Connect with us

kerala

‘ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത്’; ഉത്തരവിറക്കി കേരള വിസി

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു.

Published

on

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത് എന്ന് വൈസ് ചാൻസിലർ. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ല. വൈസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിറക്കി. രജിസ്ട്രാർ മുഖേനയാണ് ഉത്തരവ് പുറത്തിറക്കിയത്.

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു. റജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറോടും കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനോടും വിശദീകരണം തേടി. തുടര്‍ന്നാണ് കലോല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ‘ഇന്‍തിഫാദ’ എന്ന പേര് ഒഴിവാക്കണമെന്ന് വിസി ഉത്തരവിറക്കിയിരിക്കുന്നത്.

ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് വിസി പേര് വിലക്കി ഉത്തരവിറക്കിയത്. ഹമാസ് – ഇസ്രാഈല്‍ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ നടപടി.

kerala

മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ സാഹസിക യാത്ര നടത്തി യുവാക്കള്‍

ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു

Published

on

ഇടുക്കി മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ യുവാക്കളുടെ സാഹസിക യാത്ര. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റോഡിലാണ് യുവാക്കള്‍ വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റ മുന്‍വശത്തും പിന്‍വശത്തുമായി വിന്‍ഡോയില്‍ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം; മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

Published

on

മലപ്പുറം ജില്ലക്കെതിരായുള്ള വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താനൂരില്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്കാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ വിമര്‍ശിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളില്‍ വിഷം നിറക്കുന്ന നടേശനെതിരെ നമ്മള്‍ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റല്‍ തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു വിടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

കൊല്ലത്ത് ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്

Published

on

കൊല്ലം അമ്പനാറില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയ മാമ്പഴത്തറ സ്വദേശി രാജമ്മ ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു.

Continue Reading

Trending