Connect with us

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

india

അഞ്ഞൂറു രൂപ കൊടുത്ത് എത്ര സി.പി.എമ്മുകാര്‍ ഇരട്ടക്കൊലയുടെ പാപക്കറ സ്വന്തം കൈയില്‍ പുരട്ടും; വി.ടി. ബല്‍റാം

ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ബല്‍റാം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

Published

on

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപിഷേനെയും വെട്ടിക്കൊന്ന കേസില്‍ നിയമ പോരാട്ടത്തിനായി സി.പി.എം നടത്തുന്ന പണപ്പിരിവിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

500 രൂപ വീതം നല്‍കി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളില്‍ പുരട്ടുവാന്‍ എത്ര സി.പി.എം അംഗങ്ങള്‍ തയ്യാറാവുമെന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ബല്‍റാം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഞ്ഞൂറ് രൂപ വീതം നൽകി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളിൽ പുരട്ടുവാൻ എത്ര സിപിഐഎം അംഗങ്ങൾ തയ്യാറാവും?

ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

……..

അതേസമയം പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് സി.പി.എം പണം പിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ഓരോ അംഗവും ഈ ഫണ്ടിലേക്ക് 500 രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. ഈ മാസം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റുസ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിയുള്ളവര്‍ ഒരു ദിവസത്തെ വേതനം നല്‍കണം. രണ്ട് കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 28,000ത്തിലേറെ അംഗങ്ങളാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളത്.

കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ച 20ാം പ്രതി ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, 14ാം പ്രതി കെ. മണികണ്ഠന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ അടക്കമുള്ളവര്‍ക്കായി നിയമ പോരാട്ടം നടത്താനാണ് സ്‌പെഷ്യല്‍ ഫണ്ട് പിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ 10 പേര്‍ക്ക് സി.?ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാല്‍ (24) എന്നിവരെ സി.പി.എം പ്രവര്‍ത്തകരടക്കമുള്ള പ്രതികള്‍ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളില്‍ 10 പേരെ തെളിവുകളുടെ അഭാവത്തില്‍ ഡിസംബര്‍ 28ന് കോടതി വെറുതെ വിട്ടിരുന്നു.

രണ്ടാംപ്രതി സജി സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം തെളിഞ്ഞെന്ന് കണ്ടെത്തിയാണ് നാലുപേര്‍ക്ക്കൊച്ചിയിലെ സി.ബി.ഐ സ്പെഷല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചത്. പിന്നീട് ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ശിക്ഷമരവിപ്പിക്കുയും ഇവര്‍ ജയില്‍ മോചിതരാവുകയും ചെയ്തു.

Continue Reading

india

സുപ്രീം കോടതിയുടെ നിര്‍ദേശം കാറ്റില്‍ പറത്തി ബിജെപി സര്‍ക്കാര്‍; ഗുജറാത്തില്‍ നിരവധി ദര്‍ഗകളും 200ലധികം വീടുകളും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തു

പിറോട്ടന്‍ ദ്വീപിലുള്ള 9 ദര്‍ഗകളാണ് പൊളിച്ചുനീക്കിയത്.

Published

on

ബുള്‍ഡോസര്‍ നടപടികളില്‍ സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ വകവെക്കാതെ ഗുജറാത്തും. നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെ ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കല്‍ യജ്ഞവുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം.

ദ്വാരക ജില്ലയിലെ ബെറ്റ് ദ്വാരക, ജാംനഗര്‍ ജില്ലയിലെ പിറോട്ടന്‍ ദ്വീപുകളിലായാണ് പൊളിക്കല്‍ യജ്ഞം ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. 200ഓളം വീടുകളും കെട്ടിടങ്ങളും ദര്‍ഗകളുമാണ് ഭരണകൂടം പൊളിച്ചു നീക്കിയത്. അനധികൃത കൈയേറ്റം ആരോപിച്ചാണു നടപടി. പ്രശസ്തമായ ഹസ്രത്ത് പീര്‍ പഞ്ച് ദര്‍ഗ ഉള്‍പ്പെടെ പത്ത് സൂഫി തീര്‍ഥാടനകേന്ദ്രങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.

ഓഖയിലുള്ള ഗുജറാത്ത് മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പീര്‍ പഞ്ച് ദര്‍ഗ സ്ഥിതി ചെയ്യുന്നതെന്നാണു ഭരണകൂടം ആരോപിക്കുന്നത്. നൂറുകണക്കിന് അധികം വിശ്വാസികള്‍ സന്ദര്‍ശിക്കാറുള്ള സംസ്ഥാനത്തെ പ്രശസ്തമായ ദര്‍ഗങ്ങളിലൊന്നാണിത്.

ദര്‍ഗയുടെ കവാടവും പ്രധാന കെട്ടിടവും ഉള്‍പ്പെടെ ബുള്‍ഡോസര്‍ ഉപയോഗിച്ചു നിരപ്പാക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീര്‍ഥാടകരുടെ സന്ദര്‍ശനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷമായിരുന്നു നടപടി.

ബെറ്റ് ദ്വാരകയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയും അനധികൃതമായും നിര്‍മിച്ച കെട്ടിടങ്ങളും വീടുകളും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്നാണ് ഭരണകൂടത്തിന്റെ അവകാശ വാദം. 9.5 കോടിയോളം രൂപ വിലമതിക്കുന്ന 16,000 ചതുരശ്ര അടി സ്ഥലമാണ് ഇതിനകം ഭരണകൂടം ഒഴിപ്പിച്ചതെന്നാണു വിവരം.

ദ്വാരക സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണു ബുള്‍ഡോസര്‍ നടപടികള്‍ പുരോഗമിക്കുന്നത്. സുരക്ഷയ്ക്കായി ആയിരത്തിലേറെ പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. നിരവധി താമസക്കാര്‍ അപ്രതീക്ഷിതമായി കുടുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താമസക്കാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നതായി അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ വീടുകള്‍ പൊളിച്ചുമാറ്റുന്നതിന് മുമ്പ് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പറഞ്ഞു. നാശനഷ്ടത്തെ തുടര്‍ന്ന് ആളുകള്‍ തങ്ങളുടെ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ പരക്കം പാഞ്ഞു, വീടുകള്‍ തകര്‍ന്നതോടെ സ്ത്രീകളും കുട്ടികളും ദുരിതത്തിലായി.

കോടിക്കണക്കിനു മനുഷ്യരുടെ പുണ്യഭൂമിയായ ബെറ്റ് ദ്വാരകയുടെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ചത്. പിറോട്ടന്‍ ദ്വീപിലുള്ള 9 ദര്‍ഗകളാണ് പൊളിച്ചുനീക്കിയത്. ഇവിടെ 4,000ത്തോളം ചതുരശ്ര അടി ഭൂമി ഒഴിപ്പിച്ചിട്ടുണ്ട്. റോഡ് മാര്‍ഗമുള്ള വാഹന ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ബുള്‍ഡോസറിനു പകരം തൊഴിലാളികളെ എത്തിച്ചാണ് ഇവിടെ പൊളിക്കല്‍ തുടരുന്നത്.

Continue Reading

india

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്

രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.

Published

on

ഡൽഹിയിൽ ശൈത്യ തരംഗം അതിരൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.

ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ തുടർന്ന്, രാവിലെ പുറപ്പെടേണ്ട നിരവധി സർവീസുകൾ വൈകി. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.

രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ 9 വിമാനത്താവളങ്ങളിലെ സർവീസുകളും മൂടൽ മഞ്ഞിൽ തടസ്സപ്പെട്ടു. നാളെയും. മറ്റന്നാളും ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending