബ​ല​മാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ്. എ​ന്തു​വി​ല ന​ൽ​കി​യും കോ​ൺ​ഗ്ര​സ് ആ ​നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി ടി.​വി, വെ​ബ്കാ​സ്റ്റി​ങ് ദൃ​ശ്യ​ങ്ങ​ള്‍, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട ഭേ​ദ​ഗ​തി.

അ​ടു​ത്തി​ടെ ന​ട​ന്ന ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ പോ​ള്‍ ചെ​യ‍്ത വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ളും ന​ല്‍ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ര​ണ്ടാ​ഴ്ച മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ര​ക്കി​ട്ട് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ണെ​ന്ന് 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 93(2) വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, നി​യ​മ​ത്തി​ല്‍ നി​ര്‍വ​ചി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​പ​രി​ശോ​ധ​ന​ക്കാ​യി ല​ഭി​ക്കു​ക. അ​ത​നു​സ​രി​ച്ച് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​കും.

Continue Reading

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

Trending