Connect with us

kerala

സ്ത്രീധനനിരോധന നിയമം ഭേദഗതി ചെയ്യുന്നു: പത്തുപവനും ഒരുലക്ഷവും പരമാവധി

സ്ത്രീധനനിരോധന നിയമപ്രകാരം നിലവില്‍ പൂര്‍ണമായും നിരോധനമുണ്ട്. രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കാനും നിര്‍ദേശമുണ്ട്.

Published

on

സ്ത്രീധനനിരോധനനിയമം ഭേദഗതി ചെയ്യും. പരമാവധി സ്ത്രീധനം പത്തുപവനും ലക്ഷം രൂപയുമാക്കും. വിവാഹത്തിന് മുമ്പ് കൗണ്‍സലിംഗും നിര്‍ബന്ധമാക്കും.സ്ത്രീധനത്തിന് പുറമെ മറ്റ് സഹായങ്ങള്‍ കാല്‍ലക്ഷത്തില്‍കൂടാന്‍ പാടില്ല. ബന്ധുക്കളുടെ സമ്മാനം 25000 കൂടാന്‍ പാടില്ല. കേന്ദ്രസ്ത്രീധനനിരോധന നിയമത്തിലെ ചട്ടങ്ങളും കേരളവിവാഹരജിസ്റ്റര്‍ ചട്ടങ്ങളും ഭേദഗതി ചെയ്താണ് ഇത്. വധുവിന് മാത്രമാണ് സ്ത്രീധനത്തില്‍ അവകാശമുണ്ടായിരിക്കുക. വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശ സമര്‍പ്പിച്ചതായും തദ്ദേശവകുപ്പിന്റെ നിര്‍ദേശം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാകമ്മീഷനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളിലും സിലബസിലും ഇത് ഉള്‍പെടുത്താന്‍ ആലോചനയുണ്ട്. വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറി സാക്ഷ്യപ്പെടുത്തണം. കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ഇതുസംബന്ധിച്ച് വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് സര്‍ക്കാര്‍ അനങ്ങുന്നത്. സ്ത്രീധനനിരോധന നിയമപ്രകാരം നിലവില്‍ പൂര്‍ണമായും നിരോധനമുണ്ട്. രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കാനും നിര്‍ദേശമുണ്ട്.

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ലോകവിപണിയിലും ഇന്നലെ സ്വര്‍ണവില ഉയര്‍ന്നു.

Published

on

കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 9025 രൂപയായി. പവന് 2000 രൂപ ഉയര്‍ന്നു. 72,200 രൂപയായാണ് പവന്റെ വില കൂടിയത്.

ലോകവിപണിയിലും ഇന്നലെ സ്വര്‍ണവില ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ ദുര്‍ബലമായതും സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലുമാണ് സ്വര്‍ണത്തിന് ഗുണകരമായത്. സ?പോട്ട് ഗോള്‍ഡിന്റെ വില 2.3 ശതമാനം ഉയര്‍ന്ന് 3,315.09 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 2.4 ശതമാനം ഉയര്‍ന്ന് 3,322.3 ഡോളറായി.

Continue Reading

kerala

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍

Published

on

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ സ്വദേശികളായ അമര്‍, ആതിര, വൈഷ്ണവി എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

Continue Reading

kerala

സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം; 5 മാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേര്‍

നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്

Published

on

സംസ്ഥാനത്ത് തെരുവുനായ ശല്യം കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ അതിരൂക്ഷമെന്ന് കണക്കുകള്‍. 2025ല്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇതില്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് പേവിഷബാധ മൂലം മരിച്ചത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2020- ല്‍ 1,60,483 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് അക്കൊല്ലം മരിച്ചത് അഞ്ച് പേരാണ്. 2021- ല്‍ 2,21,379 പേരെ തെരുവ് നായ അക്രമിച്ചപ്പോള്‍ പേവിഷബാധയേറ്റ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

2022- ല്‍ 2,88,866 പേര്‍ തെരുവ് നായ ആക്രമണത്തിന് ഇരയായി. പത്തുവര്‍ഷത്തിനിടയില്‍ 2022 ലാണ് ഏറ്റവും അധികം പേവിഷബാധയേറ്റ് മരണമുണ്ടായത്. 27 പേരാണ് അക്കൊല്ലം മരിച്ചത്. 2023- ല്‍ 3,06,427 പേരും കഴിഞ്ഞ വര്‍ഷം 3,16,793 പേരെയും നായ ആക്രമിച്ചു. യഥാക്രമം 25- 26 പേര്‍ വീതം കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയില്‍ പേവിഷബാധയേറ്റ് ജീവന്‍വെടിഞ്ഞു.

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്‌കരിച്ചതാണെങ്കിലും കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി കാര്യക്ഷമമായി നടക്കാത്തത് തെരുവുനായ ആക്രമണം ഇരട്ടിയാക്കി. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെരുവുനായ ആക്രമണവും പേവിഷബാധ മരണങ്ങളും ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് മാറി. അതേസമയം, വാക്‌സിനെതിരായ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

Continue Reading

Trending